#kamal | കുടുംബത്തിലെ പ്രശ്നങ്ങൾ, മഞ്ജു ലൊക്കേഷനിൽ മൂഡ് ഓഫ് ആയിരുന്നു; തുറന്ന് പറഞ്ഞ് സംവിധായകൻ കമൽ

#kamal | കുടുംബത്തിലെ പ്രശ്നങ്ങൾ, മഞ്ജു ലൊക്കേഷനിൽ മൂഡ് ഓഫ് ആയിരുന്നു; തുറന്ന് പറഞ്ഞ് സംവിധായകൻ കമൽ
Mar 29, 2024 08:23 PM | By Athira V

മഞ്ജു വാര്യർ ആരാധകർക്ക് എന്നും ഇഷ്ടം നടിയുടെ പഴയ സിനിമകളാണ്. മലയാള സിനിമാ ലോകത്തെ പ്ര​ഗൽഭരെ പോലും അമ്പരിപ്പിച്ച പ്രകടനം കാഴ്ച വെച്ച ഒട്ടനവധി മഞ്ജു വാര്യർ ചിത്രങ്ങൾ ആ കാലഘ‌ട്ടത്തിൽ പിറന്നു. കണ്ണെഴുതി പൊട്ടും തൊട്ട്, ദയ, കന്മദം, ആറാം തമ്പുരാൻ തുടങ്ങിയ സിനിമകളെല്ലാം ഇതിന് ഉദാഹരണമാണ്. മഞ്ജുവിനെ മാത്രം മനസിൽ കണ്ട് ഫിലിം മേക്കേർസ് സിനിമകൾ പ്ലാൻ ചെയ്യുന്ന ഘട്ടത്തിലാണ് ന‌ടി സിനിമാ രം​ഗം വി‌ട്ടത്. അന്ന് നടിയുടെ ആരാധകർക്കുണ്ടായ നിരാശ ചെറുതല്ല.

മഞ്ജു വാര്യർക്കുള്ള സ്ഥാനം മറ്റൊരു ന‌ടിക്കും ആരാധകർ നൽകിയില്ല. ഹൗ ഓൾഡ് ആർ യു എന്ന സിനിമയിലൂടെ മഞ്ജു തിരിച്ച് വന്നപ്പോൾ സിനിമാ ലോകത്ത് അത് ആഘോഷമായി.

മഞ്ജുവിന്റെ പഴയ സിനിമകളിൽ വൻ ജനപ്രീതി നേടിയ സിനിമയാണ് കൃഷ്ണ​ഗുഡിയിൽ ഒരു പ്രണയ കാലത്ത്. ജയറാം, ബിജു മേനോൻ തുടങ്ങിയവർ പ്രധാന വേഷം ചെയ്ത സിനിമ സംവിധാനം ചെയ്തത് കമൽ ആണ്. സിനിമയെക്കുറിച്ചുള്ള ഓർമ പങ്കുവെക്കുകയാണ് കമൽ. കൗമുദി മൂവീസിലാണ് പ്രതികരണം. 

തന്റെ കരിയറിൽ എന്നും ഓർക്കാൻ ഇഷ്ടമുള്ള സിനിമയാണ് കൃഷ്ണ​ഗുഡിയിൽ ഒരു പ്രണയ കാലത്തെന്ന് കമൽ പറയുന്നു. കൃഷ്ണ​ഗുഡിയുടെ ഷൂട്ടിം​ഗ് സമയത്ത് കുറേ പിരിമുറുക്കങ്ങൾ ഉണ്ടായിരുന്നു. മഞ്ജുവിന്റെ ചില ഫാമിലി പ്രശ്നങ്ങൾ ഉണ്ടായിരുന്നു.

