തിരുവന്തപുരം : ( www.truevisionnews.com ) ആ ഭൂമി അവരുടേതെങ്കിൽ ആ മണ്ണിൽ എന്റെ അച്ഛനും അമ്മയും കിടക്കേണ്ട, നെയ്യാറ്റിൻകരയിൽ പൊള്ളലേറ്റ് മരിച്ച മാതാപിതാക്കളുടെ കല്ലറ പൊളിക്കാൻ ഒരുങ്ങി മകൻ . നെയ്യാറ്റിൻകരയിൽ ബാങ്ക് ഒഴിപ്പിക്കലിനിടെയായിരുന്നു രാജനും ഭാര്യാ അമ്പിളിയും പൊള്ളലേറ്റ് മരിച്ചത് .
അയൽവാസിയുമായുള്ള തർക്കത്തിലെ വിവാദ വസ്തുവിലെ കല്ലറയാണ് മകൻ പൊളിക്കാൻ ഒരുങ്ങിയത്. ഭൂമി അയൽവാസി വസന്തയുടേത് തന്നെയെന്ന് കോടതി ഉത്തരവിട്ടിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് കല്ലറ പൊളിക്കാൻ മകൻ ഒരുങ്ങുന്നത്. സർക്കാരിൽ നിന്ന് നീതി കിട്ടിയില്ലെന്നും മകൻ രഞ്ജിത്ത് പറഞ്ഞു.
2020 ഡിസംബർ ഇരുപത്തിഎട്ടിനാണ് കേസിന് ആസ്പദമായ സംഭവം. നെയ്യാറ്റിൻകര അതിയന്നൂരിൽ കോളനി ഭൂമിയായ സ്ഥലത്ത് വസ്തുക്കളുടെ പേരിൽ അവകാശ തർക്കം ഉണ്ടായിരുന്നു. അയൽവാസിയായ വസന്ത തന്റെ ഭൂമി തട്ടിയെടുക്കുകയാണെന്ന പരാതിയിൽ രഞ്ജിത്തിന്റെ പിതാവ് രാജൻ നിയമ നടപടിക്ക് ഇറങ്ങിയത്.
പക്ഷെ നിയമ യുദ്ധത്തിനൊടുവിൽ രാജനെയും കുടുംബത്തെയും ഒഴിപ്പിക്കാൻ പൊലീസും മാറ്റ് ഉദ്യോഗസ്ഥരും എത്തിയിരുന്നു. ഇതിനുപിന്നാലെ രാജനും ഭാര്യയും ദേഹത്ത് മണ്ണണ്ണ ഒഴിക്കുകയായിരുന്നു. ആത്മഹത്യ ഭീഷണി മുഴക്കിയ ദമ്പതികളെ പിൻതിരിപ്പിക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു തീ പടർന്ന് പൊള്ളലേറ്റ് മരണം സംഭവിക്കുന്നത്. അതിയന്നൂർ സ്വദേശി രാജൻ ഭാര്യാ അമ്പിളി എന്നിവരായിരുന്നു മരിച്ചത്.
അഞ്ച് വർഷങ്ങൾക്ക് ഇപ്പുറം വീണ്ടും കേസിൽ നെയ്യാറ്റിൻ കര കോടതിയിൽ നിന്ന് അയൽവാസിക്ക് അനുകൂലമായ രീതിയിൽ വിധി വന്നു. ഇതിനുപിന്നാലെയാൻ മകൻ രഞ്ജിത്ത് മാതാപിതാക്കളുടെ കല്ലറ പൊളിക്കാൻ ഒരുങ്ങിയത്. സർക്കാരിൽ ഉണ്ടായിരുന്ന വിശ്വാസം നഷ്ടപ്പെട്ടെന്നും, തനി കിട്ടേണ്ട തീതി സർക്കാരിൽ നിന്നും ലഭിച്ചില്ലെന്നും രഞ്ജിത്ത് പറഞ്ഞു.
'അന്ന് ബോബി ചെമ്മണ്ണൂർ തനിക് ഈ സ്ഥലം തന്റെ പേരിൽ കൊണ്ടതന്നിരുന്നു. പക്ഷെ സർക്കാരിനോടുള്ള വിശ്വാസത്തിൽ ആണ് ഞാൻ അത് നിരസിക്കുകയായിരുന്നു. പക്ഷെ ഇതിപ്പോൾ എനിക്ക് മനസിലായി സർക്കാർ എന്നത് പാവങ്ങളെ സഹായിക്കാൻ ഉള്ളതല്ലെന്ന്... ഞാനല്ലേ എന്റെ അപ്പനേം അമ്മയെയും ഇവിടെ അടക്കിയത് അതുകൊണ്ട് ഞാൻ തന്നെ ഇത് പൊളിച്ച് മറ്റും...ഇനി സർക്കാരിന്റെയും കോടതിയുടെയും ഒരു സഹായവും തനിക്ക് വേണ്ട.... ' വൈകാരികമായ രഞ്ജിത്ത് പറഞ്ഞു.
Son prepares to demolish grave of parents who died in Neyyattinkara burn accident