#thulasidas | ദീലിപിനെതിരെ പരാതിപ്പെടാന്‍ നിര്‍ബന്ധിച്ചത് സിദ്ധീഖ്; വിനയന്‍ പെട്ടുപോയതാണ്; തുറന്ന് പറഞ്ഞ് തുളസീദാസ്

#thulasidas | ദീലിപിനെതിരെ പരാതിപ്പെടാന്‍ നിര്‍ബന്ധിച്ചത് സിദ്ധീഖ്; വിനയന്‍ പെട്ടുപോയതാണ്; തുറന്ന് പറഞ്ഞ് തുളസീദാസ്
Mar 29, 2024 04:15 PM | By Athira V

മലയാള സിനിമയില്‍ വലിയ വിവാദമായി മാറിയ സംഭവമായിരുന്നു സംവിധായകന്‍ തുളസീദാസ് നടന്‍ ദിലീപിനെതിരെ പരാതി നല്‍കിയ സംഭവം. തന്റെ പക്കല്‍ നിന്നും അഡ്വാന്‍സ് വാങ്ങിയ ശേഷം മറ്റൊരു സിനിമയില്‍ അഭിനയിക്കാന്‍ പോയെന്നായിരുന്നു പരാതി.

ഈ സംഭവത്തെ തുടര്‍ന്ന് മലയാള സിനിമയില്‍ സംഘടനകള്‍ പിളരുക വരെ സംഭവിച്ചു. ഇപ്പോഴിതാ ഈ സംഭവത്തെക്കുറിച്ച് സംസാരിക്കുകയാണ് തുളസീദാസ്. കാന്‍ ചാനല്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അ്‌ദേഹം മനസ് തുറന്നത്. 

ഒരു സിനിമയ്ക്ക് വേണ്ടി ബോംബെയിലുള്ള മലയാളിയായ നിര്‍മ്മാതാവില്‍ നിന്നും 40 ലക്ഷം രൂപ വാങ്ങി എഗ്രിമെറ്റ് ചെയ്തിരുന്നു. ഷൂട്ട് തുടങ്ങാനുള്ള ഡേറ്റ് തീരുമാനിച്ചു. കഥ എന്റേതാണ്.

അത് പുള്ളി കേട്ട് ഓക്കെ പറഞ്ഞതാണ്. സിബി-ഉദയനെക്കൊണ്ട് എഴുതിക്കാനും തീരുമാനിച്ചതാണ്. ഒന്ന് രണ്ട് സജഷന്‍സ് ദിലീപ് പറഞ്ഞു, എനിക്കത് ഇഷ്ടപ്പെട്ടില്ല. തീരുമാനം എന്റേതാണെന്ന് ഞാന്‍ പറഞ്ഞു. അങ്ങനെ ഒന്ന് രണ്ട് അഭിപ്രായ വ്യത്യാസങ്ങളൊക്കെ ഞങ്ങള്‍ തമ്മിലുണ്ടായെന്നും അദ്ദേഹം പറയുന്നു. 

ആ സമയത്ത് ഞാന്‍ മോഹന്‍ലാലിന്റെ കോളേജ് കുമാരന്‍ ഷൂട്ട് ചെയ്യാന്‍ പോയി. ദിലീപിനോട് പറഞ്ഞിട്ടാണ് പോയത്. നിങ്ങള്‍ക്ക് ഇപ്പോള്‍ ഡേറ്റില്ലെങ്കില്‍ ഞാനിത് ചെയ്തിട്ട് വരാമെന്ന് പറഞ്ഞു. ദിലീപ് സമ്മതിച്ചതാണ്. പക്ഷെ ഇത് പരാതിയാക്കാന്‍ എനിക്ക് താല്‍പര്യമുണ്ടായിരുന്നില്ല. നടന്‍ സിദ്ധീഖും സംവിധായകന്‍ കെ മധുവുമാണ് പരാതിപ്പെടാന്‍ എന്നെ നിര്‍ബന്ധിച്ചത് എന്നാണ് തുളസീദാസ് പറയുന്നത്. 

