#malaparvathy | കൂടെ കിടക്കാമോന്ന് അവര്‍ ചോദിച്ചിരിക്കും! ആ കുട്ടി ചോദിച്ചതിലെ വസ്തുത പറഞ്ഞ് നടി മാലാപാര്‍വതി

#malaparvathy | കൂടെ കിടക്കാമോന്ന് അവര്‍ ചോദിച്ചിരിക്കും! ആ കുട്ടി ചോദിച്ചതിലെ വസ്തുത പറഞ്ഞ് നടി മാലാപാര്‍വതി
Jul 12, 2024 09:46 PM | By Athira V

അഭിനേത്രി എന്നതിലുപരി മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയാണ് മാലാപാര്‍വതി. അമ്മ വേഷങ്ങളിലൂടെയും ഡോക്ടര്‍ വേഷങ്ങള്‍ അവതരിപ്പിച്ചുമാണ് നടിയിപ്പോള്‍ നിറഞ്ഞ് നില്‍ക്കുന്നത്. ഓരോ സിനിമയും കഥാപാത്രങ്ങളും വേറിട്ടതാക്കാന്‍ നടിയ്ക്ക് സാധിക്കാറുണ്ട്. അതേ സമയം മുന്‍പ് അവതാരകയായിരുന്ന കാലത്തെ പറ്റി പറയുകയാണ് മാലാപാര്‍വതിയിപ്പോള്‍.

അടുത്തിടെ നടി ഹന്നയോട് കിടന്ന് കൊടുത്തിട്ടാണോ സിനിമയില്‍ അവസരം കിട്ടിയതെന്ന് ഒരു അവതാരക ചോദിച്ചിരുന്നു. ഇതിനെ പറ്റി സില്ലി മോങ്ക്‌സ് മോളിവുഡ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ സംസാരിക്കുകയായിരുന്നു മാലാപാര്‍വതി. താന്‍ അവതാരകയായിരുന്ന കാലത്തെ കുറിച്ച് പറഞ്ഞാണ് നടി സംസാരിച്ചത്. 

ഞങ്ങളുടെ കാലത്ത് ക്ലിക്ക് ബൈറ്റ് അല്ലായിരുന്നു. ഇത്തരമൊരു ചോദ്യം ചോദിച്ച ആളുടെ വീഡിയോയ്ക്ക് കിട്ടിയ ക്ലിക്ക് ബൈറ്റ് എത്രയാണെന്നും അതിലൂടെ അവര്‍ക്ക് കിട്ടിയ പ്രതിഫലം എത്രയായിരിക്കുമെന്നും ഓര്‍ത്ത് നോക്കൂ. ആ ഒരൊറ്റ ചോദ്യത്തിന് നല്ല റീച്ച് അവര്‍ക്കുണ്ടായിട്ടുണ്ടാവും. ഞാന്‍ അഭിമുഖങ്ങള്‍ ചെയ്തിരുന്ന കാലം മുതല്‍ ഇതുവരെ മൂവായിരത്തിന് മുകളില്‍ ഇന്റര്‍വ്യൂ ചെയ്തിട്ടുണ്ട്.

അന്ന് തിങ്കളാഴ്ച മുതല്‍ വെള്ളിയാഴ്ച വരെ മോണിംഗ് ഷോ യില്‍ തുടര്‍ച്ചയായി അഭിമുഖങ്ങള്‍ എടുക്കേണ്ടി വരും. വ്യത്യസ്തമായ മേഖലയില്‍ നിന്നുള്ളവരായിരിക്കും അതൊക്കെ.

സിനിമയില്‍ നിന്നുള്ളവരെയാണ് ഞാന്‍ ഏറ്റവും കുറവ് ഇന്റര്‍വ്യൂ ചെയ്തിട്ടുള്ളത്. എന്റെ പേഴ്‌സണാലിറ്റിയെ തന്നെ മാറ്റിയിട്ടുള്ള ജോലിയാണ്. അതിനെ ഞാന്‍ ഭയങ്കര ആര്‍ട്ടായിട്ടാണ് കാണുന്നത്. അതെനിക്ക് ഈസിയാണെന്നും ബോറടിച്ച് തുടങ്ങിയെന്നും തോന്നിയപ്പോഴാണ് ആ പണി അവസാനിപ്പിക്കുന്നത്.

മോഹന്‍ലാലിനെ ഞാന്‍ നാല് തവണ ഇന്റര്‍വ്യൂ ചെയ്തിട്ടുണ്ട്. പത്ത് മിനുറ്റ് ഇന്റര്‍വ്യൂ ആയിരുന്നെങ്കിലും രണ്ട് മണിക്കൂറോളം അദ്ദേഹം സംസാരിച്ചു. അതിന്റെ ക്ലിപ്പ് എവിടെയാണെന്ന് അറിയില്ല. ശ്രീവിദ്യയുടെ അഭിമുഖം അവര്‍ മരിച്ച ദിവസം കാണിച്ചിരുന്നു.

