നിന്റെ മോള് അല്ലേടാ...ആ തെണ്ടി പറയുന്നു പറ്റിപ്പോയി സാറെ എന്ന്...! കുഞ്ഞുങ്ങളെ തൊട്ടാൽ കൈ വെട്ടണം; വൈകാരിക കുറിപ്പുമായി ആദ്യത്യൻ ജയൻ

നിന്റെ മോള് അല്ലേടാ...ആ തെണ്ടി പറയുന്നു പറ്റിപ്പോയി സാറെ എന്ന്...! കുഞ്ഞുങ്ങളെ തൊട്ടാൽ കൈ വെട്ടണം; വൈകാരിക കുറിപ്പുമായി ആദ്യത്യൻ ജയൻ
May 23, 2025 10:28 AM | By Athira V

(moviemax.in) ആലുവയില്‍ അമ്മ പുഴയിലെറിഞ്ഞു കൊന്ന മൂന്നരവസുകാരിയെക്കുറിച്ചുള്ള വാർത്ത നടുക്കത്തോടെയാണ് കേരളം കേട്ടത്. കുട്ടി ഉറ്റബന്ധുവില്‍ നിന്ന് നേരിട്ടത് ക്രൂരപീഡനമാണെന്നും കൂടി തെളിഞ്ഞതോടെ കുട്ടികളുടെ സുരക്ഷയെക്കുറിച്ചുള്ള ചോദ്യങ്ങൾ വീണ്ടും ഉയരുകയാണ്. ഇക്കാര്യത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടൻ ആദിത്യൻ ജയൻ. ഈ മോൾക്ക് ഈ അവസ്ഥ വരാൻ കാരണം ആ കുഞ്ഞിന്റെ വീട്ടുകാർ തന്നെയാണെന്നും കുഞ്ഞുങ്ങളെ തൊട്ടാൽ ആരെണെങ്കിലും അവരുടെ കൈ വെട്ടണമെന്നും ആദിത്യൻ ഫെയ്സ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിൽ പറയുന്നു.

''ഈ മോൾക്ക് ഈ അവസ്ഥ വരാൻ കാരണം ആ കുഞ്ഞിന്റെ വീട്ടുകാർ തന്നെയാണ്. ഒന്നരവർഷം ഒരു കുഞ്ഞു ഒരു വീട്ടിൽ പീഡനം അനുഭവിച്ചു എങ്കിൽ എവിടെ പോയി വീട്ടുകാർ? കുഞ്ഞിന് വേണ്ട സ്നേഹം വീട്ടിൽ കിട്ടാതെ ആകുമ്പോൾ അടുത്ത് കാണുന്നവരെ കുട്ടിക്ക് സ്നേഹിക്കേണ്ടി വരും. കൊച്ചിന് എങ്ങനെ പറയാൻ തോന്നും? വീട്ടിൽ എന്നും വഴക്ക്, ആ കുഞ്ഞു ആരോടു പറയും? എല്ലാം സഹിച്ചു അവള്. ഇതുപോലെ എത്ര കുഞ്ഞുങ്ങൾ കാണും ഈ ലോകത്ത്?

പല വീടുകളിലും അമ്മമാർക്ക് കുഞ്ഞിന്റെ കാര്യം നോക്കാൻ നേരമില്ല. കുട്ടിയെ കൊണ്ട് അംഗൻവാടിയിലും കണ്ട ഫ്ലാറ്റിലും അല്ലേൽ അയൽവാസികളുടെ വീട്ടിലും വിട്ടു അല്ലേൽ വീട്ടിൽ ജോലിക്കാരെയും ഏല്പിച്ചു പോകും. അച്ഛനെ കുറ്റം പറഞ്ഞു കൊടുത്തും അച്ഛനിൽ നിന്നും അകറ്റിയും അവരെ അനാഥമാക്കും.

പെൺകുഞ്ഞുങ്ങൾ ഉള്ള അമ്മമാർ മനസിലാക്കണം അവരുടെ ആദ്യ കാവൽകാരൻ അവളുടെ അച്ഛനാണ് അയാളെയാണ് നിങ്ങൾ അവരിൽ നിന്നും അകറ്റുന്നത്. എല്ലാ അമ്മമാരെയും പറയില്ല, ഈ കുഞ്ഞു പീഡിപ്പിക്കപ്പെട്ടു എന്ന് അറിഞ്ഞ നിമിഷം അവനെ കൊന്നിട്ട് ആ കുഞ്ഞിനെ ചേർത്ത് പിടിച്ചിരുന്നു എങ്കിൽ ഈ ലോകം മുഴുവൻ അവൾക്കു ഒപ്പം നിന്നേനെ, ഇവളും ഈ കുഞ്ഞിന് ഉണ്ടായ പീഡനത്തിന് ഉത്തരവാദിയാണ്.