എല്ലാ ദിവസവും ഭയങ്കര ടെൻഷനിലാണ് ഷൂട്ടിം​ഗ്. ഷൂട്ടിം​ഗ് ലൊക്കേഷനിൽ മഞ്ജു ഭയങ്കര മൂ‍ഡ് ഓഫ് ആയിരിക്കും. ഞാൻ ചെന്ന് മഞ്ജുവിനെ ഹാപ്പിയാകെന്ന് പറഞ്ഞ് എൻകറേജ് ചെയ്ത് വിടും. പക്ഷെ ക്യാമറയുടെ മുന്നിൽ മഞ്ജു വേറൊരാളാണ്. വളരെ ഹാപ്പിയായി അഭിനയിക്കും. 

കഴുതപ്പുറത്ത് മഞ്ജു വരുമ്പോൾ ജയറാം കളിയാക്കുന്ന സീനുണ്ട്. കഴുത ഇങ്ങോട്ട് വിളിക്കുമ്പോൾ അങ്ങോട്ട് പോകും. അതിന്റെ പുറത്ത് കയറുകയെന്നത് വലിയൊരു അഭ്യാസമായിരുന്നു. മഞ്ജു അടുത്ത് ചെല്ലുമ്പോൾ കഴുത ഭീകര ജീവിയെ പോലെയാണ് മഞ്ജുവിനെ നോക്കിയത്. മഞ്ജു അടുത്തെത്തുമ്പോൾ ഓടിപ്പോകും. കഴിഞ്ഞ ജന്മത്തിൽ മഞ്ജു കഴുതായിരുന്നു, പൂർവ ജന്മത്തിലെ വൈരാ​ഗ്യമാണെന്ന് പറഞ്ഞ് ജയറാം കളിയാക്കി.

ഇന്നത്തെ പൊളിറ്റിക്കൽ കറക്ട്നെസിന്റെ കാലത്ത് ഇതൊക്കെ ഭയങ്കര പ്രശ്നമാണെന്നറിയാം. പക്ഷെ ജയറാമിന്റെ രസകരമായ സംസാരങ്ങളാണതെന്നും കമൽ പറയുന്നു. അഞ്ചാറ് പേർ കഴുതയെ പിടിച്ച് വെച്ചിട്ടാണ് മഞ്ജുവിനെ അതിന്റെ പുറത്ത് കയറി ഇരുത്തുന്നത്. കുറേ ദൂരെ പോയി കഴുത വരുന്ന ഷോട്ടാണ്. മഞ്ജു കഴുതയോട് എന്തോ സംസാരിക്കുന്നത് കേട്ടു. 

കൂടെ ഒരു പയ്യനുമുണ്ട്. മഞ്ജു എന്താണ് പറഞ്ഞതെന്ന് നമുക്കാർക്കും മനസിലായിട്ടില്ല. കഴിഞ്ഞ ജന്മത്തിൽ ഇവർ തമ്മിൽ പ്രേമമായിരുന്നു, ആ പ്രേമം ഓർമ്മിപ്പിച്ചതായിരിക്കുമെന്ന് ജയറാം പറഞ്ഞെന്നും കമൽ ഓർത്തു. ഓരോ സിനിമകളും ഓരോ ഓർമ്മകൾ സമ്മാനിക്കും. ചിലരെ സിനിമ കഴിഞ്ഞ് കാണുന്നത് വർഷങ്ങൾക്ക് ശേഷമാണെന്നും കമൽ പറഞ്ഞു. 

#kamal #recalls #memories #about #manjuwarrier #starrer #krishnagudiyil #oru #pranayakalathu

Next TV

Related Stories
#dileep | എന്തിനാണ് എന്നോട് ശത്രുത? ഞാന്‍ മനസാ വാചാ അറിയാത്ത കാര്യത്തിന്റെ പുറത്ത് ഏഴ് വര്‍ഷം; മനസ്സ് തുറന്ന് ദിലീപ്

Apr 27, 2024 10:25 AM

#dileep | എന്തിനാണ് എന്നോട് ശത്രുത? ഞാന്‍ മനസാ വാചാ അറിയാത്ത കാര്യത്തിന്റെ പുറത്ത് ഏഴ് വര്‍ഷം; മനസ്സ് തുറന്ന് ദിലീപ്

വിനീത് കുമാറാണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയേറ്ററുകളില്‍ നിന്ന്...

