മലയാള സിനിമയ്ക്ക് ഏറ്റവും പ്രിയങ്കരിയായ നടിമാരില്‍ ഒരാളാണ് ഉഷ. അടുത്തിടെ ട്രാഫിക് സിഗ്‌നലില്‍ വെച്ച് ഒരു ബൈക്കിലൂടെ യാത്ര ചെയ്യുന്ന ഉഷയുടെ വീഡിയോ വൈറലായി മാറിയിരുന്നു. അന്നുമുതല്‍ ഇങ്ങോട്ട് നടിയെ കുറിച്ചുള്ള വിശേഷങ്ങള്‍ വാര്‍ത്തകളില്‍ നിറയുകയും ചെയ്തു.
തന്റെ വീഡിയോ വൈറലായതിന് പിന്നാലെ ഉഷ ചില അഭിമുഖങ്ങളിലും പങ്കെടുത്തു. തന്റെ രണ്ടാം വിവാഹത്തെക്കുറിച്ചും മാതാപിതാക്കളെ കുറിച്ചുമൊക്കെയാണ് അഭിമുഖങ്ങളില്‍ നടി സംസാരിച്ചത്. ഇതിനിടെ ആനീസ് കിച്ചന്‍ എന്ന പരിപാടിയിലും അതിഥിയായി ഉഷ എത്തിയിരുന്നു. നടി ആനിയുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയവേ പിതാവിന്റെ മരണത്തെക്കുറിച്ചും അതിനുശേഷം ഉണ്ടായ ബുദ്ധിമുട്ടുകളെ പറ്റിയും ഒക്കെ ഉഷ പറഞ്ഞു.
'തന്റെ കരിയറിലും ജീവിതത്തിലും ഒക്കെ എല്ലാ പിന്തുണയും നല്‍കിയിരുന്നത് പിതാവായിരുന്നു. ഷൂട്ടിങ്ങിന് പോകുമ്പോള്‍ തന്റെ കൂടെ കൂട്ടിന് വന്നിരുന്നതും വാപ്പയാണ്. അങ്ങനെ ബാംഗ്ലൂര്‍ ഒരു സിനിമയുടെ ചിത്രീകരണത്തിന് വേണ്ടി പോയപ്പോഴാണ് വാപ്പ മരിക്കുന്നത്. അന്ന് ഞാനും വാപ്പയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഹാര്‍ട്ട് അറ്റാക്ക് വന്നതായിരുന്നു മരണ കാരണം.
അവിടുന്ന് വാപ്പയുടെ മൃതദേഹം ആംബുലന്‍സില്‍ കയറ്റി ഞാന്‍ ഒറ്റയ്ക്കാണ് തിരികെ നാട്ടിലേക്ക് വന്നത്. ആംബുലന്‍സ് മുന്നിലും പിന്നിലൊരു കാറിലാണ് ഞാന്‍ ഉണ്ടായിരുന്നത്. എറണാകുളത്ത് എത്താറായപ്പോള്‍ നടി സീമ ജി നായര്‍ എനിക്കൊപ്പം വരാന്‍ കാത്തുനില്‍ക്കുകയാണെന്ന് പറഞ്ഞ് വിളിച്ചു. ഇതിനിടയില്‍ ഞാന്‍ സഞ്ചരിച്ചിരുന്ന കാര്‍ കേടായി.
ഇതൊന്നുമറിയാതെ വാപ്പയും കൊണ്ട് പോയ ആംബുലന്‍സ് മുന്നില്‍ പോവുകയും ചെയ്തു. അയാള്‍ക്ക് ഭാഷയും അറിയില്ലായിരുന്നു. എന്റെ ഫോണ്‍ ഓഫ് ആയതോടെ വിളിച്ചാല്‍ കിട്ടാത്ത അവസ്ഥയുമായി.
കാര്‍ കേടായതോടെ ഞാനും സഹായിയായ സ്ത്രീയും കാറില്‍ നിന്നും പുറത്തിറങ്ങി നിന്നു. അഭിനയിക്കാന്‍ വേണ്ടി ഇട്ട കോസ്റ്റ്യൂമില്‍ തന്നെയായിരുന്നു ഞാന്‍. മേക്കപ്പ് പോലും കളയാതെയാണ് അവിടുന്ന് പോരുന്നത്. മാത്രമല്ല ആ സമയത്ത് അവിടെ വലിയ ബ്ലോക്കും ഉണ്ടായി.
ഒടുവില്‍ ഒരു ഓട്ടോറിക്ഷയ്ക്ക് കൈ കാണിച്ചു. വേറൊരു പാസഞ്ചര്‍ ഉണ്ടായിരുന്നെങ്കിലും അവരോട് യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് എന്താണെന്ന് പറഞ്ഞു. അവര്‍ കയറിക്കോളാന്‍ പറഞ്ഞു. അങ്ങനെ വൈറ്റില ജംഗ്ഷനില്‍ സീമ കാത്തു നില്‍ക്കുകയാണ്.
അവിടെ എത്തിച്ചു തരാനാണ് പറഞ്ഞത്. ഓട്ടോറിക്ഷയില്‍ കയറി കഷ്ടപ്പെട്ടാണ് താനന്ന് സീമയുടെ അടുത്ത് എത്തുന്നത്. ആ സമയത്ത് ഭയങ്കര മഴയും ഉണ്ടായിരുന്നു. ഒത്തിരി കഷ്ടപ്പാടുകള്‍ അനുഭവിച്ചു കൊണ്ടാണ് താന്‍ വാപ്പയെയും കൊണ്ട് തിരികെ നാട്ടിലെത്തിയതെന്ന് ഉഷ പറയുന്നു.
#usha #opens #up #about #her #fathers #demise #her #struggles