ആർ.വി. ബാബുവിനെതിരായ കേസ്; 'ഈ കേസ് മതഭ്രാന്തന്മാര്‍ക്കുള്ള താക്കീതാണ്, സര്‍ക്കാര്‍ സംഘപാരിവാറിന് കീഴടങ്ങില്ലെന്ന് വ്യക്തമായെന്ന് നാസര്‍ ഫൈസി കൂടത്തായി

ആർ.വി. ബാബുവിനെതിരായ കേസ്; 'ഈ കേസ് മതഭ്രാന്തന്മാര്‍ക്കുള്ള താക്കീതാണ്, സര്‍ക്കാര്‍ സംഘപാരിവാറിന് കീഴടങ്ങില്ലെന്ന് വ്യക്തമായെന്ന് നാസര്‍ ഫൈസി കൂടത്തായി
Jul 4, 2026 11:03 AM | By Susmitha Surendran
#Case against R.V. Babu #Nassar Faizy Koodathayi #Government-Sangh Parivar

കൊച്ചി : (https://truevisionnews.com/) സര്‍ക്കാര്‍ സംഘപരിവാറിന് കീഴടങ്ങില്ലെന്ന് വ്യക്തമായി . മുസ്ലിം സമുദായത്തിനും സമസ്ത നേതാവ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്കുമെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതില്‍ ഹിന്ദു ഐക്യവേദി നേതാവ് ആര്‍ വി ബാബുവിനെതിരെ കേസെടുത്ത നടപടിയില്‍ പ്രതികരിച്ച് സമസ്ത നേതാവ് നാസര്‍ ഫൈസി കൂടത്തായി.

സര്‍ക്കാര്‍ സംഘപരിവാറിന് കീഴടങ്ങില്ലെന്ന് ആര്‍ വി ബാബുവിനെതിരെ കേസെടുത്തതിലൂടെ വ്യക്തമായെന്ന് നാസര്‍ ഫൈസി കൂടത്തായി പ്രതികരിച്ചു. വിദ്വേഷ പ്രചാരണം നടത്തിയ വെള്ളാപ്പള്ളി നടേശനെതിരെ കഴിഞ്ഞ സര്‍ക്കാര്‍ കേസെടുക്കാതിരുന്നത് നമുക്ക് മുന്നിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ കേസ് മതഭ്രാന്തന്മാര്‍ക്കുള്ള താക്കീതാണ്. വിദ്വേഷ പ്രചാരണം നടത്തുന്നവര്‍ക്കുള്ള മറുപടിയാണ്.

കേസ് എടുത്തെങ്കിലും തുടര്‍നടപടികള്‍ക്കായി കാത്തിരിക്കുകയാണ്. ലഹരി ഏതെങ്കിലും സമുദായത്തിന് മേല്‍ കെട്ടിവയ്ക്കുന്നത് ശരിയല്ല. ഓപ്പറേഷന്‍ തൂഫാന്റെ ലക്ഷ്യത്തെ ഇല്ലാതാക്കരുതെന്നും നാസര്‍ ഫൈസി കൂടത്തായി പറഞ്ഞു.

സാമുദായിക സ്പര്‍ദ്ധക്ക് ശ്രമിച്ചതിനാണ് തൃക്കാക്കര പൊലീസ് ആര്‍ വി ബാബുവിനെതിരെ കേസെടുത്തത്. തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് പിഡിപി കേന്ദ്രകമ്മിറ്റി അംഗം അഷറഫ് വാഴക്കാല നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി.

Content Highlight: Case against R.V. Babu Nasar Faizy Koodathayi stated that it has become clear the government will not surrender to the Sangh Parivar.

#Case against R.V. Babu #Nassar Faizy Koodathayi #Government-Sangh Parivar

Next TV

Related Stories
ഞങ്ങൾ പോകുന്നു...: ആരോഗ്യമന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്സണൽ സ്‌റ്റാഫ് അംഗങ്ങൾ രാജിവെച്ചു

Jul 4, 2026 12:39 PM

ഞങ്ങൾ പോകുന്നു...: ആരോഗ്യമന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്സണൽ സ്‌റ്റാഫ് അംഗങ്ങൾ രാജിവെച്ചു

ആരോഗ്യമന്ത്രി കെ മുരളീധരൻ, പേഴ്സണൽ സ്‌റ്റാഫ് അംഗങ്ങൾ , ...

Read More >>
കോഴിക്കോട് കൊയിലാണ്ടിയിൽ കാർ ഡിവൈഡറിലിടിച്ച് അപകടം; സ്ത്രീക്ക് പരിക്ക്

Jul 4, 2026 12:25 PM

കോഴിക്കോട് കൊയിലാണ്ടിയിൽ കാർ ഡിവൈഡറിലിടിച്ച് അപകടം; സ്ത്രീക്ക് പരിക്ക്

കൊയിലാണ്ടിയിൽ വീണ്ടും കാർ ഡിവൈഡറിലിടിച്ച്...

Read More >>
കോഴിക്കോട് ബീച്ചിൽ പഴകിയ 'കൂന്തൾ നിറച്ചത്' നൽകിയെന്ന് പരാതി; ഒന്നാം നമ്പർ തട്ടുകട പൂട്ടിച്ച് കോർപറേഷൻ

Jul 4, 2026 12:24 PM

കോഴിക്കോട് ബീച്ചിൽ പഴകിയ 'കൂന്തൾ നിറച്ചത്' നൽകിയെന്ന് പരാതി; ഒന്നാം നമ്പർ തട്ടുകട പൂട്ടിച്ച് കോർപറേഷൻ

കോഴിക്കോട് ബീച്ചിലെ തട്ടുകടയിൽ നിന്ന് പഴകിയ 'കൂന്തൾ നിറച്ചത്' നൽകിയെന്ന്...

Read More >>
  'കടകള്‍ നിറയെ ബക്കാര്‍ഡി, കടല്‍ നിറയെ അദാനി ഇതാണ് മുഖ്യമന്ത്രിയുടെ വിജയമന്ത്രം, മംഗലാപുരം യാത്രയിൽ മറുപടി വേണം' -  എ എ റഹീം

Jul 4, 2026 12:17 PM

'കടകള്‍ നിറയെ ബക്കാര്‍ഡി, കടല്‍ നിറയെ അദാനി ഇതാണ് മുഖ്യമന്ത്രിയുടെ വിജയമന്ത്രം, മംഗലാപുരം യാത്രയിൽ മറുപടി വേണം' - എ എ റഹീം

മുഖ്യമന്ത്രി വി ഡി സതീശനെതിരായ എ എ റഹീമിന്റെ വിമര്‍ശനം, വീര്യം കുറഞ്ഞ മദ്യത്തിന് നികുതി, തുറമുഖ ഓഹരി കൈമാറ്റം...

Read More >>
Top Stories

News Roundup