#sibithomas | ഭയന്നു പോയ നിമിഷം, ഇടി കൊണ്ട് ഫഹദ് നിലത്ത് പിടഞ്ഞു; സിബി തോമസ് പറയുന്നു

#sibithomas | ഭയന്നു പോയ നിമിഷം, ഇടി കൊണ്ട് ഫഹദ് നിലത്ത് പിടഞ്ഞു;  സിബി തോമസ് പറയുന്നു
May 26, 2024 01:59 PM | By Athira V

മലയാളികള്‍ കയ്യടിച്ച് സ്വീകരിച്ച സിനിമയാണ് തൊണ്ടിമുതലും ദൃക്‌സാക്ഷിയും. ദേശീയ പുരസ്‌കാരത്തിലടക്കം സാന്നിധ്യം അറിയിച്ച സിനിമ. സുരാജ് വെഞ്ഞാറമൂട്, ഫഹദ് ഫാസില്‍, നിമിഷ സജയന്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ സിനിമയുടെ സംവിധാനം ദിലീഷ് പോത്തനായിരുന്നു. മികച്ച മലയാള സിനിമ. മികച്ച തിരക്കഥ, മികച്ച സപ്പോര്‍ട്ടിംഗ് ആക്ടര്‍ എന്നീ പുരസ്‌കാരങ്ങളാണ് ചിത്രത്തെ തേടിയെത്തിത്. 

തൊണ്ടിമുതലും ദൃക്‌സാക്ഷിയും ഫഹദ് ഫാസിലിന്റെ ദേശീയ പുരസ്‌കാരത്തിനും വേദിയൊരുക്കി. ചിത്രത്തിലെ ഫഹദിന്റെ പ്രകടനം അഭിനയത്തിലെ മാസ്റ്റര്‍ ക്ലാസ് തന്നെയാണ്. ഇപ്പോഴിതാ ചിത്രത്തിലെ ഫഹദിന്റെ പ്രകടനത്തെക്കുറിച്ച് സംസാരിക്കുകയാണ് സിബി തോമസ്. ജീവിതത്തിലും പോലീസുകാരനായ സിബി ഫഹദിന്റെ അഭിനയം കണ്ട് ഞെട്ടിയതിനെക്കുറിച്ച് സംസാരിക്കുകയാണ് ഫില്‍മിബീറ്റിന് നല്‍കിയ അഭിമുഖത്തില്‍. 

ഫസ്റ്റ് ഡേ തന്നെ ഫഹദ് ഞെട്ടിച്ചുവെന്നാണ് സിബി പറയുന്നത്. ഫഹദ് ഫാസിലിനെ ചോദ്യം ചെയ്ത ശേഷം കാലുമടക്കി അയാളുടെ അടിവയറ്റില്‍ കയറ്റുന്നൊരു രംഗമുണ്ട്. ഞാന്‍ ശരിക്കും നിയന്ത്രിച്ചു തന്നെയാണ് ചെയ്തത്. പക്ഷെ പുള്ളി ആകപ്പാടെ വിരണ്ട് താഴേക്ക് വീഴുന്ന കോലത്തിലേക്ക് ആയിപ്പോയി. ഞാന്‍ ഭയന്നു പോയി. ഇനിയെങ്ങാനും കൊണ്ടോ? എന്ന് തോന്നിപ്പോയെന്നാണ് താരം പറയുന്നത്.


എവിടെയോ കൊണ്ടിട്ടുണ്ട്. അത് സത്യമാണ്. പക്ഷെ അദ്ദേഹം കൈ വച്ച് തടയുന്നുണ്ട്. കൈയ്ക്കിട്ടേ കൊണ്ടിട്ടുള്ളൂ. ഇനി കയ്യും കടന്നു പോയോ എന്നൊരു സംശയം. അത്ര നാച്ച്വറലായ, നമ്മളെ ഞെട്ടിക്കുന്ന അഭിനയമായിരുന്നുവെന്നും താരം പറയുന്നു. സുരാജും നല്ല അഭിനയമായിരുന്നു. പേരോ മറ്റോ ചോദിക്കുന്നൊരു രംഗമുണ്ട്. അതില്‍ തെറ്റിച്ചാണ് പറയുന്നത്. പക്ഷെ അത് റീടേക്ക് പോയില്ല. അങ്ങനെ തന്നെയാണ് കാണിച്ചത്. വളരെ നാച്വറലായി സംഭവിച്ചതായിരുന്നുവെന്നും താരം പറയുന്നു. 

ജീവിതത്തില്‍ പോലീസുകാരന്‍ കൂടിയാണ് സിബി തോമസ്. തന്റെ പോലീസ് അനുഭവങ്ങളും താരം പങ്കുവെക്കുന്നുണ്ട്. തൊണ്ടിമുതലും ദൃക്‌സാക്ഷിയും സിനിമയിലേത് പോലെ വലച്ച കള്ളന്മാര്‍ ഉണ്ടായിട്ടുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. പക്ഷെ ഏതെങ്കിലും ഒരു പോയന്റില്‍ അവരെ നമുക്ക് ബ്രേക്ക് ചെയ്യാനാകും. അതിന് കുറച്ച് സമയമെടുക്കും. ചിലപ്പോള്‍ രണ്ട് ദിവസം, ചിലപ്പോള്‍ മൂന്ന് ദിവസം. ബ്രേക്ക് ചെയ്യുന്നതോടെ നമുക്ക് വേണ്ട തെളിവുകള്‍ തരുമെന്നാണ് അദ്ദേഹം പറയുന്നത്. 

