പറഞ്ഞാൽ ഞാൻ എന്തും ചെയ്യും, രണ്ട് അഫെയറുകൾ ഉണ്ടായിരുന്നു ഇന്റിമേറ്റ് രം​ഗങ്ങൾ ചെയ്യുമ്പോൾ....! ; ശ്വേത മേനോൻ

പറഞ്ഞാൽ ഞാൻ എന്തും ചെയ്യും, രണ്ട് അഫെയറുകൾ ഉണ്ടായിരുന്നു ഇന്റിമേറ്റ് രം​ഗങ്ങൾ ചെയ്യുമ്പോൾ....! ; ശ്വേത മേനോൻ
Jul 2, 2025 10:55 AM | By Athira V

( moviemax.in ) ഹോട്ട് ഐക്കൺ ആയി പ്രേക്ഷകർ കണ്ട ശ്വേത മേനോന് നിരവധി ശ്രദ്ധേയ കഥാപാത്രങ്ങൾ ലഭിച്ചിട്ടുണ്ട്. ഇന്റിമേറ്റ് സീനുകളിൽ അഭിനയിക്കാൻ ന‌ടി മടിച്ചിട്ടില്ല. ഇതിന്റെ പേരിൽ കുറ്റപ്പെടുത്തലുകൾ വന്നപ്പോഴും നടി കാര്യമാക്കിയില്ല. കാമസൂത്രയുടെ പരസ്യത്തിൽ ശ്വേത അഭിനയിച്ചത് വലിയ വിവാദമായിരുന്നു. തന്റെ ബോൾഡായ ചോയ്സുകളെക്കുറിച്ച് സംസാരിക്കുകയാണ് ശ്വേത മേനോനിപ്പോൾ. മൂവി വേൾഡ് മീഡിയയുമായുള്ള അഭിമുഖത്തിൽ സംസാരിക്കവെയാണ് പരാമർശം.

ഇനിയും ഇത് ചെയ്യുമോ എന്ന് ചോദിച്ചാൽ എന്തുകൊണ്ട് ചെയ്ത് കൂടാ എന്നായിരിക്കും മറുപടി. ഇതെന്റെ ജോലിയാണ്. ജോലിയായി ഞാൻ എന്തും ചെയ്യും. ഒരാളുടെ ക്രിയേറ്റീവ് വിഷനെ ധിക്കരിക്കാൻ പാടില്ല. സംവിധായകൻ പറഞ്ഞതാണ് ഇറോട്ടിക് രം​ഗങ്ങളിൽ ചെയ്തത്, ഷൂട്ടിം​ഗിൽ അത് ജോലിയാണ്. ഇറോ‌ട്ടിസത്തിന്റെ ഇ പോലും വരില്ല. സ്റ്റാർ‌ട്ട് ക്യാമറ, ആക്ഷൻ, കട്ട് എന്നിവയ്ക്കിടയിലാണ് ആക്ടിം​ഗ്.

അതിന്റെ അപ്പുറത്തേക്കില്ല. ഒരു ആർട്ടിസ്റ്റും അതിനപ്പുറത്തേക്ക് ആലോചിക്കില്ല. സത്യം പറഞ്ഞാൽ അതിന്റെ കാരണം എന്റെ വ്യക്തതയാണ്. എനിക്ക് എന്റെ ഇൻഡസ്ട്രിയിൽ നിന്ന് ഒരാളെ കല്യാണം കഴിക്കണമെന്നുണ്ടായിരുന്നില്ല. എനിക്ക് സിനിമാ രം​ഗത്ത് റൊമാൻസുണ്ടായിട്ടില്ല. ഒരാളെ വിവാഹം ചെയ്യാൻ തോന്നുമ്പോഴാണ് റൊമാൻസുണ്ടാകുക. അത് നടക്കില്ലെന്ന് എനിക്കറിയാം. സിനിമാ രം​ഗത്തിന്റെ പ്ലസും മെെനസും അറിയാം.


ഒരേസമയത്ത് രണ്ട് പേരും ഔട്ട് ഡോർ പോയി ഷൂട്ട് ചെയ്ത് തിരിച്ച് വന്നാൽ പിന്നെ ഫാമിലി ലെെഫ് ഇല്ല. അതുകൊണ്ട് ആക്ഷനും കട്ടിനും ഇടയിൽ ജീവിതം കഴിഞ്ഞു. റിയാലിറ്റിയിൽ അതൊന്നുമില്ല. ഞാൻ ചെയ്യുന്ന കഥാപാത്രങ്ങൾ എനിക്ക് തീരുമാനിക്കാൻ പറ്റില്ല. എനിക്ക് വരുന്ന കഥാപാത്രങ്ങളെ എനിക്ക് എടുക്കാൻ പറ്റൂയെന്നും ശ്വേത മേനോൻ പറഞ്ഞു. തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ചും ശ്വേത സംസാരിക്കുന്നുണ്ട്.

