ദിലീപേട്ടന്‍ തെറ്റ് ചെയ്തിട്ടില്ല, മനസും ശരീരവും എത്ര വേദനിച്ചു, അന്ന് ജയിലില്‍ കാണാന്‍ പോയപ്പോള്‍ സംഭവിച്ചത്

ദിലീപേട്ടന്‍ തെറ്റ് ചെയ്തിട്ടില്ല, മനസും ശരീരവും എത്ര വേദനിച്ചു, അന്ന് ജയിലില്‍ കാണാന്‍ പോയപ്പോള്‍ സംഭവിച്ചത്
Dec 9, 2025 04:01 PM | By Athira V

( https://moviemax.in/) നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് കുറ്റക്കാരനല്ലെന്ന് കോടതി വിധിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസമായിരുന്നു വിധി വന്നത്. തെറ്റ് ചെയ്തിട്ടില്ലെന്ന് തുടക്കത്തിലേ ദിലീപ് പറഞ്ഞിരുന്നു. എനിക്ക് പറയാനുള്ളതെല്ലാം പറയാനാവുന്ന ഒരു ദിവസം വരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. വിധി വന്നതിന് ശേഷമായി നല്‍കിയ പ്രതികരണത്തില്‍ വിശദമായി തന്നെ അദ്ദേഹം സംസാരിച്ചിരുന്നു. ദിലീപേട്ടന്‍ തെറ്റ് ചെയ്തിട്ടില്ലെന്ന് അന്നേ മനസിലായിരുന്നുവെന്ന് സുധീര്‍ സുകുമാരന്‍ പറയുന്നു. ഫിലിം ഫാക്ടറിയുമായി സംസാരിക്കുന്നതിനിടയിലായിരുന്നു അദ്ദേഹം ദിലീപിനെക്കുറിച്ച് സംസാരിച്ചത്.

വഴിയിലൂടെ പോയ എന്നെ വിളിച്ച് സിനിമയില്‍ അഭിനയിപ്പിച്ചത് ദിലീപേട്ടനാണ്. മാന്ത്രികക്കുതിര എന്ന ചിത്രത്തില്‍ അഭിനയിക്കാനായി പോയപ്പോഴാണ് ദിലീപേട്ടനെ ആദ്യം കാണുന്നത്. പിന്നെ ഉദയേട്ടനെ പരിചയപ്പെടാന്‍ പോയപ്പോഴാണ് സി ഐഡി മൂസയില്‍ അഭിനയിപ്പിക്കുന്നത്. ഇന്ന് ഈ കാണുന്ന നിലയിലേക്ക് എന്നെ എത്തിച്ചത്. അദ്ദേഹമാണ്. ആരും ഇതേക്കുറിച്ച് സംസാരിക്കാന്‍ തയ്യാറാവാത്ത സാഹചര്യത്തിലാണ് ഞാന്‍ ഇതേക്കുറിച്ച് പറയുന്നത്. അന്നൊരു പോസ്റ്റും ഇട്ടിരുന്നു.

ഒരാള്‍ ജയില്‍ ശിക്ഷ കഴിഞ്ഞ് ഇറങ്ങിയ സമയത്ത് എന്റെ നമ്പര്‍ എങ്ങനെയോ കിട്ടി എന്നെ വിളിച്ചിരുന്നു. ഈ കേസില്‍ ഒന്നാം പ്രതി ആയിട്ടുള്ള ആള്‍ ജയിലില്‍ എന്തൊക്കെയോ ഗൂഢാലോചന പ്ലാന്‍ ചെയ്യുന്നുണ്ട്. ദിലീപേട്ടനെ ഇതറിയിക്കണമെന്നായിരുന്നു പറഞ്ഞത്. ദിലീപേട്ടനോട് പറഞ്ഞപ്പോള്‍ ചിരിയായിരുന്നു. അതൊന്നും ബോദര്‍ ചെയ്യണ്ട, പലരും പലതും പറയുമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

ദിലീപേട്ടന്‍ നിരപരാധിയാണെന്ന് ദൈവത്തിന് അറിയാം. കോടതി എന്തായാലും അദ്ദേഹത്തെ ശിക്ഷിക്കില്ല. പുള്ളിയെ ശിക്ഷിക്കില്ലെന്ന് പുള്ളിക്ക് തന്നെ അറിയാം. അതാണ് കൂളായി നില്‍ക്കുന്നത്. തെറ്റുകാരനല്ലാത്തൊരാളെ എങ്ങനെ ശിക്ഷിക്കപ്പെടും. ഒരു ബോണ്‍ ക്രമിനിലാണ് ഇതൊക്കെ ചെയ്തു. ഇതാരാണ് ചെയ്യിച്ചത് എന്നത് അന്വേഷിച്ച് തന്നെ കണ്ടെത്തണം. പോലീസ് ഉണ്ടാക്കിയ കള്ളക്കഥ എന്ന് ഞാന്‍ പറയില്ല. അവര്‍ക്കെന്തിനാണ് ദിലീപേട്ടനോട് വിരോധം. അവരെന്തിന് ഇങ്ങനെ ചെയ്യണമെന്നും സുധീര്‍ ചോദിച്ചിരുന്നു.

