#abhiramisuresh | 'ഈ വൈബ് എനിക്കിഷ്ടമായി'; മഞ്ജു നേരിട്ടെത്തി സന്തോഷം പങ്കു വെച്ചു: അഭിരാമിയുടെ പോസ്റ്റ് വൈറൽ

#abhiramisuresh | 'ഈ വൈബ് എനിക്കിഷ്ടമായി'; മഞ്ജു നേരിട്ടെത്തി സന്തോഷം പങ്കു വെച്ചു: അഭിരാമിയുടെ പോസ്റ്റ് വൈറൽ
Jul 23, 2024 07:07 PM | By Adithya N P

(moviemax.in)ലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് മഞ്ജു വാര്യർ. സിനിമയും ജീവിതവും ഏറെ ചർച്ച ചെയ്യപ്പെട്ട ഒരാൾ കൂടിയാണ് മഞ്ജു വാര്യർ എന്നു വേണം പറയാൻ.

അതിനാൽ താരത്തിന്റെ ഏതൊരു വാർത്തയും സോഷ്യൽ മീഡിയയിലെ പോസ്റ്റുകളും പെട്ടെന്ന് ആളുകളിലേക്ക് എത്താറുണ്ട്. അത്തരത്തിൽ അമൃത സുരേഷിന്റെ സഹോദരി അഭിരാമി സുരേഷിനൊപ്പം ഇരിക്കുന്ന ചിത്രമാണ് വൈറലായിരിക്കുന്നത്.

അഭിരാമി തന്റെ ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിലൂടെ പങ്കു വെച്ച ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്.'ഷി' എന്ന കാപ്ഷനോടെയാണ് അഭിരാമി ചിത്രം പങ്കു വെച്ചത്.


മഞ്ജുവിനെ പുകഴ്ത്തിയുള്ള കമന്റുകളാണ് കൂടുതലും കാണപ്പെട്ടത്. അഭിരാമിക്ക് പിന്നാലെ അമ്മ ലൈല സുരേഷും മഞ്ജുവിനൊപ്പമുള്ള ഫോട്ടോ അപ്ലോഡ് ചെയ്തിട്ടുണ്ട്.

പതിവ് പോലെ ചിരിച്ച മുഖത്തോടെയായിരുന്നു മഞ്ജു ചിത്രങ്ങള്‍ക്ക് പോസ് ചെയ്തിരുന്നത്. നിരവധി പേർ ആ ചിത്രത്തിന് താഴെയും കമന്റ് ചെയ്തിരുന്നു.

'ഡിയര്‍ മഞ്ജു'വെന്ന ക്യാപ്ഷനോടെയായി ലൈല സുരേഷും ചിത്രം പങ്കിട്ടിരുന്നു.അഭിരാമി സുരേഷിന്റെ പോസ്റ്റ് മഞ്ജു വാര്യർ സ്റ്റോറി ആക്കിയിരുന്നു. 'ഈ വൈബ് എനിക്കിഷ്ടമായി, നിങ്ങളോടും അമ്മയോടും പിന്നെ നിങ്ങളുടെ ടീമിനോടും ഒരുപാട് സ്‌നേഹം' എന്നായിരുന്നു മഞ്ജു സ്‌റ്റോറിയില്‍ കുറിച്ചത്.

ആ സ്റ്റോറി വലിയ രീതിയിൽ ആളുകളുടെ ശ്രദ്ധ നേടിയിട്ടുണ്ട്. അഭിരാമിയും ടീമും ഒരുമിച്ച് നടത്തുന്ന കഫേയാണ് കഫേ ഉട്ടോപ്പിയ. നിരവധി വീഡിയോസും ഫോട്ടോസും കഫേയുടേതായി താരം ഷെയർ ചെയ്യാറുണ്ട്.

നിരവധി സെലിബ്രിറ്റികൾ ഈ സ്പോട്ട് സന്ദർശിക്കാറുണ്ട്. വെറമൊരു കഫേ എന്നതിനപ്പുറം നല്ലൊരു സമാധാനപരമായ അന്തരീക്ഷവും കഫേ ഉട്ടോപ്പിയ നൽകുന്നുണ്ട്.

പുതിയ സംരംഭത്തെക്കുറിച്ച് വാചാലയായി ഇടയ്ക്ക് അഭിരാമി സുരേഷ് എത്താറുണ്ട്. പ്രതിസന്ധികളൊക്കെ ഉണ്ടായിരുന്നുവെങ്കിലും തന്റെ ലക്ഷ്യം സഫലീകരിക്കുകയായിരുന്നു അഭിരാമി.

പ്രിയപ്പെട്ടവരെല്ലാം അഭിക്ക് പിന്തുണ അറിയിക്കുമ്പോള്‍ വിമര്‍ശനങ്ങളുമായും ചിലരെത്തിയിരുന്നു. രൂക്ഷമായ ഭാഷയിലാണ് അത്തരക്കാരോട് അഭിരാമി മറുപടി പറഞ്ഞത്.

മഞ്ജു വാര്യർ എത്ര പെട്ടെന്നാണ് വൈറലാവുന്നത്. കഫേ ഉട്ടോപ്പ്യയിലെ വീഡിയോകൾ കണ്ടിട്ട് പലതരത്തിലായിരുന്നു ആളുകൾ പ്രതികരിച്ചത്. കഴിഞ്ഞ ദിവസം മീനാക്ഷിയെ ഇൻസ്റ്റ​ഗ്രാമിൽ ഫോളോ ചെയ്തതിന്റെ ചർച്ചകളായിരുന്നു. അതിനു പിന്നാലെ ഇതും.

