#manulal | 'നിന്നോടല്ലെടാ പട്ടി എന്നെ വിളിക്കരുതെന്ന് പറഞ്ഞതെന്ന് പറഞ്ഞത്' മര്യാദ എന്നൊന്നില്ലേ -1000 ബേബീസ് താരം മനു പറയുന്നു

#manulal | 'നിന്നോടല്ലെടാ പട്ടി എന്നെ വിളിക്കരുതെന്ന് പറഞ്ഞതെന്ന് പറഞ്ഞത്' മര്യാദ എന്നൊന്നില്ലേ -1000 ബേബീസ് താരം മനു പറയുന്നു
2024-10-29T22:37:00 | By Jain Rosviya

ഹോട്ട്‌സ്റ്റാറിന്റെ പുതിയ മലയാളം വെബ് സീരീസാണ് 1000 ബേബീസ്. റഹ്‌മാന്‍ പ്രധാന വേഷത്തിലെത്തുന്ന സീരിസ് മികച്ച വിജയമായി മാറിയിരിക്കുകയാണ്.

നീന ഗുപ്ത, സഞ്ജു ശിവറാം തുടങ്ങിയവരും പ്രധാനവേഷത്തിലെത്തുന്ന സീരീസ് പ്രമേയം കൊണ്ട് ശ്രദ്ധേയമായി മാറുകയാണ്.

1000 ബേബീസ് കണ്ടവരുടെ മനസില്‍ ഇടം നേടിയ പ്രകടനമായിരുന്നു മനു ലാലിന്റേത്. പാലക്കാട്ടുകാരന്‍ ദേവന്‍ കുപ്പളേരിയായുള്ള മനു ലാലിന്റെ അഭിനയത്തിന് കയ്യടിക്കുകയാണ് പ്രേക്ഷകര്‍.

ടൂര്‍ണമെന്റ്, ഫ്രൈഡേ, ഒരു മെക്‌സിക്കന്‍ അപാരത തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധ നേടിയിട്ടുള്ള നടനാണ് മനു ലാല്‍.

എന്നാല്‍ തന്റെ കരിയര്‍ ഇപ്പോഴും സ്ട്രഗിളുകള്‍ നിറഞ്ഞതാണെന്നാണ് മനു പറയുന്നത്. ഇപ്പോഴിതാ തനിക്ക് നേരിടേണ്ടി വന്ന മോശം അനുഭവങ്ങള്‍ പങ്കിടുകയാണ് മനു ലാല്‍.

''ഒരുപാട് സംവിധായകരെ പോയി കണ്ട്, അവരോട് ചാന്‍സ് ചോദിച്ചും അവരുടെ ചീത്ത കേട്ടും നിന്നിട്ടുണ്ട്. ഒരു സംഭവം പറയാം.

കഴിഞ്ഞ കൊവിഡ് കാലം, എല്ലാവരും ലോക്കായി നില്‍ക്കുകയാണ്. ഞാന്‍ വേറെ ജോലിക്കൊന്നും പോകുന്നില്ല. സിനിമ തന്നെയാണ് എന്റെ വരുമാനം. ഞാനിങ്ങനെ പെട്ട് നില്‍ക്കുകയാണ്.

അങ്ങനെയിരിക്കെ മലയാളത്തിലെ വലിയൊരു നിര്‍മ്മാതാവ് എന്നെ വിളിച്ചു. ഞാന്‍ മുമ്പ് പലപ്പോഴും അദ്ദേഹത്തെ വിളിച്ചിട്ടുണ്ട്. പക്ഷെ എന്റെ ഫോണ്‍ എടുത്തിരുന്നില്ല'' മനു പറയുന്നു.

രാത്രി ഏഴ് മണിയ്ക്കാണ് അദ്ദേഹത്തിന്റെ കോള്‍ വരുന്നത്. ഞാന്‍ ഞെട്ടിപ്പോയി. സിനിമ നിന്നു, ഇനി സീരിയലേ ഉണ്ടാകൂ എന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന് നേരത്തെ തന്നെ സീരിയലിന്റെ പരുപാടിയുണ്ട്.

താനൊരു സീരിയല്‍ ചെയ്യുന്നുണ്ടെന്നും മനുവിന് വേണമെങ്കില്‍ അഭിനയിക്കാം, തീരുമാനം മനുവിന്റേതാണെന്ന് പറഞ്ഞു. അയാള്‍ എന്നെ തിരഞ്ഞു പിടിച്ച് വിളിക്കുകയായിരുന്നു.