അതിന് വേണ്ടി ഞാന്‍ എടുത്ത എഫേര്‍ട്ട് ഒരാഴ്ചയോളമായിരുന്നു. ശ്രീവിദ്യയെ നായികയാക്കി സംവിധായകരെയും ഫോണില്‍ വിളിച്ചും അവര്‍ പറഞ്ഞതൊക്കെയും ചേര്‍ത്താണ് ശ്രീവിദ്യയോടുള്ള ചോദ്യങ്ങള്‍ ചോദിച്ചത്. അവര്‍ ഓപ്പണായി സംസാരിക്കുകയും ചെയ്തിരുന്നു. 

അങ്ങനെയുള്ളപ്പോള്‍ നിങ്ങള്‍ കൂടെ കിടന്നിട്ടുണ്ടോ? അങ്ങനെയാണോ സിനിമ കിട്ടുന്നതെന്ന് ചോദിക്കുമ്പോള്‍ ഇങ്ങനെ വേണം ഇനി ഇന്റര്‍വ്യൂ എടുക്കാന്‍ എന്ന് ഞാനും പഠിക്കുകയാണെന്ന് മാലാപാര്‍വതി പറയുന്നു. അല്ലാതെ അവരെ തിരുത്താന്‍ പോയിട്ട് കാര്യമില്ല. ഇതാണല്ലേ ട്രെന്‍ഡ് എന്ന് പറയേണ്ടി വരും. 

പിന്നെ ആ കുട്ടി ഇന്റര്‍വ്യൂന് ശേഷം പറഞ്ഞ ചില കാര്യങ്ങളുണ്ട്. താന്‍ പലയിടത്ത് പോയപ്പോഴും കൂടെ കിടക്കാമോ എന്നൊക്കെയുള്ള ചോദ്യങ്ങള്‍ ഉണ്ടായിട്ടുണ്ട്. അപ്പോള്‍ സ്വാഭാവികമായിട്ടും എല്ലാവര്‍ക്കും അങ്ങനെയുള്ള അനുഭവം ഉണ്ടായിട്ടുണ്ടാവുമല്ലോ എന്ന്. അത് നൂറ് ശതമാനം ശരിയായ കാര്യമാണ്. നമുക്ക് ആ പണി അറിയണം. ഇല്ലെങ്കില്‍ കൂടെ കിടക്കാമോ എന്ന് ആളുകള്‍ ചോദിക്കും.

നമ്മളൊരു ഓഡിഷന് പങ്കെടുത്തിട്ട് ആവറേജ് പെര്‍ഫോമന്‍സാണ് കാഴ്ച വെച്ചതെന്ന് വിചാരിക്കുക. എന്നിട്ട് വീണ്ടും ആ സിനിമയിലേക്ക് ചാന്‍സ് തരുമോന്ന് ചോദിച്ചാല്‍ കൂടെ കിടക്കാമോ എന്ന് തന്നെയായിരിക്കും പലരും ചോദിക്കുക. അഭിനയിക്കണമെന്നത് നമ്മുടെ ആവശ്യമാണ്. അത് നടക്കണമെങ്കില്‍ കൂടെ കിടക്കണമെന്ന് ആളുകള്‍ പറയും.

കാരണം അവര്‍ക്ക് അതുകൊണ്ട് മാത്രമേ അവരെ കൊണ്ടുള്ള ഉപകാരമുള്ളു. സിനിമയില്‍ നമ്മള്‍ സംവിധായകന്റെ ആവശ്യമായിരിക്കണം. എന്നാല്‍ മാത്രമേ നമ്മളെ വിളിക്കുകയുള്ളു. നമ്മുടെ സ്‌കില്‍ എത്രത്തോളം ഉണ്ടെന്ന് തെളിയിക്കുകയാണ് ശരിക്കും വേണ്ടതെന്നും മാലാപാര്‍വതി പറയുന്നു.

#malaparvathy #opens #up #about #her #anchor #life #inteviews #goes #viral

Next TV

Related Stories
#Sushinshyam | 'ഇതിന് വേണ്ടിയായിരുന്നോ ഇടവേള?'; സുഷിൻ ശ്യാം വിവാ​ഹിതനായി, ആശംസയറിയിച്ച് ആരാധകർ

Oct 30, 2024 01:39 PM

#Sushinshyam | 'ഇതിന് വേണ്ടിയായിരുന്നോ ഇടവേള?'; സുഷിൻ ശ്യാം വിവാ​ഹിതനായി, ആശംസയറിയിച്ച് ആരാധകർ

അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുത്ത ചടങ്ങിന് ഫഹദ് ഫാസിലും ഭാര്യ നസ്രിയയും...

