#lena | ഇന്ത്യൻ ബഹിരാകാശ ദൗത്യത്തിന്റെ ക്യാപ്റ്റനുമായി വിവാഹിതയായി, വെളിപ്പെടുത്തി ലെന

#lena | ഇന്ത്യൻ ബഹിരാകാശ ദൗത്യത്തിന്റെ ക്യാപ്റ്റനുമായി വിവാഹിതയായി, വെളിപ്പെടുത്തി ലെന
Feb 27, 2024 09:24 PM | By Athira V

ന്ത്യൻ ബഹിരാകാശ ദൗത്യമായ ഗഗൻയാനറെ ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്‍ണൻ പാലക്കാട് സ്വദേശിയാണ്. വ്യോമസേന ഉദ്യോഗസ്ഥനായ പ്രശാന്ത് ബാലകൃഷ്‍ണനുമായി വിവാഹിതയായി എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി ലെന.

2024 ജനുവരി 27നാണ് തങ്ങളുടെ വിവാഹം കഴിഞ്ഞത് എന്നും ലെന വെളിപ്പെടുത്തി. ഒരു പരമ്പരാഗത ചടങ്ങിലാണ് വിവാഹിതരായതെന്നും ലെന വ്യക്തമാക്കി. ഇൻസ്റ്റാഗ്രാമിലൂടെയാണ് ലെന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.

https://www.instagram.com/reel/C32SwdNPitp/?utm_source=ig_web_copy_link

പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇന്ന് ഇന്ത്യയുടെ ഗഗൻയാൻ ദൗത്യത്തിനായുള്ള സംഘാംഗങ്ങളെ അവതരിപ്പിച്ചത്. പാലക്കാട് സ്വദേശിയായ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്‍ണനു പുറമേ ബഹിരാകാശ ദൗത്യത്തിനായി ഗ്രൂപ്പ് ക്യാപ്റ്റൻ അംഗദ് പ്രതാപ്, അജിത് കൃഷ്‍ണൻ, വിങ് കമാന്‍ഡര്‍ ശുഭാൻശു ശുക്ല എന്നിവരെയാണ് തെരഞ്ഞെടുത്തത്. നാല് പേ‌ർക്കും പ്രധാനമന്ത്രി മോദി വേദിയില്‍ വെച്ച് ആസ്ട്രനോട്ട് ബാഡ്‍ജുകളും സമ്മാനിച്ചു. വ്യോമസേനയിലെ പൈലറ്റുമാരാണ് നാലു പേരും.

മലയാളത്തിന്റെ പ്രിയപ്പെട്ട നിരവധി ഹിറ്റ് ചിത്രങ്ങളില്‍ നായികയായും സഹ നടിയുമായെക്കെ തിളങ്ങിയിട്ടുണ്ട് ലെന. ജയരാജിന്റെ 'സ്‍നേഹം'ത്തിലൂടെയായിരുന്നു ലെന മലയാള സിനിമയില്‍ അരങ്ങേറിയത്. 'കരുണം', 'ഒരു ചെറു പുഞ്ചിരി' സിനിമകള്‍ക്കു പുറമേ 'ദേവദൂതൻ', 'ഇന്ദ്രിയം', 'കൊച്ച് കൊച്ച് സന്തോഷങ്ങള്‍', 'ശാന്തം' തുടങ്ങിവയിലും വേഷമിട്ട ലെന 'രണ്ടാം ഭാവ'ത്തില്‍ നായിക പ്രാധാന്യമുള്ള കഥാപാത്രമായി. തുടര്‍ന്ന് വിദ്യാഭ്യാസത്തിനായി ഒരിടവേളയെടുത്ത ലെന തിരിച്ചുവരുന്നത് 2007ല്‍ 'ബിഗ് ബി'യിലൂടെയാണ്.

തുടര്‍ന്ന് ലെന വീണ്ടും മലയാള സിനിമയില്‍ നിരവധി വേഷങ്ങള്‍ അവതരിപ്പിച്ച് ശ്രദ്ധയാകര്‍ഷിച്ചു. കെജിഎഫ് 2 എന്ന കന്നഡ ചിത്രത്തിന്റെ മലയാളം പതിപ്പിന് നടി ലെന ശബ്‍ദം നല്‍കുകയും ചെയ്‍തു. മലയാളത്തില്‍ സംപ്രേഷണം ചെയ്‍ത ഹിറ്റ് സീരിയലുകളായ സ്‍നേഹ, ഓമനത്തിങ്കള്‍പക്ഷി, ഓഹരി തുടങ്ങിയവയില്‍ ലെന മികച്ച വേഷങ്ങള്‍ ചെയ്‍തിരുന്നു.ലെന നിരവധി പരസ്യ ചിത്രങ്ങളിലൂടെയും ടെലിവിഷനില്‍ ശ്രദ്ധയാകര്‍ഷിക്കുകയും ചെയ്‍തിട്ടുണ്ട്.

