അങ്ങോട്ടേയ്ക്ക് പോകേണ്ട...! കോഴിക്കോട്, കണ്ണൂർ ഉൾപ്പടെയുള്ള തീരങ്ങളിൽ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; ബീച്ചിലേയ്ക്കുള്ള യാത്ര ഒഴിവാക്കണമെന്ന് നിർദേശം

 അങ്ങോട്ടേയ്ക്ക് പോകേണ്ട...!  കോഴിക്കോട്, കണ്ണൂർ ഉൾപ്പടെയുള്ള തീരങ്ങളിൽ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; ബീച്ചിലേയ്ക്കുള്ള യാത്ര ഒഴിവാക്കണമെന്ന് നിർദേശം
Jul 4, 2026 07:01 AM | By VIPIN P V
#Latest News #High Wave #Heavy Wave Alert #Sea Erosion

തിരുവനന്തപുരം: ( www.truevisionnews.com ) കോഴിക്കോട് (ചോമ്പാല FH മുതൽ രാമനാട്ടുകര വരെ), കണ്ണൂർ (വളപട്ടണം മുതൽ ന്യൂമാഹി വരെ), കണ്ണൂർ, കാസറഗോഡ് (കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെ) ജില്ലകളിലെ തീരങ്ങളിൽ നാളെ (05/07/2026) രാത്രി 11.30 വരെ 2.9 മുതൽ 3.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിന്റെ (INCOIS) മുന്നറിയിപ്പ്.

ആയതിനാൽ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാ​ഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശം നൽകി.

ജാഗ്രത നിർദേശങ്ങൾ

1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.

2. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്.

3. കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലക്കും സാധ്യതയുള്ള ഘട്ടത്തിൽ കടലിലേക്ക് മത്സ്യബന്ധന യാനങ്ങൾ ഇറക്കുന്നത് പോലെ തന്നെ അപകടകരമാണ് കരക്കടുപ്പിക്കുന്നതും. ആയതിനാൽ തിരമാല ശക്തിപ്പെടുന്ന ഘട്ടത്തിൽ കടലിലേക്ക് ഇറക്കുന്നതും കരക്കടുപ്പിക്കുന്നതും ഒഴിവാക്കേണ്ടതാണ്.

4. INCOIS മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും പൂർണ്ണമായി ഒഴിവാക്കേണ്ടതാണ്

5. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.

6. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.

7. തീരശോഷണത്തിനു സാധ്യതയുള്ളതിനാൽ പ്രത്യേകം ജാഗ്രത പുലർത്തുക.

Content Highlight: possibility of high waves and sea erosion

#Latest News #High Wave #Heavy Wave Alert #Sea Erosion

Next TV

Related Stories
പലനാൾ കള്ളൻ ഒരുനാൾ പിടിയിൽ! പൊലീസിനെ വെട്ടിച്ച് 10 വർഷം ഒളിവിൽ; പീഡന, കഞ്ചാവ് കേസുകളിലെ പ്രതികൾ ഒടുവിൽ വലയിൽ

Jul 4, 2026 08:18 AM

പലനാൾ കള്ളൻ ഒരുനാൾ പിടിയിൽ! പൊലീസിനെ വെട്ടിച്ച് 10 വർഷം ഒളിവിൽ; പീഡന, കഞ്ചാവ് കേസുകളിലെ പ്രതികൾ ഒടുവിൽ വലയിൽ

പൊലീസിനെ വെട്ടിച്ച് 10 വർഷത്തോളം ഒളിവിൽ കഴിഞ്ഞ വ്യത്യസ്ത കേസുകളിലെ പ്രതികൾ ഒടുവിൽ...

Read More >>
പ്രതിസന്ധിക്കിടെ വീണ്ടും തിരിച്ചടി ...! പുരുഷന്മാർക്ക് സൗജന്യ യാത്ര; ശ്രദ്ധനേടിയ സ്വകാര്യ ബസിന് പിഴ ചുമത്തി മോട്ടോർ വാഹന വകുപ്പ്

Jul 4, 2026 07:46 AM

പ്രതിസന്ധിക്കിടെ വീണ്ടും തിരിച്ചടി ...! പുരുഷന്മാർക്ക് സൗജന്യ യാത്ര; ശ്രദ്ധനേടിയ സ്വകാര്യ ബസിന് പിഴ ചുമത്തി മോട്ടോർ വാഹന വകുപ്പ്

പുരുഷന്മാർക്ക് സൗജന്യ യാത്ര, ശ്രദ്ധനേടിയ സ്വകാര്യ ബസിന് പിഴ ചുമത്തി മോട്ടോർ വാഹന...

Read More >>
ഈ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി; സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത, 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Jul 4, 2026 06:29 AM

ഈ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി; സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത, 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഈ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി, സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക്...

Read More >>
'വെള്ളവും വായുവും പോലെ വൈദ്യുതി പ്രധാനം'; വൈദ്യുതി വിതരണത്തിലെ പ്രയാസങ്ങൾ പരിഹരിക്കാൻ ഒന്നിച്ച് പ്രവർത്തിക്കണം-ആഹ്വാനവുമായി വൈദ്യുതി മന്ത്രി സണ്ണി ജോസഫ്

Jul 4, 2026 06:14 AM

'വെള്ളവും വായുവും പോലെ വൈദ്യുതി പ്രധാനം'; വൈദ്യുതി വിതരണത്തിലെ പ്രയാസങ്ങൾ പരിഹരിക്കാൻ ഒന്നിച്ച് പ്രവർത്തിക്കണം-ആഹ്വാനവുമായി വൈദ്യുതി മന്ത്രി സണ്ണി ജോസഫ്

വൈദ്യുതി വിതരണത്തിലെ പ്രയാസങ്ങൾ പരിഹരിക്കാൻ ഒന്നിച്ച് പ്രവർത്തിക്കണം-ആഹ്വാനവുമായി വൈദ്യുതി മന്ത്രി സണ്ണി...

Read More >>
Top Stories

News Roundup