പോലീസിന്റെ ചോദ്യം ചെയ്യല്‍ സിനിമയില്‍ കാണിക്കുന്നത് ഇപ്പോള്‍ കുറേയൊക്കെ റിയലിസ്റ്റാക്കാണ്. മുമ്പത്തേത് പോലൊന്നുമല്ലെന്നും അദ്ദേഹം പറയുന്നുണ്ട്. ചോദ്യം ചെയ്യലിന്റെ രീതികളെക്കുറിച്ചും അദ്ദേഹം സംസാരിക്കുന്നുണ്ട്. പലരീതികളുണ്ട് ചോദ്യം ചെയ്യലിന്. ഒരാള്‍ ടഫ് ആയിട്ടും മറ്റൊരാള്‍ കുറച്ച് സോഫ്റ്റായിട്ടും നില്‍ക്കും. ടഫ് ആയ നേരത്തെ തീരുമാനിച്ചത് പോലെ കുറച്ച് നേരം മാറി നില്‍ക്കും. ഈ സമയം മറ്റേയാള്‍ പതിയെ ചോദിക്കും. അപ്പോള്‍ അയാളോട് എല്ലാം തുറന്നു പറയുമെന്നാണ് അദ്ദേഹം പറയുന്നത്. 

ഇപ്പോള്‍ സിനിമയില്‍ കൂടുതലും റിയലിസ്റ്റാക്കാന്‍ ശ്രമിക്കാറുണ്ട്. ചാനലിലൂടേയും ഓണ്‍ലൈനിലൂടേയും യഥാര്‍ത്ഥത്തില്‍ പോലീസ് സ്‌റ്റേഷനില്‍ നടക്കുന്ന കാര്യങ്ങള്‍ കാണാന്‍ സാധിക്കുന്നുണ്ട്. അതുവച്ച് താരതമ്യം ചെയ്യും. ആ പേടിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

#when #fahadhfaasil #fell #down #after #being #beaten #sibithomas

Next TV

Related Stories
#DarshanaRajendran  |'സ്ക്രിപ്റ്റിൽ എഴുതിയിരിക്കുന്നത് തുണിയില്ല എന്നാണ്, അപ്പോൾ എനിക്ക് തുണി വേണമെന്ന് പറഞ്ഞിട്ട് കാര്യമില്ല';  ദർശന രാജേന്ദ്രൻ

Jun 26, 2024 04:16 PM

#DarshanaRajendran |'സ്ക്രിപ്റ്റിൽ എഴുതിയിരിക്കുന്നത് തുണിയില്ല എന്നാണ്, അപ്പോൾ എനിക്ക് തുണി വേണമെന്ന് പറഞ്ഞിട്ട് കാര്യമില്ല'; ദർശന രാജേന്ദ്രൻ

ആ സിനിമയിലെ ബാക്കി സീനുകൾക്ക് വേണ്ടി എടുത്ത തയ്യാറെടുപ്പുകൾ തന്നെയാണ് ഇന്റിമേറ്റ് സീനിന് വേണ്ടിയും താൻ എടുത്താതെന്നും ദർശന പറയുന്നു....

Read More >>
#SupriyaMenon |'ആദ്യമായി ആർത്തവമുണ്ടായപ്പോൾ രോ​ഗമാണെന്നാണ് കരുതിയത്, മകൾക്ക് ആ അവസ്ഥ ഉണ്ടാകരുതെന്നുണ്ട്'; സുപ്രിയ

Jun 26, 2024 01:16 PM

#SupriyaMenon |'ആദ്യമായി ആർത്തവമുണ്ടായപ്പോൾ രോ​ഗമാണെന്നാണ് കരുതിയത്, മകൾക്ക് ആ അവസ്ഥ ഉണ്ടാകരുതെന്നുണ്ട്'; സുപ്രിയ

'മെൻസ്ട്രുപീഡിയ' എന്ന പുസ്തകത്തിന്റെ സഹായത്തോടെ മകൾക്ക് ആർത്തവം എന്താണെന്ന് പറഞ്ഞുകൊടുത്തിനേക്കുറിച്ചാണ് സുപ്രിയ കുറിച്ചിരിക്കുന്നത്....

Read More >>
#koottickaljayachandran | നാലര വയസ്സുകാരിയെ പീഡിപ്പിച്ച കേസ്: നടൻ കൂട്ടിക്കൽ ജയചന്ദ്രനെതിരെ നടപടി വൈകുന്നതായി പരാതി

Jun 26, 2024 12:28 PM

#koottickaljayachandran | നാലര വയസ്സുകാരിയെ പീഡിപ്പിച്ച കേസ്: നടൻ കൂട്ടിക്കൽ ജയചന്ദ്രനെതിരെ നടപടി വൈകുന്നതായി പരാതി

സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് ഒരാഴ്ചക്കകം നൽകണമെന്ന് സിഡബ്ല്യുസി കസബ പൊലീസിനോട്...

Read More >>
#RameshPisharadi  | 'ഒരു ഫോൺ കാൾ അതായിരുന്നു എനിക്ക് ആ വിവാഹം': ധര്‍മ്മജന്‍റെ 'രണ്ടാം വാഹത്തെക്കുറിച്ച്' രമേഷ് പിഷാരടി

Jun 26, 2024 10:10 AM

#RameshPisharadi | 'ഒരു ഫോൺ കാൾ അതായിരുന്നു എനിക്ക് ആ വിവാഹം': ധര്‍മ്മജന്‍റെ 'രണ്ടാം വാഹത്തെക്കുറിച്ച്' രമേഷ് പിഷാരടി

ഇപ്പോള്‍ ധര്‍മ്മജന്‍റെ വിവാഹം സംബന്ധിച്ച് സോഷ്യല്‍ മീഡിയ കുറിപ്പ്...

Read More >>
Top Stories