Read More >>
#nishadyusuf | ‘കങ്കുവ’ ഓഡിയോ ലോഞ്ചിലും ചിരിച്ച മുഖവുമായി നിഷാദ്; അപ്രതീക്ഷിത വേർപാടിന്റെ ഞെട്ടലിൽ മലയാള സിനിമാ ലോകം

Oct 30, 2024 09:30 AM

#nishadyusuf | ‘കങ്കുവ’ ഓഡിയോ ലോഞ്ചിലും ചിരിച്ച മുഖവുമായി നിഷാദ്; അപ്രതീക്ഷിത വേർപാടിന്റെ ഞെട്ടലിൽ മലയാള സിനിമാ ലോകം

മമ്മൂട്ടിയുടെ ബസൂക്ക, സൂര്യയുടെ കങ്കുവ, നസ്‍ലിന്റെ ആലപ്പുഴ ജിംഖാന, തരുൺ മൂർത്തി-മോഹൻലാൽ സിനിമ എന്നിവയാണ് റിലീസ് ചെയ്യാനുള്ള...

Read More >>
#NishadYusuf | സിനിമ എഡിറ്റർ നിഷാദ് യൂസഫിനെ മരിച്ച നിലയില്‍ കണ്ടെത്തി

Oct 30, 2024 07:46 AM

#NishadYusuf | സിനിമ എഡിറ്റർ നിഷാദ് യൂസഫിനെ മരിച്ച നിലയില്‍ കണ്ടെത്തി

ല്ലുമാല സിനിമയുടെ എഡിറ്റിങ്ങിന് മികച്ച ചിത്രസംയോജകനുളള സംസ്ഥാന അവാർഡ് ലഭിച്ചിട്ടുണ്ട്....

Read More >>
#Alleppeyashraf | അച്ഛനേക്കാള്‍ പ്രായമുള്ള ബാലു മഹേന്ദ്രയെ കല്യാണം കഴിച്ചു; 17-ാം വയസില്‍ സാരി തുമ്പില്‍ അവസാനിച്ച ശോഭ -ആലപ്പി അഷ്‌റഫ്

Oct 29, 2024 10:50 PM

#Alleppeyashraf | അച്ഛനേക്കാള്‍ പ്രായമുള്ള ബാലു മഹേന്ദ്രയെ കല്യാണം കഴിച്ചു; 17-ാം വയസില്‍ സാരി തുമ്പില്‍ അവസാനിച്ച ശോഭ -ആലപ്പി അഷ്‌റഫ്

മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം അടക്കം നേടി, വളരെ ചെറിയ പ്രായത്തില്‍ തന്നെ സൂപ്പര്‍ നായികയായി മാറിയ നടിയാണ്...

Read More >>
#manulal | 'നിന്നോടല്ലെടാ പട്ടി എന്നെ വിളിക്കരുതെന്ന് പറഞ്ഞതെന്ന് പറഞ്ഞത്' മര്യാദ എന്നൊന്നില്ലേ -1000 ബേബീസ് താരം മനു പറയുന്നു

Oct 29, 2024 10:37 PM

#manulal | 'നിന്നോടല്ലെടാ പട്ടി എന്നെ വിളിക്കരുതെന്ന് പറഞ്ഞതെന്ന് പറഞ്ഞത്' മര്യാദ എന്നൊന്നില്ലേ -1000 ബേബീസ് താരം മനു പറയുന്നു

ടൂര്‍ണമെന്റ്, ഫ്രൈഡേ, ഒരു മെക്‌സിക്കന്‍ അപാരത തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധ നേടിയിട്ടുള്ള നടനാണ് മനു...

Read More >>
#kollamthulasi | 'എല്ലാവരും മൂത്രം കുടിക്കണം', എന്റെ ആരോ​ഗ്യത്തിന്റെ രഹസ്യം അതാണ് -കൊല്ലം തുളസി ',

Oct 29, 2024 09:02 PM

#kollamthulasi | 'എല്ലാവരും മൂത്രം കുടിക്കണം', എന്റെ ആരോ​ഗ്യത്തിന്റെ രഹസ്യം അതാണ് -കൊല്ലം തുളസി ',

അസുഖം പിടിപ്പെട്ടപ്പോൾ നടനെ ഉപേക്ഷിച്ച് കുടുംബവും പോയി. അതിനുശേഷം അഭിനയവും എഴുത്തും സന്നദ്ധ പ്രവർത്തനങ്ങളും എല്ലാമായി മുന്നോട്ട് പോവുകയാണ്...

Read More >>
Top Stories










News Roundup