അമ്മയുടെ പുരുഷ സുഹൃത്തിന് ഉമ്മ കൊടുത്തില്ല എങ്കിൽ കുഞ്ഞിനെ ഉപദ്രവിക്കുന്ന കാലമാണ്,ആ തെണ്ടി പറയുന്നു പറ്റിപ്പോയി സാറെ എന്ന് എന്ത് പറ്റിപ്പോയി എടാ നിന്റെ മോള് അല്ലേടാ ഈ കുഞ്ഞ്. നിനക്ക് എങ്ങനെ തോന്നി, ഇവനെ നിയമത്തിന്റെ മുന്നിൽ നിർത്തി സുരക്ഷിതനായി അവനെ ജയിലിൽ ഇട്ടു വളർത്തി പുറത്തു വിടും നിയമം മാറണം. ഇവിടെയുള്ള മക്കൾക്കു ജീവിക്കണം. ഇങ്ങനെയുള്ള അമ്മമാരിൽ നിന്നും ചെറിയച്ഛന്മാരിൽ നിന്നും സുഹൃത്തുകളിൽ നിന്നും അന്യദേശത്തൊഴിലാളികളിൽ നിന്നും മക്കൾക്കു സംരക്ഷണം കൊടുക്കൂ. ഇവരെ ജനത്തിന് വിട്ടുകൊടുക്കൂ. ഇവിടുത്തെ കോടതി നിയമം എല്ലാം മാറേണ്ട സമയം കഴിഞ്ഞു.

പല മാധ്യമങ്ങളും ഈ പന്ന മാനസികാരോഗി ആയി സ്ത്രീയെ വെള്ള പൂശാൻ നോക്കുന്നു. അവളാണ് കള്ളി. ആ കുഞ്ഞിന് അവളുടെ അമ്മയോട് പറയാൻ പറ്റുമോ? ക്രൂരമായി ഉപദ്രവിക്കുന്ന അമ്മയോട് എങ്ങനെ പറയും? അച്ഛൻ കൂലിപ്പണിക്കാരൻ. ആ കുഞ്ഞ് ആരുടെയും സ്നേഹം കിട്ടാതെ ഇതെല്ലാം സഹിച്ചു. അവസാനം അതിനെ കൊന്നും കളഞ്ഞു. ഇതുപോലെ എത്ര കേസ് ആയി? ആര് ഓർക്കുന്നു? ഒന്ന് വന്നാൽ 10 ദിവസം അത് കഴിഞ്ഞാൽ അടുത്ത കേസ്. ഇത് തുടർന്ന് പോകുന്നു കുഞ്ഞുങ്ങളെ തൊട്ടാൽ കൈ വെട്ടണം ആരാണെലും.

ഇപ്പോൾ ഒരു ഫാഷൻ ആയി അച്ഛനിൽ നിന്നും മക്കളെ അകറ്റുന്നത്. അതിനു കൂട്ട് ഇവിടുത്തെ നിയമം, ഇതുപോലെ ഉള്ള മാനസികാരോഗികളായ അമ്മമാർ ഇവിടെ ഉണ്ട്. ഇതിനൊക്കെ സപ്പോർട്ട് ചെയ്തു സുഖിക്കുന്ന ഇവളുമാരുടെ അമ്മമാരെയും വെറുതെ വിടരുത്. ഈ ദ്രോഹിയുടെ അമ്മയേയും അറസ്റ്റ് ചെയ്യണം. നമ്മുടെ കുഞ്ഞുങ്ങൾ അപകടത്തിലാണ്. ഒന്നും പറയാതെ നിശബ്ദരായി ഇരിക്കുന്നതു ഇവിടെ ഉള്ള അനാവശ്യ നിയമത്തെ പേടിച്ചാണ്. ആ ചങ്ങലപൊട്ടിച്ചു ജനം മുന്നോട്ടു വരുന്ന ഒരു ദിവസം ഉണ്ടാകും''.



adithya jayan emotional note about aluva child murder case

Next TV

Related Stories
പൂച്ചയെ പേടിച്ച് നസ്​ലിന്‍, രക്ഷകയായി കല്യാണി; ലോക ടീസര്‍ അപ്​ഡേറ്റ്

Jul 26, 2025 07:49 AM

പൂച്ചയെ പേടിച്ച് നസ്​ലിന്‍, രക്ഷകയായി കല്യാണി; ലോക ടീസര്‍ അപ്​ഡേറ്റ്

ലോക - ചാപ്റ്റർ വൺ:ചന്ദ്ര ടീസര്‍ അപ്​ഡേറ്റ്...

