തിരുവനന്തപുരം : (https://truevisionnews.com/) ഇനി അങ്ങോട്ട് മഴക്കാലം . തെക്കുപടിഞ്ഞാറൻ കാലവർഷം മൂന്ന് ദിവസത്തിനകം കേരളത്തിലെത്തുമെന്നു കാലാവസ്ഥാ വകുപ്പ്. 27ന് ആരംഭിക്കുമെന്നായിരുന്നു മുൻപ്രവചനം.
ബംഗാൾ ഉൾക്കടൽ മുതൽ തെക്കുകിഴക്കൻ അറബിക്കടൽ വരെ ന്യൂനമർദപ്പാത്തി നിലനിൽക്കുന്നതിനാൽ 29 വരെ കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ട ശക്തമായ മഴയും ഇടിമിന്നലും കാറ്റിനും സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ 26ന് യെലോ അലർട്ട് പ്രഖ്യാപിച്ചു.
Content Highlight: Content Highlights:- Monsoon to arrive in three days

































