#Latest News #Minister T. Siddique #Kalladi Landslide #Man- Made Disaster #Wayanad
വയനാട്: ( www.truevisionnews.com ) കള്ളാടിയിലേത് മനുഷ്യനിർമിത ദുരന്തം എന്ന് പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമാണെന്ന് മന്ത്രി ടി. സിദ്ദീഖ്. അന്വേഷണ റിപ്പോർട്ട് ലഭിച്ചതിന് ശോഷം മാത്രമാണ് തുരങ്ക നിർമാണത്തിൽ തീരുമാനമെടുക്കുക. അന്വേഷണത്തിന് മുമ്പ് മുൻവിധി എടുക്കേണ്ടതില്ല. നിർമാണം നിർത്തിയത് പരിസ്ഥിതിക്കും മനുഷ്യനും വേണ്ടിയാണെന്നും ടി. സിദ്ദീഖ് പറഞ്ഞു.
"മണ്ണിടിച്ചിലിന് കാരണം പഠിക്കുന്നതിന് വേണ്ടി ടെക്നിക്കൽ കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. കമ്മിറ്റി ഇന്ന് നിലവിൽ വരുമെന്ന് പ്രതീക്ഷ. ഇന്നലെ നടന്ന അവലോകന യോഗത്തിൽ കാര്യങ്ങൾ വിശദമായി ചർച്ച ചെയ്തിട്ടുണ്ട്. അന്വേഷണ റിപ്പോർട്ട് വന്നതിനുശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
റിപ്പോർട്ട് വരുന്നതിനു മുൻപ് മുൻവിധി എടുക്കേണ്ട സാഹചര്യം ഇല്ല. മനുഷ്യനിർമിത ദുരന്തം എന്നത് സ്വന്തം അഭിപ്രായമാണ്. ഇനിയും നേരത്തെ പറഞ്ഞ അഭിപ്രായങ്ങൾ ആവർത്തിക്കുന്നതിൽ കാര്യമില്ല", ടി. സിദ്ദീഖിന്റെ വാക്കുകൾ.
സർക്കാർ നിയോഗിച്ച സയന്റിഫിക് കമ്മിറ്റിയുടെ റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും ടി. സിദ്ദീഖ് പറഞ്ഞു. മുഖ്യമന്ത്രിക്കൊപ്പം ആശുപത്രിയിൽ എത്തി ഡോക്ടർമാരോട് സംസാരിച്ചു. രണ്ടുപേർ ഗുരുതരാവസ്ഥയിൽ തുടരുകയാണ്.
ക്യാംപ് കൃത്യമായ ഏകോപനത്തോടുകൂടിയാണ് മുന്നോട്ടുപോവുന്നത്. കമ്മ്യൂണിറ്റി കിച്ചണിലൂടെ ഭക്ഷണ ഉൾപ്പെടെയുള്ള കാര്യങ്ങൾ ക്രമീകരിച്ചു. ക്യാംപിന്റെ വിലയിരുത്തൽ യോഗം ഇന്നലെ നടത്തി.
ക്യാംപുമായി ബന്ധപ്പെട്ട പ്രത്യേക ചുമതലകൾ നൽകിക്കൊണ്ട് മുന്നോട്ടു പോകുകയാണ്. 40 ഓളം കുട്ടികൾ ക്യാംപിൽ ഉണ്ട്. അവർക്കായി കിഡ്സ് ഏരിയ കൂടെ വിഭാവനം ചെയ്യാൻ നിർദേശം കൊടുത്തിട്ടുണ്ട്. ഇന്ന് അതിനായുള്ള ക്രമീകരണങ്ങൾ നടത്തുകയാണെന്നും ടി. സിദ്ദീഖ് പറഞ്ഞു.
Content Highlight: Kalladi landslide: The incident at Kalladi was a man-made disaster, says Minister T. Siddique
#Latest News #Minister T. Siddique #Kalladi Landslide #Man- Made Disaster #Wayanad




