Read More >>
ക്രിമിനലുകളെ നമ്മുടെ നികുതി പണം കൊണ്ട് മട്ടൻ ബിരിയാണി ഒക്കെ തീറ്റിച്ച് സുഖിപ്പിച്ചാൽ  ഇതൊക്കെ സംഭവിക്കാം; ഗോതമ്പുണ്ട തന്നെ നൽകണം- സന്തോഷ് പണ്ഡിറ്റ്

Jul 25, 2025 02:30 PM

ക്രിമിനലുകളെ നമ്മുടെ നികുതി പണം കൊണ്ട് മട്ടൻ ബിരിയാണി ഒക്കെ തീറ്റിച്ച് സുഖിപ്പിച്ചാൽ ഇതൊക്കെ സംഭവിക്കാം; ഗോതമ്പുണ്ട തന്നെ നൽകണം- സന്തോഷ് പണ്ഡിറ്റ്

സൗമ്യ കൊലക്കേസ് പ്രതി ഗോവിന്ദ ചാമി ജയിൽ ചാടിയതുമായി ബന്ധപ്പെട്ട വിഷയത്തിൽ സന്തോഷ് പണ്ഡിറ്റ് പങ്കുവച്ച വാക്കുകള്‍...

Read More >>
'അമ്മ' തിരഞ്ഞെടുപ്പ് ചൂടുപിടിക്കുന്നു; ജഗദീഷും, ശ്വേത മേനോനും, രവീന്ദ്രനും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കും

Jul 24, 2025 06:39 PM

'അമ്മ' തിരഞ്ഞെടുപ്പ് ചൂടുപിടിക്കുന്നു; ജഗദീഷും, ശ്വേത മേനോനും, രവീന്ദ്രനും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കും

അമ്മ തിരഞ്ഞെടുപ്പ്, ജഗദീഷും, ശ്വേത മേനോനും, രവീന്ദ്രനും പ്രസിഡന്റ് സ്ഥാനത്തേക്ക്...

Read More >>
‘എൻ്റെ തന്തയും ചത്തു, സഖാവ് വിഎസും ചത്തു....' വിഎസ് അച്യുതാനന്ദനെ അധിക്ഷേപിക്കുന്ന ഫേസ്ബുക്ക് പോസ്റ്റ്’; നടൻ വിനായകനെതിരെ ഡിജിപിക്ക് പരാതി

Jul 24, 2025 05:44 PM

‘എൻ്റെ തന്തയും ചത്തു, സഖാവ് വിഎസും ചത്തു....' വിഎസ് അച്യുതാനന്ദനെ അധിക്ഷേപിക്കുന്ന ഫേസ്ബുക്ക് പോസ്റ്റ്’; നടൻ വിനായകനെതിരെ ഡിജിപിക്ക് പരാതി

വിഎസ് അച്യുതാനന്ദനെ അധിക്ഷേപിക്കുന്ന ഫേസ്ബുക്ക് പോസ്റ്റ്’; നടൻ വിനായകനെതിരെ ഡിജിപിക്ക്...

Read More >>
'സ്മാർട്ട് ഫോൺ ഇല്ല; രണ്ട് വര്‍ഷം കഴിഞ്ഞാല്‍ ഇമെയിലിലൂടെ മാത്രമേ ബന്ധപ്പെടാന്‍ സാധിക്കൂ' -ഫഹദ് ഫാസിൽ

Jul 24, 2025 07:40 AM

'സ്മാർട്ട് ഫോൺ ഇല്ല; രണ്ട് വര്‍ഷം കഴിഞ്ഞാല്‍ ഇമെയിലിലൂടെ മാത്രമേ ബന്ധപ്പെടാന്‍ സാധിക്കൂ' -ഫഹദ് ഫാസിൽ

രണ്ട് വര്‍ഷം കഴിഞ്ഞാല്‍ ഇമെയിലിലൂടെ മാത്രമേ ബന്ധപ്പെടാന്‍ സാധിക്കുവെന്ന് ഫഹദ്...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall