'തിരക്കിട്ട് പേര് മാറ്റത്തിന് ശ്രമിക്കില്ല, ആദിവാസികൾ അടക്കം ഊര് എന്ന പേര് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെടുന്നു' -മന്ത്രി കെ.എ.തുളസി

'തിരക്കിട്ട് പേര് മാറ്റത്തിന് ശ്രമിക്കില്ല, ആദിവാസികൾ അടക്കം ഊര് എന്ന പേര് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെടുന്നു' -മന്ത്രി കെ.എ.തുളസി
Jul 4, 2026 11:16 AM | By Athira V
#Latest News #Minister K A Thulasi #Tribes Development Minister #Scheduled Caste #Tribe Settlements

തിരുവനന്തപുരം: ( www.truevisionnews.com ) പട്ടികജാതി- പട്ടികവർഗ സങ്കേതങ്ങളുടെ പേരുമാറ്റത്തിൽ വിമർശനവുമായി പട്ടികജാതി പട്ടികവർഗ വികസനവകുപ്പ് മന്ത്രി കെ.എ.തുളസി.

പേര് മാറ്റം കൊണ്ട് കാര്യമായ മാറ്റങ്ങൾ ഉണ്ടാവില്ല. പേര് മാറ്റങ്ങൾക്കെതിരെ അതത് സമൂഹത്തിൽ നിന്ന് തന്നെ നിരവധി പരാതികൾ ഇതിനോടകം ലഭിച്ചിട്ടുണ്ടെന്ന് കെ.എ. തുളസി പറഞ്ഞു.

ആദിവാസികൾ അടക്കം "ഊര് " എന്ന പേര് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു. തിരക്കിട്ട് പേര് മാറ്റത്തിന് ശ്രമിക്കില്ലെന്നും മന്ത്രി പറഞ്ഞു. ദുർബല വിഭാഗങ്ങളുടെ ക്ഷേമ പ്രവർത്തനങ്ങൾക്കാവും സർക്കാർ പ്രാധാന്യം നൽകുക.

പട്ടിക ജാതി വനിത സംരംഭകർക്കായി പുതിയ സാമ്പത്തിക സഹായ പദ്ധതി സാമൂഹ്യ പ്രവർത്തക ഭാക്ഷായണി വേലായുധൻ്റെ പേരിലാണ് വരുകയെന്നും മന്ത്രി പറഞ്ഞു. പട്ടിക വിഭാഗ സ്വയംസഹായ സംഘങ്ങൾക്ക് പത്ത് ലക്ഷം രൂപ വരെ ധനസഹായം നൽകും.

പാലക്കാട് ജില്ലയിൽ ആദ്യഘട്ടത്തിൽ നടപ്പാക്കുന്ന പദ്ധതി മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കും. പട്ടികജാതി വകുപ്പിന് കീഴിൽ പരാതി പരിഹാരത്തിനായി പുതിയ സംവിധാനം കൊണ്ടുവരും. വകുപ്പിന് കീഴിൽ കെട്ടിക്കിടക്കുന്ന പരാതികൾ സമയബന്ധിതമായി പരിഹരിക്കുക ലക്ഷ്യമെന്നും കെ.എ. തുളസി പറഞ്ഞു.

Content Highlight: Scheduled Castes and Scheduled Tribes Development Minister K.A. Thulasi criticizes the renaming of Scheduled Caste and Scheduled Tribe settlements

#Latest News #Minister K A Thulasi #Tribes Development Minister #Scheduled Caste #Tribe Settlements

Next TV

Related Stories
കോഴിക്കോട് കൊയിലാണ്ടിയിൽ കാർ ഡിവൈഡറിലിടിച്ച് അപകടം; സ്ത്രീക്ക് പരിക്ക്

Jul 4, 2026 12:25 PM

കോഴിക്കോട് കൊയിലാണ്ടിയിൽ കാർ ഡിവൈഡറിലിടിച്ച് അപകടം; സ്ത്രീക്ക് പരിക്ക്

കൊയിലാണ്ടിയിൽ വീണ്ടും കാർ ഡിവൈഡറിലിടിച്ച്...

Read More >>
കോഴിക്കോട് ബീച്ചിൽ പഴകിയ 'കൂന്തൾ നിറച്ചത്' നൽകിയെന്ന് പരാതി; ഒന്നാം നമ്പർ തട്ടുകട പൂട്ടിച്ച് കോർപറേഷൻ

Jul 4, 2026 12:24 PM

കോഴിക്കോട് ബീച്ചിൽ പഴകിയ 'കൂന്തൾ നിറച്ചത്' നൽകിയെന്ന് പരാതി; ഒന്നാം നമ്പർ തട്ടുകട പൂട്ടിച്ച് കോർപറേഷൻ

കോഴിക്കോട് ബീച്ചിലെ തട്ടുകടയിൽ നിന്ന് പഴകിയ 'കൂന്തൾ നിറച്ചത്' നൽകിയെന്ന്...

Read More >>
  'കടകള്‍ നിറയെ ബക്കാര്‍ഡി, കടല്‍ നിറയെ അദാനി ഇതാണ് മുഖ്യമന്ത്രിയുടെ വിജയമന്ത്രം, മംഗലാപുരം യാത്രയിൽ മറുപടി വേണം' -  എ എ റഹീം

Jul 4, 2026 12:17 PM

'കടകള്‍ നിറയെ ബക്കാര്‍ഡി, കടല്‍ നിറയെ അദാനി ഇതാണ് മുഖ്യമന്ത്രിയുടെ വിജയമന്ത്രം, മംഗലാപുരം യാത്രയിൽ മറുപടി വേണം' - എ എ റഹീം

മുഖ്യമന്ത്രി വി ഡി സതീശനെതിരായ എ എ റഹീമിന്റെ വിമര്‍ശനം, വീര്യം കുറഞ്ഞ മദ്യത്തിന് നികുതി, തുറമുഖ ഓഹരി കൈമാറ്റം...

Read More >>
Top Stories

News Roundup