ചിത്രങ്ങളും അതീവ സ്റ്റൈലിഷ് ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടത്. മീനാക്ഷിയുടെ ബിരുദദാന ചടങ്ങ് നടന്നത് കഴിഞ്ഞ ദിവസമായിരുന്നു. ദിലീപും കാവ്യ മാധവനും ചടങ്ങില്‍ പങ്കെടുത്തിരുന്നു.

ആഗ്രഹിച്ചത് പോലെ തന്നെ മകള്‍ ഡോക്ടറായതിന്റെ സന്തോഷമായിരുന്നു ദിലീപ് പങ്കുവെച്ചത്. അഭിനയ രം​ഗത്ത് ഇല്ലെങ്കിൽ പോലും മീനാക്ഷി എന്നും വാർത്തകളിൽ ഇടം നേടാറുണ്ട്.

ചില വീഡിയോകൾക്ക് മോശം കമന്റുകളും താര പുത്രിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. കുറച്ച് നാൾ മുന്നേ താരം അപ്ലോഡ് ചെയ്ത ഒരു ഡാൻസ് വീഡിയോക്ക് താഴെ മഞ്ജുവിനെ സപ്പോർട്ട് ചെയ്ത് കുറേ പേർ മീനാക്ഷിക്കെതിരെ മോശം കമന്റുകളിട്ടിരുന്നു.

#abhiramisuresh #shared #latest #photo #manju #warrior #goes #viral #instagram

Next TV

Related Stories
രജിഷയുടെ ബോൾഡ് ലുക്ക്; നിലപാട് മാറ്റമോ? 'മസ്തിഷ്ക മരണ'ത്തിലെ ഗാനം ചർച്ചയാകുന്നു

Jan 27, 2026 10:04 AM

രജിഷയുടെ ബോൾഡ് ലുക്ക്; നിലപാട് മാറ്റമോ? 'മസ്തിഷ്ക മരണ'ത്തിലെ ഗാനം ചർച്ചയാകുന്നു

രജിഷയുടെ ബോൾഡ് ലുക്ക്; നിലപാട് മാറ്റമോ? 'മസ്തിഷ്ക മരണ'ത്തിലെ ഗാനം...

Read More >>
ഫാമിലി എന്റെർറ്റൈനർ 'സുഖമാണോ സുഖമാണ് ' ചിത്രത്തിന്റെ ട്രെയ്‌ലർ എത്തി

Jan 27, 2026 09:42 AM

ഫാമിലി എന്റെർറ്റൈനർ 'സുഖമാണോ സുഖമാണ് ' ചിത്രത്തിന്റെ ട്രെയ്‌ലർ എത്തി

ഫാമിലി എന്റെർറ്റൈനർ "സുഖമാണോ സുഖമാണ് " ചിത്രത്തിന്റെ ട്രെയ്‌ലർ...

Read More >>
സൂപ്പർ സ്‌പൈ ത്രില്ലർ 'പേട്രിയറ്റ്' താരങ്ങൾ, വരുന്നത് മലയാള സിനിമയിലെ സൂപ്പർ മെഗാ കൊളാബ് !

Jan 26, 2026 12:34 PM

സൂപ്പർ സ്‌പൈ ത്രില്ലർ 'പേട്രിയറ്റ്' താരങ്ങൾ, വരുന്നത് മലയാള സിനിമയിലെ സൂപ്പർ മെഗാ കൊളാബ് !

സൂപ്പർ സ്‌പൈ ത്രില്ലർ "പേട്രിയറ്റ്" താരങ്ങൾ , വരുന്നത് മലയാള സിനിമയിലെ സൂപ്പർ മെഗാ കൊളാബ്...

Read More >>
'ഈ പുരസ്കാരത്തിന് ഒരേയൊരു കാരണക്കാരൻ എന്റെ അപ്പൻ'; അവാർഡ് വേദിയിൽ അച്ഛനെ ചേർത്തുപിടിച്ച് വേടൻ

Jan 26, 2026 11:21 AM

'ഈ പുരസ്കാരത്തിന് ഒരേയൊരു കാരണക്കാരൻ എന്റെ അപ്പൻ'; അവാർഡ് വേദിയിൽ അച്ഛനെ ചേർത്തുപിടിച്ച് വേടൻ

'ഈ പുരസ്കാരത്തിന് ഒരേയൊരു കാരണക്കാരൻ എന്റെ അപ്പൻ'; അവാർഡ് വേദിയിൽ അച്ഛനെ ചേർത്തുപിടിച്ച്...

Read More >>
ജയറാം - കാളിദാസ് ജയറാം ചിത്രം ആശകൾ ആയിരത്തിലെ

Jan 24, 2026 08:11 PM

ജയറാം - കാളിദാസ് ജയറാം ചിത്രം ആശകൾ ആയിരത്തിലെ "കൊടുമുടി കയറെടാ" ഗാനം റിലീസായി

ജയറാം - കാളിദാസ് ജയറാം ചിത്രം ആശകൾ ആയിരത്തിലെ "കൊടുമുടി കയറെടാ" ഗാനം...

Read More >>
Top Stories










News Roundup