മലയാളസിനിമയിലെ എല്ലാ താരങ്ങളും അണിനിരന്ന ചിത്രമായിരുന്നു ജോഷിയുടെ സംവിധാനത്തില്‍ ദിലീപ് നിര്‍മ്മിച്ച ട്വന്‍റി-ട്വന്‍റി. എന്നാല്‍ വീണ്ടുമൊരു ട്വന്‍റി-ട്വന്‍റി മലയാളത്തില്‍ വരുന്നുണ്ടെന്ന വാര്‍ത്ത കേട്ടപ്പോള്‍ തന്നെ അതിന്റെ കാത്തിരിപ്പിലാണ് പ്രേക്ഷകര്‍.
സിനിമയുമായി ബന്ധപെട്ട ചര്‍ച്ചയാണ് ഇപ്പോള്‍ സിനിമ മേഖലയിലും.താരസംഘടനയായ അമ്മ തന്നെയാണ് ഈ ചിത്രവും പുറത്തിറക്കുന്നത്. സ്റ്റേജ് ഷോ നടത്താനായിരുന്നു സംഘടന ആദ്യം തീരുമാനിച്ചത്.എന്നാല്‍ കൊറോണ സാഹചര്യം ആയതിനാലാണ് നടത്താന്‍ പറ്റാതിരുന്നത്.അങ്ങനെയാണ് മറ്റൊരു ട്വന്‍റി-ട്വന്‍റി സിനിമ ചെയ്യാമെന്ന തീരുമാനം. ടി കെ രാജീവിന്‍റെ സംവിധാനത്തില്‍ ആയിരിക്കും ഇത്തവണ സിനിമ പ്രേക്ഷകരിലേക്കെത്തുക. എന്നാല്‍ കഴിഞ്ഞ ട്വന്‍റി-ട്വന്‍റിയില്‍ നല്ലോരു വേഷം ചെയ്ത നടിയാണ് ഭാവന.
പക്ഷെ ഭാവന ഇത്തവണ അഭിനയിക്കാന്‍ ഉണ്ടാവില്ല എന്നാണ് അമ്മയുടെ ജനറല്‍സെക്രട്ടറി ഇടവേള ബാബു പറയുന്നത്.ഭാവന നിലവില്‍ അമ്മ സംഘടനയില്‍ ഇല്ല.മരിച്ചുപോയ ആളുകള്‍ തിരിച്ചുവരില്ലലോ അതുപോലെയാണ് ഇതെന്നും ഇടവേള ബാബു പറഞ്ഞു. നടി ആക്രമിക്കപ്പെട്ട കേസില്‍ ഭാവനയെ കൂടാതെ റിമ കല്ലിങ്കല്‍, രമ്യ നമ്പീശന്‍, ഗീതു മോഹന്‍ദാസ് തുടങ്ങിയവരാണ് രാജിവച്ച മറ്റു നടിമാര്‍.ഇരയും വേട്ടക്കാരനും ഒരേ സംഘടനയില്‍ തുടരേണ്ട എന്നായിരുന്നു താരങ്ങള്‍ അന്ന് നിലപാട് അറിയിച്ചത്.
Twenty-Twenty, produced by Dileep and directed by Joshi, was a film starring all the stars of Malayalam cinema