ബിഗ് ബോസ് വിജയിയും സംവിധായകനുമായ അഖിൽ മാരാർക്കെതിരെ പൊലീസ് കേസ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരായ ഫേസ്ബുക്ക് പോസ്റ്റിലാണ് ഇൻഫോപാർക്ക് പൊലീസിന്റെ നടപടി.
വയനാട് ദുരന്തത്തിൽപ്പെട്ടവരെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം കൊടുക്കാൻ താത്പര്യമില്ലെന്നായിരുന്നു അഖിൽ മാരാർ പറഞ്ഞത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാജപ്രചാരണം നടത്തിയ നാല് പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
മുണ്ടക്കയം സ്വദേശികളായ സതീഷ് ബാബു, ജിഷ, മേലുകാവ് സ്വദേശി റിജിൽ ചാക്കോ,കളമശേരി വിടാക്കുഴ എന്നിവർ കോട്ടയത്തും കാണിച്ചാട്ട് വീട്ടിൽ കെ എച്ച്ഷിജു കളമശേരിയിലുമാണ് അറസ്റ്റിലായത്.
ദുരന്തത്തിൽ അകപ്പെട്ടവർക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വഴി നൽകരുതെന്ന രീരിയിൽ സോഷ്യൽ മീഡിയ വഴി പ്രചരണം നടത്തിയ സംഘപരിവാർ പ്രവർത്തകനും ബി.ജെ.പി. മീഡിയ വിഭാഗം മുൻ കോ -കൺവീനറുമായ കുളനട ഞെട്ടൂർ അവിട്ടം ഹൗസിൽ ശ്രീജിത്ത് പന്തളത്തിനെതിരെ കേസെടുത്തിരുന്നു.
'ദുരന്തബാധിതരെ സഹായിക്കേണ്ടവർ നേരിട്ട് സഹായം കൈമാറുകയോ സേവാഭാരതി ഉൾപ്പെടെയുള്ള സംഘടനകളെ സഹായം ഏൽപ്പിക്കുകയോ ചെയ്യണം, ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് പൈസ കൊടുക്കരുത് വ്യാപക അഴിമതി നടക്കുന്നു'- ഇത്തരത്തിലായിരുന്നു ശ്രീജിത്ത് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്.
ഇതോടെ പന്തളം പൊലീസ് കേസെടുക്കുകയായിരുന്നു.
#Post #ChiefMinister #ReliefFund #Policecase #AkhilMarar