എനിക്ക് രണ്ട് അഫെയറുകൾ ഉണ്ടായിരുന്നു. മൂന്നാമത്തെ ആളെ താൻ വിവാഹവും ചെയ്തു. ബ്രാേക്കൺ റിലേഷൻഷിപ്പിൽ നിന്നും താൻ പഠിച്ചത് അവർ ബ്രോക്ക് ആണെന്നാണ്. ആ ബന്ധങ്ങളാണ് എന്നെ ഇന്നത്തെ ഞാനാക്കിയത്. മുൻ പങ്കാളികളിൽ ഒരാൾ മരിച്ച് പോയി. ഒരാളുമായി ഇപ്പോഴും സൗഹൃദമുണ്ടെന്നും ശ്വേത മേനോൻ വ്യക്തമാക്കി.


ഞാൻ വളരെ ട്രാൻസ്പരന്റായ ചെെൽഡായിരുന്നു. ഒറ്റക്കുട്ടിയാണ് ഞാൻ. മാതാപിതാക്കളായിരുന്നു എന്റെ ബെസ്റ്റ് ഫ്രണ്ട്സ്. സഹോദരങ്ങളെ മിസ് ചെയ്തിട്ടുണ്ട്. ചില സമയത്ത് ഫ്രണ്ട്സുണ്ടായിട്ടില്ല. പക്ഷെ അതെല്ലാം നികത്തിയത് എന്റെ പാരന്റ്സാണ്. അച്ഛൻ സുഹൃത്തായിരുന്നു. അതേസമയത്ത് അത്ര തന്നെ സ്ട്രിക്റ്റായി വളർത്തി. നല്ല അടി കിട്ടിയിട്ടുണ്ട്. ഒരുപാട് ഫ്രീഡം കിട്ടിയിട്ടുണ്ട്. അതേസമയം പ്രിൻസിപ്പിളുകളുടെ അപ്പുറത്ത് കളിക്കാൻ അനുവാദമില്ലായിരുന്നു. മോളെയും അത് തന്നെയാണ് ഞാൻ പഠിക്കുന്നത്. കർമ വിശ്വാസിയാണ് ഞാൻ. മോശം കർമ്മം അറിഞ്ഞോ അറിയാതെയോ ഞാൻ ചെയ്യില്ല. അതിൽ തനിക്ക് വലിയ ആത്മവിശ്വാസമുണ്ടെന്നും ശ്വേത മേനോൻ വ്യക്തമാക്കി.

ഞാൻ സ്ട്ര​ഗിൾ ചെയ്തിട്ടില്ല. മിസ് ഇന്ത്യയായിക്കഴിഞ്ഞാണ് ബോളിവുഡിൽ പോകുന്നത്. ഐറ്റം നമ്പർ ചെയ്യണോ സിനിമ ചെയ്യണോ എന്നൊക്കെ എന്റെ ചോയ്സ് ആയിരുന്നു. അച്ഛനെയും അമ്മയെയും ഞാൻ പോറ്റേണ്ടായിരുന്നു. അച്ഛന് നല്ല പെൻഷനുണ്ടായിരുന്നു. വളരെ നല്ല കുടുംബത്തിൽ നിന്നാണ് ഞാൻ വരുന്നത്. ഞാനുണ്ടാക്കുന്ന കാശ് ഞാൻ എന്നിൽ തന്നെ ചെലവഴിച്ചു. ജീവിതത്തിൽ തനിക്ക് താഴ്ചകളും ഉണ്ടായിട്ടുണ്ട്. അതിൽ നിന്ന് തിരിച്ച് വന്ന ആളാണ് താനെന്നും ശ്വേത മേനോൻ വ്യക്തമാക്കി. ജങ്കാർ ആണ് ശ്വേത മേനോന്റെ പുതിയ സിനിമ. ജൂലെെ നാലിന് ജങ്കാർ പ്രേക്ഷകരിലേക്കെത്തും.

shwethamenon opensup about her personallife career choices

Next TV

Related Stories
ദിലീപിനെ കുറിച്ച് ആ വൃദ്ധൻ പ്രവചിച്ചത്!  അന്ന് ആരും മെെൻഡ് ചെയ്തില്ല, പക്ഷെ അത് സംഭവിച്ചു ; നന്ദു

Jul 2, 2025 11:27 AM

ദിലീപിനെ കുറിച്ച് ആ വൃദ്ധൻ പ്രവചിച്ചത്! അന്ന് ആരും മെെൻഡ് ചെയ്തില്ല, പക്ഷെ അത് സംഭവിച്ചു ; നന്ദു

ഒരു വൃദ്ധൻ പ്രവചിച്ച ദിലീപിന്റെ ഭാവി നടൻ നന്ദൂസിന്റെ വാക്കുകൾ...

Read More >>
Top Stories










News Roundup






https://moviemax.in/-