#KSEB office at Vahikadavu #Aluminum wires #KSEB Employee #Arrest
മലപ്പുറം: (https://truevisionnews.com/) വഴിക്കടവ് കെഎസ്ഇബി ഓഫീസിൽ സൂക്ഷിച്ചിരുന്ന അലുമിനിയം കമ്പികൾ മോഷ്ടിച്ച കേസിൽ കെഎസ്ഇബി ജീവനക്കാരനും കരാർ തൊഴിലാളികളും ഉൾപ്പെടെ അഞ്ചംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. മോഷ്ടിച്ച കമ്പികൾ വാഹനത്തിൽ കടത്തുന്നതിനിടെ പൊലീസ് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.
ഈ മോഷണക്കേസുമായി ബന്ധപ്പെട്ട് നിലവിൽ അഞ്ച് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. വണ്ടൂർ സ്വദേശിയായ തോമസാണ് കെ എസ് ഇ ബി ജീവനക്കാരൻ. പുനലൂർ സ്വദേശിയായ അബ്ദുൽ സലാം, വല്ലപ്പുഴ സ്വദേശികളായ ഹിമുദ്ധീൻ, ജാസിർ ഹുസൈൻ, മുഹമ്മദ് ഹസീബ് എന്നിവരാണ് പിടിയിലായ മറ്റ് കരാർ തൊഴിലാളികൾ.
മലപ്പുറം വഴിക്കടവ് കെ എസ് ഇ ബി ഓഫീസിൽ നിന്നാണ് ഇവർ അലുമിനിയം കമ്പി മോഷ്ടിച്ചത്. മോഷണം നടത്തിയ ശേഷം ഈ അലുമിനിയം കമ്പി ഒരു വാഹനത്തിൽ ഒളിപ്പിച്ചു കടത്തിക്കൊണ്ടു പോകാനായിരുന്നു പ്രതികളുടെ ശ്രമം.
എന്നാൽ ഈ വാഹനത്തിൽ കന്പി കൊണ്ടുപോകുന്നതിനിടയിൽ പൊലീസ് ഇവരെ തടഞ്ഞുനിർത്തുകയും പ്രതികളെ പിടികൂടുകയുമായിരുന്നു. കെ എസ് ഇ ബി ഓഫീസിലെ ജീവനക്കാരനായ വണ്ടൂർ സ്വദേശി തോമസും അവിടെയുള്ള മറ്റ് നാല് കരാർ തൊഴിലാളികളും ചേർന്നാണ് ഈ കൃത്യം നിർവഹിച്ചതെന്ന് പോലീസ് വ്യക്തമാക്കി. പ്രതികളെ പിടികൂടിയ ശേഷം തുടർനടപടികളിലേക്ക് പൊലീസ് കടന്നിട്ടുണ്ട്.
Content Highlight: Theft at KSEB office; Five people including employees and contract workers arrested
#KSEB office at Vahikadavu #Aluminum wires #KSEB Employee #Arrest

































