#stephy | കുറച്ച് പെയിന്റ് എടുത്ത് ഒഴിക്കാന്‍ പറ്റില്ല, കീറലും കറയും വരെ വിശ്വസനീയമാകണം -സ്‌റ്റെഫി

#stephy | കുറച്ച് പെയിന്റ് എടുത്ത് ഒഴിക്കാന്‍ പറ്റില്ല, കീറലും കറയും വരെ വിശ്വസനീയമാകണം -സ്‌റ്റെഫി
Mar 28, 2024 07:30 PM | By Athira V

ബ്ലെസ്സിയുടെ സംവിധാനത്തിലൊരുങ്ങിയ ആടുജീവിതത്തിന് ഗംഭീര റിപ്പോര്‍ട്ടുകളാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. ചിത്രത്തിന്റെ മേക്കിംഗിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ വന്നു കൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തില്‍ തന്നെ എടുത്ത് പറയേണ്ടതാണ് പൃഥ്വിരാജിന്റെ നജീബ് എന്ന കഥാപാത്രത്തിന്റെ വസ്ത്രവും ഷൂസും അടക്കമുള്ള കാര്യങ്ങളും അതില്‍ ഓരോ സീനിലും വരുന്ന തുടര്‍ച്ചകളും എല്ലാം. 

സിനിമ ചര്‍ച്ചയാകുമ്പോള്‍ സിനിമയിലെ വസ്ത്രാലങ്കാരത്തെക്കുറിച്ചും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. അത്രയും സൂക്ഷ്മമായി നടത്തിയ വസ്ത്രത്തിലെ മാറ്റങ്ങളും നജീബിന്റെ ചെരിപ്പും അടക്കം എല്ലാം ആളുകള്‍ എടുത്ത് ചര്‍ച്ചയാക്കുന്നുണ്ട്. ഈ ഘട്ടത്തില്‍ അടുത്തിടെ ചിത്രത്തിന്റെ കോസ്റ്റിയൂം ഡിസൈനറായ സ്‌റ്റെഫി സേവ്യര്‍ പറയുന്ന കാര്യങ്ങളാണ് ചര്‍ച്ചയാകുന്നത്. 

വസ്ത്രത്തിന്റെ കാലപ്പഴക്കം അതിന്റെ സീനുകളിലെ തുടര്‍ച്ച, വസ്ത്രത്തില്‍ പറ്റിയിരിക്കുന്ന മണല്‍ത്തരികള്‍, അതിലെ കീറല്‍ തുടങ്ങി എല്ലാം ശ്രദ്ധിച്ച് വേണമായിരുന്നു ചെയ്യാന്‍ എന്നും അത്രയും സൂക്ഷ്മതയോടെയാണ് ചെയ്യുന്നതെന്നുമാണ് സ്‌റ്റെഫി പറയുന്നത്. സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് സ്റ്റെഫി ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. 

വസ്ത്രം തെരഞ്ഞെടുക്കുമ്പോള്‍ അതിന്റെ ഡീറ്റെയിലിലേക്ക് കടക്കുന്ന ഘട്ടത്തില്‍ ടെന്‍ഷന്‍ ഉണ്ടായിരുന്നു. മണല്‍ത്തരികള്‍ വന്നിരിക്കുന്നത് പോലെ, അല്ലെങ്കില്‍ ഒരു ചോരത്തുള്ളി വീണു. അത് ഓരോ ദിവസവും മാസവും വര്‍ഷവും കഴിയുമ്പോള്‍ അതിന്റെ നിറം മാറും. ഒരു ഡ്രസില്‍ ഒരു തുള്ളി രക്തത്തിനുണ്ടാവുന്ന മാറ്റം പോലും വിശ്വസനീയമായി തോന്നണം. അല്ലാതെ കുറച്ച് പെയിന്റ് എടുത്ത് ഒഴിച്ച് ചെയ്യാന്‍ പറ്റില്ലെന്ന് സ്റ്റെഫി പറയുന്നു.

ഒരു തുണിക്ക് കേരളത്തിലെ കാലാവസ്ഥയില്‍ അതിന് മാറ്റം സംഭവിക്കുന്നതും മരുഭൂമിയില്‍ മാറ്റം സംഭവിക്കുന്നതും തമ്മില്‍ വ്യത്യാസമുണ്ടെന്ന് ബ്ലെസി സര്‍ പറഞ്ഞു തന്നിരുന്നു. നജീബ് നടന്നു പോകുമ്പോള്‍ ഷൂ തട്ടി കീറി പോകുന്നുണ്ട്. എങ്ങനെ ആയിരിക്കും ആ കീറല്‍ സംഭവിക്കുക എന്ന് ചിന്തിച്ചിട്ടാണ് അത് ചെയ്തത്. ഒരോ കീറല്‍ ഉണ്ടാക്കുമ്പോള്‍ പോലും അതെങ്ങനെ ഉണ്ടായി എന്ന് ചിന്തിച്ച് കീറണം എന്ന് ചിന്തിക്കണമെന്ന കാര്യം ബ്ലെസി സാറില്‍ നിന്നാണ് കിട്ടുന്നത്. 

തലയില്‍ സ്‌കാര്‍ഫ് കെട്ടുന്ന രീതി മരുഭൂമിയില്‍ കെട്ടുന്ന രീതിയിലാണ്. അത് അവിടുത്തെ ആളെ കൊണ്ടു വന്ന് പഠിച്ച് ഞങ്ങള്‍ അതുപോലെ ചെയ്തതാണ്. പ്രീപ്രൊഡക്ഷന്‍ സമയത്ത് ബ്ലസി സര്‍ ഒരു ഷൂ വരച്ച് കാണിച്ചു. ഇതാണ് നജീബിന്റെ ഷൂ എന്ന് പറഞ്ഞു. ആ ഷൂ ആണ് ട്രെയിലറില്‍ കാണുന്നത്. അങ്ങനെ ഡിസൈന്‍ ചെയ്ത ഷൂ ആണ് നമ്മള്‍ ഉണ്ടാക്കുന്നത്. 

ഈ ഷൂ മരുഭൂമിയില്‍ നടക്കുമ്പോള്‍ തേയുന്നതും നമ്മുടെ നാട്ടില്‍ നടക്കുമ്പോള്‍ തേയുന്നതും തമ്മില്‍ വ്യത്യാസമുണ്ട്. ഇതൊക്കെ എങ്ങനെ കൊണ്ടു വരാം എന്നുള്ളതായിരുന്നു ഏറ്റവും വലിയ വെല്ലുവിളി എന്നും സ്റ്റെഫി പറയുന്നു. വളരെ ചെറിയ കാര്യങ്ങള്‍ ആയിരിക്കാം. ചിലപ്പോള്‍ ഷര്‍ട്ടില്‍ നിന്ന് വീണുകിടക്കുന്ന നൂലിന്റെ കഷ്ണമായിരിക്കാം.

അത് പോലും നമുക്ക് ഈ വര്‍ഷം ഉപയോഗിച്ച് കഴിഞ്ഞാല്‍ ചിലപ്പോള്‍ അടുത്ത വര്‍ഷമാണ് ഇത് ഉപയോഗിക്കേണ്ടിവരിക. അപ്പോള്‍ അത് പൊട്ടാതെ തട്ടാതെ കൃത്യമായി മടക്കിവെക്കണം. അതുകൊണ്ടാണ് ഇതൊരു ടീം വര്‍ക്കാണെന്ന് ഞാന്‍ പറയുന്നത്. ഇതിന്റെ ഒക്കെ കണ്ടിന്യൂറ്റി മാറാതെ വേണം ചെയ്യാന്‍. 

നജീബ് ഇടുന്ന നീളന്‍ കുപ്പായമുണ്ട്. അതിന് തോബ് എന്നാണ് പറയുന്നത്. അതിന്റെ കോപ്പികള്‍ നമ്മള്‍ ഉണ്ടാക്കി വെച്ചിരുന്നു. ഇത്ര നാളേക്കുള്ളത്, ഈ കാലം മുതല്‍ ഈ കാലം വരെയുള്ളത് എന്ന തരത്തില്‍. അതില്‍ ഒന്നും അങ്ങോടും ഇങ്ങോടും മാറരുത്. കാരണം ആദ്യത്തെ ഡ്രസില്‍ ഒരു കറയോ കീറലോ ഉണ്ടെങ്കില്‍ അതുപോലെ തന്നെ രണ്ടാമത് എടുക്കുന്ന കോപ്പിയിലും അത് ഉണ്ടായിരിക്കണം.

അതേ അളവില്‍, അതേ വലുപ്പത്തില്‍ ഒക്കെ ആയിരിക്കണം അത് ഉണ്ടാക്കേണ്ടത് എന്നും സ്‌റ്റെഫി പറയുന്നു. ഗപ്പിയില്‍ കോസ്റ്റിയൂം ഡിസൈനര്‍ ആയി വര്‍ക്ക് ചെയ്ത് കഴിഞ്ഞതിന് പിന്നാലെയാണ് ബ്ലസിയുടെ വിളിവരുന്നത്. വളരെ കുറച്ച് സിനിമകള്‍ മാത്രം ചെയ്തിട്ടുള്ള എന്നെ എന്തുകൊണ്ടായിരിക്കും അദ്ദേഹം വിളിച്ചത് എന്ന് ഞാന്‍ വിചാരിക്കാറുണ്ടെന്നും സ്റ്റെഫി പറഞ്ഞു. 

