കാഫിർ സ്ക്രീൻഷോട്ട് കേസ്: ജാമ്യം ലഭിച്ച ജിതിൻ ഭാസ്കറിന് സ്വീകരണം ഒരുക്കി ഡിവൈഎഫ്ഐ

കാഫിർ സ്ക്രീൻഷോട്ട് കേസ്: ജാമ്യം ലഭിച്ച ജിതിൻ ഭാസ്കറിന് സ്വീകരണം ഒരുക്കി ഡിവൈഎഫ്ഐ
Jul 4, 2026 08:52 AM | By Susmitha Surendran
#Bail #Jithin Bhaskar #Reception #DYFI #Kafir screenshot case

കോഴിക്കോട്: (https://truevisionnews.com/) കാഫിർ സ്ക്രീൻഷോട്ട് കേസിൽ ജയിലിലായിരുന്ന ജിതിൻ ഭാസ്കറിന് ജാമ്യം ലഭിച്ചതിന് പിന്നാലെ വലിയ സ്വീകരണമൊരുക്കാൻ ഡിവൈഎഫ്ഐ. ഇന്നാണ് ജിതിന്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങുന്നത്.

കേസിൽ റിമാൻഡിലായി 18-ാം ദിവസമാണ് കോഴിക്കോട് ജില്ലാ സെഷൻസ് കോടതി ജിതിന് കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ജയിൽ മോചിതനാകുന്ന ജിതിന് ഇന്ന് വൈകിട്ട് 4:30ന് തിരുവള്ളൂരിൽ വെച്ചാണ് ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകുന്നത്.

ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി അംഗവും സിപിഎം ലോക്കൽ കമ്മിറ്റി അംഗവുമാണ് ജിതിൻ ഭാസ്കർ. കേസ് പൂർണ്ണമായും രാഷ്ട്രീയ പ്രേരിതമാണെന്നാണ് ഡിവൈഎഫ്ഐയുടെ വിശദീകരണം. ജിതിന് സ്ക്രീൻഷോട്ട് നിർമ്മാണത്തിൽ യാതൊരു പങ്കുമില്ലെന്ന് ഡിവൈഎഫ്ഐ വാദിക്കുമ്പോഴും, അദ്ദേഹം തന്നെയാണ് ഇത് നിർമ്മിച്ചതെന്നും പ്രചരിപ്പിച്ചതെന്നുമാണ് പൊലീസ് വ്യക്തമാക്കുന്നത്.

ആഴ്ചയിൽ രണ്ടു ദിവസം അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാകണമെന്നടക്കമുള്ള കർശന വ്യവസ്ഥകളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. ജിതിന്റെ മൊബൈൽ ഫോൺ ഉൾപ്പെടെയുള്ളവ ശാസ്ത്രീയ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. ഇതിന്റെ ഫലം വരുന്നതോടെ കേസിൽ കൂടുതൽ തുടർനടപടികളുണ്ടാകും. ജൂൺ 16നായിരുന്നു ജിതിനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.





Content Highlight: 'Kafir' screenshot case: DYFI organizes reception for Jithin Bhaskar after he is granted bail.

#Bail #Jithin Bhaskar #Reception #DYFI #Kafir screenshot case

Next TV

Related Stories
സ്കൂൾ കൗൺസിലിംഗിൽ പുറത്തുവന്നത്  ഞെട്ടിക്കുന്ന ക്രൂരത....!  പത്തനംതിട്ടയിൽ 13 കാരിയെ സഹപാഠികള്‍ ചേര്‍ന്ന് പീഡിപ്പിച്ചെന്ന് പരാതി, ആറുപേരെ തിരിച്ചറിഞ്ഞു

Jul 4, 2026 09:50 AM

സ്കൂൾ കൗൺസിലിംഗിൽ പുറത്തുവന്നത് ഞെട്ടിക്കുന്ന ക്രൂരത....! പത്തനംതിട്ടയിൽ 13 കാരിയെ സഹപാഠികള്‍ ചേര്‍ന്ന് പീഡിപ്പിച്ചെന്ന് പരാതി, ആറുപേരെ തിരിച്ചറിഞ്ഞു

പത്തനംതിട്ടയിൽ 13 കാരിയുടെ പീഡനം,പത്തനംതിട്ട വാർത്ത, പീഡനക്കേസ്, കൂടൽ പോലീസ്,പ്രായപൂർത്തിയാകാത്തവർ, സ്കൂൾ വിദ്യാർത്ഥിനി,...

Read More >>
Top Stories










News Roundup