#Latest News #'Kafir' screenshot #Perambra #MP Shafi
തിരുവനന്തപുരം: (https://truevisionnews.com/) വടകര ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് വലിയ വിവാദമായ 'കാഫിർ' വ്യാജ സ്‌ക്രീൻഷോട്ട് കേസ് പുനരന്വേഷിക്കാൻ സംസ്ഥാന സർക്കാർ ഉത്തരവിട്ടു. പ്രത്യേക അന്വേഷണ സംഘത്തെ (SIT) രൂപീകരിച്ച് കേസ് അന്വേഷിക്കാനാണ് തീരുമാനം. എസ്.പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ അന്വേഷണം നടത്താൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല സംസ്ഥാന പോലീസ് മേധാവിക്ക് നിർദേശം നൽകി.
നേരത്തെ അന്വേഷണം അവസാനിപ്പിക്കുന്നതായി പോലീസ് കോടതിയെ അറിയിച്ചിരുന്നെങ്കിലും, കുറ്റ്യാടി എം.എൽ.എ പാറക്കൽ അബ്ദുള്ളയുടെ പരാതിയെത്തുടർന്നാണ് സർക്കാർ കേസ് വീണ്ടും അന്വേഷിക്കാൻ തീരുമാനിച്ചത്. ആഭ്യന്തര മന്ത്രിയുടെ ഓഫീസിൽ നേരിട്ടെത്തിയാണ് എം.എൽ.എ പരാതി നൽകിയത്. പുതിയ തീരുമാനത്തോടെ കേസിന്റെ ഫോറൻസിക് റിപ്പോർട്ട് ഉൾപ്പെടെയുള്ള നടപടികൾ വേഗത്തിലാക്കും.
മതവിദ്വേഷം വളർത്തുന്ന രീതിയിലുള്ള ഈ വ്യാജ സ്‌ക്രീൻഷോട്ട് ആദ്യം പ്രചരിച്ചത് ഇടത് സൈബർ ഗ്രൂപ്പുകളിലാണെന്ന് പോലീസ് നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് പോലീസ് കോടതിയിൽ സമർപ്പിച്ച കൃത്യമായ സമയവിവരങ്ങൾ താഴെ പറയുന്നവയാണ്.
2024 ഏപ്രിൽ 25, ഉച്ചയ്ക്ക് 2:13 – 'റെഡ് എൻകൗണ്ടർ' എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിൽ സ്‌ക്രീൻഷോട്ട് ആദ്യമായി പ്രത്യക്ഷപ്പെട്ടു. ഉച്ചയ്ക്ക് 2:34 – 'റെഡ് ബറ്റാലിയൻ' എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അമൽ റാം എന്ന വ്യക്തി ഇതേ സ്‌ക്രീൻഷോട്ട് പോസ്റ്റ് ചെയ്തു. വൈകുന്നേരം 3:00 – 'അമ്പാടിമുക്ക് സഖാക്കൾ' എന്ന ഫേസ്ബുക്ക് പേജിലൂടെ പ്രചരിച്ചു. രാത്രി 8:23 – 'പോരാളി ഷാജി' എന്ന ഫേസ്ബുക്ക് പേജിൽ അഡ്മിൻ അബ്ബാസ് ഇത് പോസ്റ്റ് ചെയ്തു. വ്യാജ സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താനായി ഡിജിറ്റൽ തെളിവുകൾ കേന്ദ്രീകരിച്ച് പ്രത്യേക സംഘം ഉടൻ തന്നെ പുതിയ അന്വേഷണം ആരംഭിക്കും.
Content Highlight: Content Highlights:-Government orders reinvestigation into 'Kafir' screenshot controversy
























.jpeg)
.jpeg)