#malayalam #actress #lenas #wedding #prashanth #balakrishnannair #revealed #gaganyaan #mission #captain

Next TV

Related Stories
'രേണുവിനെ നോക്കാൻ സ​ദാചാര ആങ്ങളമാർ കണ്ണിൽ എണ്ണയും ഒഴിച്ച് കാത്തിരിക്കുന്നു,  പ്രശ്നങ്ങളുടെ ഒക്കെ ആരംഭം പണമില്ലായ്മ തന്നെയാണ്' - മഞ്ജു പത്രോസ്

Oct 14, 2025 12:39 PM

'രേണുവിനെ നോക്കാൻ സ​ദാചാര ആങ്ങളമാർ കണ്ണിൽ എണ്ണയും ഒഴിച്ച് കാത്തിരിക്കുന്നു, പ്രശ്നങ്ങളുടെ ഒക്കെ ആരംഭം പണമില്ലായ്മ തന്നെയാണ്' - മഞ്ജു പത്രോസ്

'രേണുവിനെ നോക്കാൻ സ​ദാചാര ആങ്ങളമാർ കണ്ണിൽ എണ്ണയും ഒഴിച്ച് കാത്തിരിക്കുന്നു, പ്രശ്നങ്ങളുടെ ഒക്കെ ആരംഭം പണമില്ലായ്മ തന്നെയാണ്' - മഞ്ജു...

Read More >>
സത്യൻ ചലച്ചിത്ര പുരസ്‌കാരം നടി ഉർവശിക്ക്

Oct 14, 2025 10:16 AM

സത്യൻ ചലച്ചിത്ര പുരസ്‌കാരം നടി ഉർവശിക്ക്

സത്യൻ ചലച്ചിത്ര പുരസ്‌കാരം...

Read More >>
'അന്ന് പറഞ്ഞതിൽ വിഷമം തോന്നരുത് ക്ഷമിക്കൂ…'; ശ്രീനിവാസൻ മാപ്പ് പറഞ്ഞപ്പോൾ ലാലേട്ടൻ പറഞ്ഞതിനെക്കുറിച്ച് ധ്യാൻ

Oct 14, 2025 07:53 AM

'അന്ന് പറഞ്ഞതിൽ വിഷമം തോന്നരുത് ക്ഷമിക്കൂ…'; ശ്രീനിവാസൻ മാപ്പ് പറഞ്ഞപ്പോൾ ലാലേട്ടൻ പറഞ്ഞതിനെക്കുറിച്ച് ധ്യാൻ

'അന്ന് പറഞ്ഞതിൽ വിഷമം തോന്നരുത് ക്ഷമിക്കൂ…'; ശ്രീനിവാസൻ മാപ്പ് പറഞ്ഞപ്പോൾ ലാലേട്ടൻ പറഞ്ഞതിനെക്കുറിച്ച്...

Read More >>
തൊട്ട് നോക്ക് ധൈര്യമുണ്ടേൽ....!! നവ്യാ നായർക്ക് നേരെ നീണ്ട കൈ, തടഞ്ഞ് സൗബിൻ; സോഷ്യൽ മീഡിയയിൽ വൈറലായി വീഡിയോ

Oct 13, 2025 03:01 PM

തൊട്ട് നോക്ക് ധൈര്യമുണ്ടേൽ....!! നവ്യാ നായർക്ക് നേരെ നീണ്ട കൈ, തടഞ്ഞ് സൗബിൻ; സോഷ്യൽ മീഡിയയിൽ വൈറലായി വീഡിയോ

നവ്യാ നായർക്ക് നേരെ നീണ്ട കൈ, തടഞ്ഞ് സൗബിൻ; സോഷ്യൽ മീഡിയയിൽ വൈറലായി...

Read More >>
താലി കെട്ടിക്കൊണ്ട് വരുന്ന പെണ്ണ് എന്തായാലും സന്തോഷപൂർവം ആത്മഹത്യ ചെയ്യില്ലല്ലോ? ഉല്ലാസിനെ വേട്ടയാടിയത് ആ കുറ്റബോധം..! ശാന്തിവിള ദിനേശ്

Oct 13, 2025 02:47 PM

താലി കെട്ടിക്കൊണ്ട് വരുന്ന പെണ്ണ് എന്തായാലും സന്തോഷപൂർവം ആത്മഹത്യ ചെയ്യില്ലല്ലോ? ഉല്ലാസിനെ വേട്ടയാടിയത് ആ കുറ്റബോധം..! ശാന്തിവിള ദിനേശ്

താലി കെട്ടിക്കൊണ്ട് വരുന്ന പെണ്ണ് എന്തായാലും സന്തോഷപൂർവം ആത്മഹത്യ ചെയ്യില്ലല്ലോ? ഉല്ലാസിനെ വേട്ടയാടിയത് ആ കുറ്റബോധം..! ശാന്തിവിള...

Read More >>
Top Stories

News Roundup

https://moviemax.in/- //Truevisionall