ഈ പാവത്തിനെ എങ്ങനെയെങ്കിലും രക്ഷപ്പെടുത്തി കൊണ്ടുപോവൂ എന്നായിരുന്നു ഒരു പോലീസുകാരന്‍ അന്ന് ഞങ്ങളോട് പറഞ്ഞത്. കോടതി വിധിക്ക് മുന്‍പേ ഒരുപറ്റം ജനങ്ങള്‍ അദ്ദേഹത്തെ പ്രതിയാക്കിയിരുന്നു. ബോധപൂര്‍വ്വം വരുത്തി തീര്‍ക്കുകയാണ്. എല്ലാവരും അങ്ങനെയല്ല. പൈസ കൊടുത്ത് കോടതിയെ വിലയ്ക്ക് വാങ്ങി എന്നൊക്കെ പറഞ്ഞാല്‍ അതിന് വേറെ കേസ് വരും.

ഒരിക്കലും അങ്ങനെ ചെയ്യാന്‍ പറ്റില്ല. അങ്ങനെ ചെയ്താല്‍ ജനങ്ങള്‍ക്ക് കോടതിയിലുള്ള വിശ്വാസം പോവില്ലേ, അങ്ങനെ പറ്റുമായിരുന്നുവെങ്കില്‍ എട്ട് വര്‍ഷം കാത്തിരിക്കേണ്ടി വരുമായിരുന്നില്ലല്ലോ. എല്ലാം പഠിച്ച ശേഷമാണ് കോടതി ഈ കേസില്‍ വിധി പറഞ്ഞത്. ഇനി സുപ്രീം കോടതിയില്‍ പോയാലും തെറ്റ് ചെയ്തവരേ ശിക്ഷിക്കപ്പെടുകയുള്ളൂ. സംഘടനകളില്‍ നിന്നെല്ലാം ദിലീപിനെ മാറ്റിനിര്‍ത്തിയിരുന്നു. അങ്ങോട്ടേക്ക് പോവണോ, വേണ്ടോ എന്നൊക്കെ പുള്ളിയുടെ തീരുമാനമാണ്. അദ്ദേഹത്തിന് നഷ്ടമായത് ഒരു സംഘടനയ്ക്കും തിരിച്ച് കൊടുക്കാനാവുമോ. എത്ര വര്‍ഷം പോയി. മനസും ശരീരവും എത്ര വേദനിച്ചു. ആ നഷ്ടങ്ങളൊക്കെ എങ്ങനെ മാറാനാണ് എന്നുമായിരുന്നു സുധീര്‍ ചോദിച്ചത്.




Actress attack case: Dileepettah did nothing wrong

Next TV

Related Stories
മികച്ച പ്രതികരണങ്ങളോടെ 'പൊങ്കാല' നൂറിലധികം തിയേറ്ററുകളിൽ പ്രദർശനം തുടരുന്നു

Dec 9, 2025 03:50 PM

മികച്ച പ്രതികരണങ്ങളോടെ 'പൊങ്കാല' നൂറിലധികം തിയേറ്ററുകളിൽ പ്രദർശനം തുടരുന്നു

പൊങ്കാല, ശ്രീനാഥ് ഭാസി,ബാബുരാജ്, നൂറിലധികം തിയേറ്ററുകളിൽ പ്രദർശനം...

Read More >>
'ദിലീപ് കുറ്റം ചെയ്‌തോയെന്ന് നമുക്കറിയില്ലല്ലോ...? എനിക്ക് ഒരു ഘട്ടത്തിലും അങ്ങനെ തോന്നിയിട്ടില്ല': രമേശ് പിഷാരടി

Dec 9, 2025 03:12 PM

'ദിലീപ് കുറ്റം ചെയ്‌തോയെന്ന് നമുക്കറിയില്ലല്ലോ...? എനിക്ക് ഒരു ഘട്ടത്തിലും അങ്ങനെ തോന്നിയിട്ടില്ല': രമേശ് പിഷാരടി

നടിയെ ആക്രമിച്ച കേസ് , ദിലീപ് കുറ്റക്കാരനാണെന്ന് തോന്നിയിട്ടില്ല, രമേശ്...

Read More >>
'പ്രതികളെ കൊന്നുകളയണം എന്നാണ് അന്ന് തനിക്ക് തോന്നിയത്, വിധി പകർപ്പ് അറിയാത്തിടത്തോളം ഊഹാപോഹങ്ങൾ പറയാനില്ല' -ലാൽ

Dec 9, 2025 01:36 PM

'പ്രതികളെ കൊന്നുകളയണം എന്നാണ് അന്ന് തനിക്ക് തോന്നിയത്, വിധി പകർപ്പ് അറിയാത്തിടത്തോളം ഊഹാപോഹങ്ങൾ പറയാനില്ല' -ലാൽ

നടിയെ ആക്രമിച്ച കേസ് , പ്രതികളെ കൊന്നുകളയണം എന്നാണ് അന്ന് തനിക്ക് തോന്നിയത്, നടനും സംവിധായകനുമായ...

Read More >>
Top Stories










News Roundup