Read More >>
#neerajmadhav | അസഭ്യം പറഞ്ഞു, കയ്യേറ്റം ചെയ്തു, ലണ്ടനില്‍ ദുരനുഭവം; പരിപാടി റദ്ദാക്കി മടങ്ങി നീരജ് മാധവും സംഘവും

Apr 26, 2024 04:41 PM

#neerajmadhav | അസഭ്യം പറഞ്ഞു, കയ്യേറ്റം ചെയ്തു, ലണ്ടനില്‍ ദുരനുഭവം; പരിപാടി റദ്ദാക്കി മടങ്ങി നീരജ് മാധവും സംഘവും

ഹൃദയവേദനയോടെയാണ് ലണ്ടനില്‍നിന്ന് മടങ്ങുന്നത് എന്നാണ് നീരജ്...

Read More >>
#mammootty |'ട‍ർബോ' ജോസ് ലുക്കിൽ വോട്ട് ചെയ്യാനെത്തി മമ്മൂട്ടി; പൊതിഞ്ഞ് ആരാധക‍ർ

Apr 26, 2024 04:03 PM

#mammootty |'ട‍ർബോ' ജോസ് ലുക്കിൽ വോട്ട് ചെയ്യാനെത്തി മമ്മൂട്ടി; പൊതിഞ്ഞ് ആരാധക‍ർ

താരത്തെ കണ്ട് തടിച്ചു കൂടിയ ആരാധകര്‍ക്കിടയില്‍ നിന്ന് വളരെ പ്രയാസപ്പെട്ടാണ് നടന്‍ പോളിങ് ബൂത്തിലേക്ക് കയറിയതും...

Read More >>
#kunchackoboban | വോട്ട് ചെയ്തത് എറെ നാളിനുശേഷം; പിന്തുണ വികസനവാദികൾക്കെന്ന് കുഞ്ചാക്കോ ബോബൻ

Apr 26, 2024 03:37 PM

#kunchackoboban | വോട്ട് ചെയ്തത് എറെ നാളിനുശേഷം; പിന്തുണ വികസനവാദികൾക്കെന്ന് കുഞ്ചാക്കോ ബോബൻ

നല്ല രീതിയിൽ വിനിയോഗിച്ചു എന്നാണു വിശ്വാസം. എന്റെ വോട്ട് രാജ്യത്തിന്റെ...

Read More >>
#renjipanicker |എനിക്ക് കൃത്യമായ രാഷ്ട്രീയമുണ്ട്, അത് സുരേഷ് ഗോപിയുടെ രാഷ്ട്രീയമല്ല - രഞ്ജി പണിക്കർ

Apr 26, 2024 01:18 PM

#renjipanicker |എനിക്ക് കൃത്യമായ രാഷ്ട്രീയമുണ്ട്, അത് സുരേഷ് ഗോപിയുടെ രാഷ്ട്രീയമല്ല - രഞ്ജി പണിക്കർ

ജനാധിപത്യത്തിന് ഗുരുതരമായ പ്രതിസന്ധികൾ നേരിടേണ്ടി വരുന്ന സമയങ്ങളിൽ ജനാധിപത്യം അതിന്റെതായ പരിഹാര മാർഗ്ഗങ്ങൾ കണ്ടെത്തും....

Read More >>
#asifali | 'ജനാധിപത്യത്തിന് നല്ലതാകുന്ന ആളുകളുടെ വിജയം പ്രതീക്ഷിക്കുന്നു', വോട്ടുചെയ്ത് ആസിഫ് അലി

Apr 26, 2024 12:17 PM

#asifali | 'ജനാധിപത്യത്തിന് നല്ലതാകുന്ന ആളുകളുടെ വിജയം പ്രതീക്ഷിക്കുന്നു', വോട്ടുചെയ്ത് ആസിഫ് അലി

സഹപ്രവർത്തകർ മത്സരിക്കുന്നുണ്ട്. അവരുടെ രാഷ്ട്രീയവും എന്റെ രാഷ്ട്രീയവും പറയാൻ...

Read More >>
Top Stories