സിദ്ധീഖ് എന്റെ സിനിമകളില്‍ ആദ്യം മുതലേ അഭിനയിക്കുന്ന നടനാണ്. മിക്ക സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. സിദ്ധീഖിനോട് ഞാന്‍ ഇക്കാര്യം പറഞ്ഞിരുന്നു. പുള്ളി വേറെ സിനിമയില്‍ ആ നിര്‍മ്മാതാവിനേയും കൊണ്ടു പോയെന്ന് പറഞ്ഞു. തുളസി പോയി പരാതിപ്പെടാന്‍ പറഞ്ഞു. അതിന്റെ ആവശ്യമില്ലെന്ന് ഞാന്‍ പറഞ്ഞു.

മറ്റ് ആര്‍ട്ടിസ്റ്റുകള്‍ പ്രശ്‌നമുണ്ടാക്കിയേക്കും എന്നു പറഞ്ഞപ്പോള്‍ ഒരു ആര്‍ട്ടിസ്റ്റും ഒരു കുഴപ്പവുമുണ്ടാക്കില്ല, തുളസി ന്യായമായ കാര്യത്തിനാണ് പരാതി കൊടുക്കുന്നതെന്ന് സിദ്ധീഖ് പറഞ്ഞുവെന്നും അദ്ദേഹം പറയുന്നു.

കെ മധുവും അതുപോലെ എന്നെ നിര്‍ബന്ധിച്ചു. കെ മധുവാണ് വിനയനോട് ഇങ്ങനൊരു പ്രശ്‌നമുണ്ടെന്നും ഏറ്റെടുക്കണമെന്നും പറയുന്നത്. അല്ലാതെ വിനയനായിട്ട് ഇങ്ങോട്ട് വന്നതല്ല. പാവം വിനയന് പുലിവാല് പിടിക്കേണ്ടി വന്നു. സിദ്ധീഖാണ് ഏറ്റവും കൂടുതല്‍ നിര്‍ബന്ധിച്ചത്.

അങ്ങനെ ഞാന്‍ എ്‌ന്റെ സംഘടനയില്‍ പരാതിപ്പെട്ടു. അത് വലിയൊരു പ്രശ്‌നമായി. സംഘടനകള്‍ പിളര്‍ന്നു. മാക്ട പിളര്‍ന്നു. ഫെഫ്കയുണ്ടായി. ഇതുവരെ ഞാന്‍ എവിടേയും സിദ്ധീഖിന്റെ പേര് പറഞ്ഞിട്ടില്ലെന്നും തുളസീദാസ് പറയുന്നു. 

ഈയ്യടുത്ത് ദിലീപിനോട് പറയേണ്ടി വന്നു. അതുകൊണ്ട് ഇനി വെളിപ്പെടുത്തുന്നതില്‍ എന്താണ് കുഴപ്പം? ജോണി ആന്റണിയ്ക്കും അറിയാം. എന്റെ ശിഷ്യനാണ്. എന്റെ കൂടെ പത്തിരുപത് സിനിമകളില്‍ കൂടെയുണ്ടായിരുന്നുവെന്നും അദ്ദേഹം പറയുന്നുണ്ട്. മലയാളികള്‍ ഇന്നും ഓർത്തിരിക്കുന്ന നിരവധി സിനിമകളുടെ സംവിധായകനാണ് തുളസീദാസ്. ഇപ്പോള്‍ സംവിധാനത്തില്‍ നിന്നും വിട്ടുനില്‍ക്കുകയാണ് അദ്ദേഹം.

#thulasidas #reveals #actor #siddique #compelled #him #give #complaint #against #dileep

Next TV

Related Stories
#dileep | എന്തിനാണ് എന്നോട് ശത്രുത? ഞാന്‍ മനസാ വാചാ അറിയാത്ത കാര്യത്തിന്റെ പുറത്ത് ഏഴ് വര്‍ഷം; മനസ്സ് തുറന്ന് ദിലീപ്

Apr 27, 2024 10:25 AM

#dileep | എന്തിനാണ് എന്നോട് ശത്രുത? ഞാന്‍ മനസാ വാചാ അറിയാത്ത കാര്യത്തിന്റെ പുറത്ത് ഏഴ് വര്‍ഷം; മനസ്സ് തുറന്ന് ദിലീപ്

വിനീത് കുമാറാണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയേറ്ററുകളില്‍ നിന്ന്...

