മലയാളത്തിന്റെ സൂപ്പർതാരം മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ബറോസ് പ്രദർശനത്തിനൊരുങ്ങുകയാണ്.
ക്രിസ്തുമസ് റിലസായി ഡിസംബർ 25 ആണ് തിയറ്ററുകളിലെത്തുന്നത്. ഇപ്പോഴിതാ മോഹൻലാലിനും ബറോസിനും ആശംസയുമായി മെഗാസ്റ്റാർ മമ്മൂട്ടി എത്തിയിരിക്കുകയാണ്.
സോഷ്യൽ മീഡിയയിൽ ബറോസിന്റെ പോസ്റ്റർ പങ്കുവെച്ചുകൊണ്ടാണ് ആശംസ നേർന്നത്.
' ഇത്ര കാലം അഭിനയ സിദ്ധി കൊണ്ട് നമ്മളെ ത്രസ്സിപ്പിക്കുകയും, അത്ഭുതപ്പെടുത്തുകയും ചെയ്ത മോഹൻലാലിന്റെ ആദ്യ സിനിമ സംവിധാന സംരംഭമാണ് ‘ബറോസ് ’ഇക്കാലമത്രയും അദ്ദേഹം നേടിയ അറിവും പരിചയവും ഈ സിനിമക്ക് ഉതകുമെന്ന് എനിക്കുറപ്പുണ്ട്.
എന്റെ പ്രിയപ്പെട്ട ലാലിന് വിജയാശംസകൾ നേരുന്നു പ്രാർത്ഥനകളോടെ സസ്നേഹം സ്വന്തം മമ്മൂട്ടി'.
'മൈ ഡിയര്‍ കുട്ടിച്ചാത്തന്‍' സംവിധാനം ചെയ്ത ജിജോ പുന്നൂസിന്റെ 'ബറോസ് ഗാര്‍ഡിയന്‍ ഓഫ് ഡി ഗാമാസ് ട്രെഷര്‍' എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് മോഹൻലാൽ ബറോസ് ഒരുക്കിയിരിക്കുന്നത്.
സിനിമയിലെ ഗാനങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ലിഡിയന്‍ നാദസ്വരമാണ് സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ഇസബെല്ല എന്ന ഗാനം ആലപിച്ചിരിക്കുന്നത് മോഹന്‍ലാല്‍ ആണ്.
സന്തോഷ് ശിവന്‍ ക്യാമറയും സന്തോഷ് രാമന്‍ പ്രൊഡക്ഷന്‍ ഡിസൈനും നിര്‍വഹിക്കുന്നു.
സംവിധായകന്‍ ടി കെ രാജീവ് കുമാറാണ് ക്രിയേറ്റീവ് ഹെഡ്. ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്‍മാണം. ചിത്രത്തിന്റെ ഹിന്ദി പതിപ്പ് ഡിസംബർ 27 ആണ് തിയറ്ററുകളിലെത്തുന്നത്.
#Goodluck #my #dear #Lal #Love #own #Mammootty #Burroughs #poster #shared