സീരിയല്‍ മോശമാണെന്നല്ല, എന്നാലും ഓരോരുത്തര്‍ക്കും ഓരോ ലക്ഷ്യം കാണുമല്ലോ. അതിനാല്‍ ഞാന്‍ സിനിമയാണ് താല്‍പര്യം, എന്നെങ്കിലും സിനിമ ചെയ്യുമ്പോള്‍ എന്നെ വിളിക്കണമെന്ന് പറഞ്ഞു എന്നും മനു പറയുന്നു.

കാലം പഴയതു പോലെയായി. ഇപ്പോഴും അദ്ദേഹം എന്റെ ഫോണ്‍ എടുക്കാറില്ല. പിന്നെ ഞാന്‍ എങ്ങനെ മെയിന്‍ സ്ട്രീമിലേക്ക് വരും? എങ്ങനെയാണ് ഞാന്‍ കാസ്റ്റ് ചെയ്യപ്പെടുക? സിനിമ ഇനി ഉണ്ടാകില്ലെന്ന് പറഞ്ഞിടത്തു നിന്നും പാന്‍ ഇന്ത്യന്‍ സീരീസിലാണ് ഞാന്‍ എത്തി നില്‍ക്കുന്നത്.

െൈദവത്തോടും നജീബിനോടും എഴുത്തുകാരനോടും നന്ദി പറയുന്നു. എനിക്ക് നല്ല വിശ്വാസമുണ്ട്. നല്ല വേഷം കിട്ടും. പക്ഷെ ഇവരെ പോലുള്ളവരൊക്കെയുള്ളപ്പോള്‍ എങ്ങനെ മുഖ്യധാരയിലേക്ക് വരും. എങ്ങനെ കൃത്യമായി അതിലേക്ക് മാത്രമായി അദ്ദേഹം എന്നെ വിളിച്ചു? എന്നാണ് മനു ചോദിക്കുന്നത്.

അതിന് മുമ്പ് ഞാന്‍ ഒരുപാട് വിളിച്ചിട്ടുണ്ട് എടുത്തിട്ടില്ല. അതിന് ശേഷവും വിളിച്ചിട്ടുണ്ട്. പക്ഷെ എടുത്തില്ല. നിന്നോടല്ലെടാ പട്ടി എന്നെ വിൡക്കരുതെന്ന് പറഞ്ഞതെന്ന് ഒരു സംവിധായകന്‍ പറഞ്ഞു.

എന്നെ ബ്ലോക്ക് ചെയ്തു. ഞാന്‍ നിരന്തരം വിളിച്ച് ശല്യം ചെയ്തിട്ടൊന്നുമില്ല. അതൊക്കെ ഇങ്ങനെയങ്ങ് പോകും. ഒരു തവണ വിളിച്ചപ്പോള്‍ ഞാന്‍ വളരെ മാന്യമായി സംസാരിച്ചതാണ്.

ഒരുപക്ഷെ അദ്ദേഹം നില്‍ക്കുന്ന സാഹചര്യത്തിന്റേതാകാം അങ്ങനെ പറഞ്ഞത്. എന്നാലും മര്യാദ എന്നൊന്നില്ലേ എന്നാണ് മനു ചോദിക്കുന്നത്.

ടൂര്‍ണമെന്റൊക്കെ കഴിഞ്ഞ്, അത്യാവശ്യം സിനിമകളൊക്കെ ചെയ്തു നില്‍ക്കുകയാണ് ഞാന്‍. കഴിവില്ലായിരുന്നുവെങ്കില്‍ ഞാന്‍ നേരത്തെ തന്നെ പുറത്തായിട്ടുണ്ടാകില്ലേ? കുറച്ച് കനിവൊക്കെ ആളുകള്‍ക്ക് ആകാം.

എന്നെപ്പോലെ സ്ട്രഗിള്‍ ചെയ്യുന്ന ലക്ഷണക്കിന് പേര്‍ കഴിവുണ്ടായിട്ടും പുറത്ത് നില്‍ക്കുന്നുണ്ട്. ചെറിയ കരുണയൊക്കെ കാണിച്ചെന്ന് കരുതി ആര്‍ക്കും ഒന്നും നഷ്ടപ്പെടാനില്ലെന്നും മനു പറയുന്നു.



Content Highlight: #manulal #played #1000 #babies #recalls #how #director #misbehaved #him

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup