#ManjuPillai | ഞാൻ തന്ന ദാനമാണെടീ നിന്റെ ജീവിതമെന്ന് പറഞ്ഞു; സുഹൃത്തുക്കളുടെ വ്യക്തി ജീവിതത്തിൽ ആവശ്യപ്പെട്ടാലേ ഇടപെടൂ; മഞ്ജു പിള്ള

#ManjuPillai | ഞാൻ തന്ന ദാനമാണെടീ നിന്റെ ജീവിതമെന്ന് പറഞ്ഞു; സുഹൃത്തുക്കളുടെ വ്യക്തി ജീവിതത്തിൽ ആവശ്യപ്പെട്ടാലേ ഇടപെടൂ; മഞ്ജു പിള്ള
Mar 19, 2024 09:50 AM | By Kavya N

സിനിമാ രം​ഗത്ത് വർഷങ്ങളായി തുടരുന്ന നടിയാണ് മഞ്ജു പിള്ള. സിനിമകളിലും സീരിയലുകളിലും സാന്നിധ്യം അറിയിച്ച മഞ്ജുവിന് ഇക്കഴിഞ്ഞ വർഷങ്ങളിലാണ് മികച്ച കഥാപാത്രങ്ങൾ ലഭിച്ചത്. ഹോം എന്ന സിനിമയാണ് നടിക്ക് കരിയറിൽ വഴിത്തിരിവാകുന്നത്. പിന്നീട് നിരവധി സിനിമകൾ മഞ്ജു പിള്ളയെ തേടി വന്നു. കരിയറിലെ അനുഭവങ്ങളും വിശേഷങ്ങളും പങ്കുവെക്കുകയാണ് മഞ്ജുവിപ്പോൾ. ഡബ്ല്യസിസി എന്ന സംഘടന ആവശ്യമാണോയെന്ന് തോന്നുന്നുണ്ടോ എന്ന ചോദ്യത്തിന് മഞ്ജു പിള്ള മറുപടി നൽകി.

സംഘടനയുടെ കാര്യത്തിൽ അഭിപ്രായം പറയാൻ ഞാനാളല്ല. എനിക്ക് സ്ത്രീകളോട് പറയാനുള്ളത് അവനവൻ അവനവന്റെ കാര്യങ്ങൾ നോക്കണമെന്നാണ്. പലരും എന്നോട് തിരിച്ച് ചോദിച്ചിട്ടുണ്ട് ചേച്ചി സീനിയർ ആയത് കൊണ്ടാണ് പറയുന്നത്, നിങ്ങൾക്ക് ആ ബഹുമാനവും സ്പേസും കിട്ടുന്നത് കൊണ്ടാണെന്ന്. അല്ല. ഇപ്പോഴത്തെ ഏതൊരു സ്ഥലത്തും സ്ത്രീകൾക്ക് സ്പേസ് കിട്ടില്ല എന്ന് പറഞ്ഞാൽ ഞാൻ വിശ്വസിക്കില്ല. സ്പേസ് നല്ല രീതിയിൽ ഉപയോ​ഗിക്കുക. പുരുഷ മേധാവിത്തമൊന്നും ഇപ്പോൾ ഒരു സ്ഥലത്തും ഇല്ല.

ഇപ്പോഴത്തെ കുട്ടികളൊന്നും അങ്ങനെയല്ല. അവലവന്റെ ആവശ്യങ്ങൾ അവനവൻ തന്നെ പറഞ്ഞ് അതിന് വേണ്ടി ഫൈറ്റ് ചെയ്യുക. നമ്മൾ ഒരാവശ്യം പറഞ്ഞ് അവർ തന്നില്ലെങ്കിൽ നമ്മളെ തിരിച്ച് ഒന്നും ചെയ്യില്ലെന്നും മഞ്ജു പിള്ള വ്യക്തമാക്കി.സൗഹൃദങ്ങളെക്കുറിച്ചും മഞ്ജു പിള്ള സംസാരിച്ചു. എനിക്കൊരു അടിച്ച് പിരിയൽ ഇഷ്ടമല്ല. ഒരു സൗഹൃദത്തിലും വഴക്കുണ്ടാക്കി പിരിയുന്നത് ഏത് റിലേഷനിലും എനിക്ക് ഇഷ്ടമല്ല. വളരെ ക്ലോസ് ആയവരെ നോക്കിയും കണ്ടുമേ സുഹൃത്തുക്കളാക്കൂ. കാരണം എനിക്ക് നഷ്ടപ്പെടാൻ താൽപര്യമില്ല. ഒരുപാട് സ്പേസ് കൊടുക്കും.

അവരുടെ പേഴ്സണൽ ലൈഫിൽ പോയി ഇടപെടില്ല. അവർ ആവശ്യപ്പെട്ടാൽ മാത്രമേ ഇടപെടൂയെന്നും മഞ്ജു പിള്ള വ്യക്തമാക്കി.  ഞാൻ നഷ്ടപ്പെടുത്തിയിട്ടേ ഉള്ളൂ. വെള്ളിമൂങ്ങയിൽ വീണ ചെയ്ത കഥാപാത്രത്തിലേക്ക് ആദ്യം എന്നെയാണ് വിളിക്കുന്നത്. ഞാൻ തന്ന ദാനമാണെടീ നിന്റെ ജീവിതമെന്ന് ഞാൻ പറയും. മകൾ ചെറുതായതിനാൽ വിട്ട് നിൽക്കാൻ പറ്റില്ലായിരുന്നു. അത് കൊണ്ടാണ് തനിക്ക് വെള്ളിമൂങ്ങ നിരസിക്കേണ്ടി വന്നതെന്നും മഞ്ജു പിള്ള വ്യക്തമാക്കി. സിനിമ നഷ്ടപ്പെട്ടതിൽ വിഷമമൊന്നും തോന്നിയിട്ടില്ല. താൻ സ്വയമെടുത്ത തീരുമാനമാണതെന്നും മഞ്ജു പിള്ള പറഞ്ഞു.

#Isaid #your #life #gift #gaveyou #Intervene #friends' #personal #lives #only #asked #ManjuPillai

Next TV

Related Stories
#dileep | എന്തിനാണ് എന്നോട് ശത്രുത? ഞാന്‍ മനസാ വാചാ അറിയാത്ത കാര്യത്തിന്റെ പുറത്ത് ഏഴ് വര്‍ഷം; മനസ്സ് തുറന്ന് ദിലീപ്

Apr 27, 2024 10:25 AM

#dileep | എന്തിനാണ് എന്നോട് ശത്രുത? ഞാന്‍ മനസാ വാചാ അറിയാത്ത കാര്യത്തിന്റെ പുറത്ത് ഏഴ് വര്‍ഷം; മനസ്സ് തുറന്ന് ദിലീപ്

വിനീത് കുമാറാണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയേറ്ററുകളില്‍ നിന്ന്...

Read More >>
#neerajmadhav | അസഭ്യം പറഞ്ഞു, കയ്യേറ്റം ചെയ്തു, ലണ്ടനില്‍ ദുരനുഭവം; പരിപാടി റദ്ദാക്കി മടങ്ങി നീരജ് മാധവും സംഘവും

Apr 26, 2024 04:41 PM

#neerajmadhav | അസഭ്യം പറഞ്ഞു, കയ്യേറ്റം ചെയ്തു, ലണ്ടനില്‍ ദുരനുഭവം; പരിപാടി റദ്ദാക്കി മടങ്ങി നീരജ് മാധവും സംഘവും

ഹൃദയവേദനയോടെയാണ് ലണ്ടനില്‍നിന്ന് മടങ്ങുന്നത് എന്നാണ് നീരജ്...

Read More >>
#mammootty |'ട‍ർബോ' ജോസ് ലുക്കിൽ വോട്ട് ചെയ്യാനെത്തി മമ്മൂട്ടി; പൊതിഞ്ഞ് ആരാധക‍ർ

Apr 26, 2024 04:03 PM

#mammootty |'ട‍ർബോ' ജോസ് ലുക്കിൽ വോട്ട് ചെയ്യാനെത്തി മമ്മൂട്ടി; പൊതിഞ്ഞ് ആരാധക‍ർ

താരത്തെ കണ്ട് തടിച്ചു കൂടിയ ആരാധകര്‍ക്കിടയില്‍ നിന്ന് വളരെ പ്രയാസപ്പെട്ടാണ് നടന്‍ പോളിങ് ബൂത്തിലേക്ക് കയറിയതും...

Read More >>
#kunchackoboban | വോട്ട് ചെയ്തത് എറെ നാളിനുശേഷം; പിന്തുണ വികസനവാദികൾക്കെന്ന് കുഞ്ചാക്കോ ബോബൻ

Apr 26, 2024 03:37 PM

#kunchackoboban | വോട്ട് ചെയ്തത് എറെ നാളിനുശേഷം; പിന്തുണ വികസനവാദികൾക്കെന്ന് കുഞ്ചാക്കോ ബോബൻ

നല്ല രീതിയിൽ വിനിയോഗിച്ചു എന്നാണു വിശ്വാസം. എന്റെ വോട്ട് രാജ്യത്തിന്റെ...

Read More >>
#renjipanicker |എനിക്ക് കൃത്യമായ രാഷ്ട്രീയമുണ്ട്, അത് സുരേഷ് ഗോപിയുടെ രാഷ്ട്രീയമല്ല - രഞ്ജി പണിക്കർ

Apr 26, 2024 01:18 PM

#renjipanicker |എനിക്ക് കൃത്യമായ രാഷ്ട്രീയമുണ്ട്, അത് സുരേഷ് ഗോപിയുടെ രാഷ്ട്രീയമല്ല - രഞ്ജി പണിക്കർ

ജനാധിപത്യത്തിന് ഗുരുതരമായ പ്രതിസന്ധികൾ നേരിടേണ്ടി വരുന്ന സമയങ്ങളിൽ ജനാധിപത്യം അതിന്റെതായ പരിഹാര മാർഗ്ഗങ്ങൾ കണ്ടെത്തും....

Read More >>
#asifali | 'ജനാധിപത്യത്തിന് നല്ലതാകുന്ന ആളുകളുടെ വിജയം പ്രതീക്ഷിക്കുന്നു', വോട്ടുചെയ്ത് ആസിഫ് അലി

Apr 26, 2024 12:17 PM

#asifali | 'ജനാധിപത്യത്തിന് നല്ലതാകുന്ന ആളുകളുടെ വിജയം പ്രതീക്ഷിക്കുന്നു', വോട്ടുചെയ്ത് ആസിഫ് അലി

സഹപ്രവർത്തകർ മത്സരിക്കുന്നുണ്ട്. അവരുടെ രാഷ്ട്രീയവും എന്റെ രാഷ്ട്രീയവും പറയാൻ...

Read More >>
Top Stories