Read More >>
#neerajmadhav | അസഭ്യം പറഞ്ഞു, കയ്യേറ്റം ചെയ്തു, ലണ്ടനില്‍ ദുരനുഭവം; പരിപാടി റദ്ദാക്കി മടങ്ങി നീരജ് മാധവും സംഘവും

Apr 26, 2024 04:41 PM

#neerajmadhav | അസഭ്യം പറഞ്ഞു, കയ്യേറ്റം ചെയ്തു, ലണ്ടനില്‍ ദുരനുഭവം; പരിപാടി റദ്ദാക്കി മടങ്ങി നീരജ് മാധവും സംഘവും

ഹൃദയവേദനയോടെയാണ് ലണ്ടനില്‍നിന്ന് മടങ്ങുന്നത് എന്നാണ് നീരജ്...

Read More >>
#mammootty |'ട‍ർബോ' ജോസ് ലുക്കിൽ വോട്ട് ചെയ്യാനെത്തി മമ്മൂട്ടി; പൊതിഞ്ഞ് ആരാധക‍ർ

Apr 26, 2024 04:03 PM

#mammootty |'ട‍ർബോ' ജോസ് ലുക്കിൽ വോട്ട് ചെയ്യാനെത്തി മമ്മൂട്ടി; പൊതിഞ്ഞ് ആരാധക‍ർ

താരത്തെ കണ്ട് തടിച്ചു കൂടിയ ആരാധകര്‍ക്കിടയില്‍ നിന്ന് വളരെ പ്രയാസപ്പെട്ടാണ് നടന്‍ പോളിങ് ബൂത്തിലേക്ക് കയറിയതും...

Read More >>
#kunchackoboban | വോട്ട് ചെയ്തത് എറെ നാളിനുശേഷം; പിന്തുണ വികസനവാദികൾക്കെന്ന് കുഞ്ചാക്കോ ബോബൻ

Apr 26, 2024 03:37 PM

#kunchackoboban | വോട്ട് ചെയ്തത് എറെ നാളിനുശേഷം; പിന്തുണ വികസനവാദികൾക്കെന്ന് കുഞ്ചാക്കോ ബോബൻ

നല്ല രീതിയിൽ വിനിയോഗിച്ചു എന്നാണു വിശ്വാസം. എന്റെ വോട്ട് രാജ്യത്തിന്റെ...

Read More >>
#renjipanicker |എനിക്ക് കൃത്യമായ രാഷ്ട്രീയമുണ്ട്, അത് സുരേഷ് ഗോപിയുടെ രാഷ്ട്രീയമല്ല - രഞ്ജി പണിക്കർ

Apr 26, 2024 01:18 PM

#renjipanicker |എനിക്ക് കൃത്യമായ രാഷ്ട്രീയമുണ്ട്, അത് സുരേഷ് ഗോപിയുടെ രാഷ്ട്രീയമല്ല - രഞ്ജി പണിക്കർ

ജനാധിപത്യത്തിന് ഗുരുതരമായ പ്രതിസന്ധികൾ നേരിടേണ്ടി വരുന്ന സമയങ്ങളിൽ ജനാധിപത്യം അതിന്റെതായ പരിഹാര മാർഗ്ഗങ്ങൾ കണ്ടെത്തും....

Read More >>
#asifali | 'ജനാധിപത്യത്തിന് നല്ലതാകുന്ന ആളുകളുടെ വിജയം പ്രതീക്ഷിക്കുന്നു', വോട്ടുചെയ്ത് ആസിഫ് അലി

Apr 26, 2024 12:17 PM

#asifali | 'ജനാധിപത്യത്തിന് നല്ലതാകുന്ന ആളുകളുടെ വിജയം പ്രതീക്ഷിക്കുന്നു', വോട്ടുചെയ്ത് ആസിഫ് അലി

സഹപ്രവർത്തകർ മത്സരിക്കുന്നുണ്ട്. അവരുടെ രാഷ്ട്രീയവും എന്റെ രാഷ്ട്രീയവും പറയാൻ...

Read More >>
Top Stories