#aadujeevitham #costumer #stephy #says #every #stain #dress #najeeb #should #feel #realistic

Next TV

Related Stories
#dileep | എന്തിനാണ് എന്നോട് ശത്രുത? ഞാന്‍ മനസാ വാചാ അറിയാത്ത കാര്യത്തിന്റെ പുറത്ത് ഏഴ് വര്‍ഷം; മനസ്സ് തുറന്ന് ദിലീപ്

Apr 27, 2024 10:25 AM

#dileep | എന്തിനാണ് എന്നോട് ശത്രുത? ഞാന്‍ മനസാ വാചാ അറിയാത്ത കാര്യത്തിന്റെ പുറത്ത് ഏഴ് വര്‍ഷം; മനസ്സ് തുറന്ന് ദിലീപ്

വിനീത് കുമാറാണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയേറ്ററുകളില്‍ നിന്ന്...

Read More >>
#neerajmadhav | അസഭ്യം പറഞ്ഞു, കയ്യേറ്റം ചെയ്തു, ലണ്ടനില്‍ ദുരനുഭവം; പരിപാടി റദ്ദാക്കി മടങ്ങി നീരജ് മാധവും സംഘവും

Apr 26, 2024 04:41 PM

#neerajmadhav | അസഭ്യം പറഞ്ഞു, കയ്യേറ്റം ചെയ്തു, ലണ്ടനില്‍ ദുരനുഭവം; പരിപാടി റദ്ദാക്കി മടങ്ങി നീരജ് മാധവും സംഘവും

ഹൃദയവേദനയോടെയാണ് ലണ്ടനില്‍നിന്ന് മടങ്ങുന്നത് എന്നാണ് നീരജ്...

Read More >>
#mammootty |'ട‍ർബോ' ജോസ് ലുക്കിൽ വോട്ട് ചെയ്യാനെത്തി മമ്മൂട്ടി; പൊതിഞ്ഞ് ആരാധക‍ർ

Apr 26, 2024 04:03 PM

#mammootty |'ട‍ർബോ' ജോസ് ലുക്കിൽ വോട്ട് ചെയ്യാനെത്തി മമ്മൂട്ടി; പൊതിഞ്ഞ് ആരാധക‍ർ

താരത്തെ കണ്ട് തടിച്ചു കൂടിയ ആരാധകര്‍ക്കിടയില്‍ നിന്ന് വളരെ പ്രയാസപ്പെട്ടാണ് നടന്‍ പോളിങ് ബൂത്തിലേക്ക് കയറിയതും...

Read More >>
#kunchackoboban | വോട്ട് ചെയ്തത് എറെ നാളിനുശേഷം; പിന്തുണ വികസനവാദികൾക്കെന്ന് കുഞ്ചാക്കോ ബോബൻ

Apr 26, 2024 03:37 PM

#kunchackoboban | വോട്ട് ചെയ്തത് എറെ നാളിനുശേഷം; പിന്തുണ വികസനവാദികൾക്കെന്ന് കുഞ്ചാക്കോ ബോബൻ

നല്ല രീതിയിൽ വിനിയോഗിച്ചു എന്നാണു വിശ്വാസം. എന്റെ വോട്ട് രാജ്യത്തിന്റെ...

Read More >>
#renjipanicker |എനിക്ക് കൃത്യമായ രാഷ്ട്രീയമുണ്ട്, അത് സുരേഷ് ഗോപിയുടെ രാഷ്ട്രീയമല്ല - രഞ്ജി പണിക്കർ

Apr 26, 2024 01:18 PM

#renjipanicker |എനിക്ക് കൃത്യമായ രാഷ്ട്രീയമുണ്ട്, അത് സുരേഷ് ഗോപിയുടെ രാഷ്ട്രീയമല്ല - രഞ്ജി പണിക്കർ

ജനാധിപത്യത്തിന് ഗുരുതരമായ പ്രതിസന്ധികൾ നേരിടേണ്ടി വരുന്ന സമയങ്ങളിൽ ജനാധിപത്യം അതിന്റെതായ പരിഹാര മാർഗ്ഗങ്ങൾ കണ്ടെത്തും....

Read More >>
#asifali | 'ജനാധിപത്യത്തിന് നല്ലതാകുന്ന ആളുകളുടെ വിജയം പ്രതീക്ഷിക്കുന്നു', വോട്ടുചെയ്ത് ആസിഫ് അലി

Apr 26, 2024 12:17 PM

#asifali | 'ജനാധിപത്യത്തിന് നല്ലതാകുന്ന ആളുകളുടെ വിജയം പ്രതീക്ഷിക്കുന്നു', വോട്ടുചെയ്ത് ആസിഫ് അലി

സഹപ്രവർത്തകർ മത്സരിക്കുന്നുണ്ട്. അവരുടെ രാഷ്ട്രീയവും എന്റെ രാഷ്ട്രീയവും പറയാൻ...

Read More >>
Top Stories










News Roundup