വളരെ രഹസ്യമായിട്ടാണ് സംഗീതസംവിധായകന്‍ സുഷിന്‍ ശ്യാം വിവാഹിതനായത്. കഴിഞ്ഞ ദിവസം തൃശൂരിലെ ഒരു അമ്പലത്തില്‍ വച്ചായിരുന്നു സുഷിന്റെയും ഉത്തരയുടെയും വിവാഹം. സിനിമാ മേഖലയില്‍ നിന്നും പ്രമുഖര്‍ അടക്കം വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തി. കുടുംബസമേതമാണ് നടന്‍ ജയറാം അടക്കമുള്ളവര്‍ എത്തിയത്.
'സഖാക്കള്‍ ദേവസ്വം ഭരിച്ചാല്‍ ഇതാണ് ഹിന്ദുവിന്റെ അവസ്ഥ. ഏത് അണ്ടനും അടകോഴനും ഏത് ക്രിസ്ത്യാനിക്കും മുസ്ലിമിനും ക്ഷേത്രത്തിനുള്ളില്‍ കടക്കാം. വേണേല്‍ ശ്രീകോവിലിനുള്ളിലും ഇവന്മാര്‍ കേറ്റും. തൃപ്പൂണിത്തുറ പൂര്‍ണ്ണത്രയീശ ക്ഷേത്രത്തിനുള്ളിലെ ഒരു ദൃശ്യം. ക്ഷേത്ര ആചാര ലംഘനം നടത്തിയ ഒരുത്തനെയും വെറുതെ വിടും എന്ന് കരുതേണ്ട. നമുക്ക് നോക്കാം.... എന്നായിരുന്നു അഡ്വകേറ്റ് കൂടിയായ കൃഷ്ണ രാജ് ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.
ഇതിന് താഴെ നസ്രിയയ്ക്കും ഫഹദിനുമെതിരെ ചിലര്‍ വളരെ അശ്ലീല പരാമര്‍ശങ്ങളും നടത്തി. 'അവളെ ഒരു ബ്ലസ് ഇടീപ്പിച്ചോണ്ട് വരുവാന്‍ മേലാരുന്നോ? ബ്രാ മാത്രമേ ഉള്ളോ, നിനക്കൊക്കെ നാട്ടിലെ ആചാരങ്ങള്‍ അറിയില്ലേ? ഈ നാട്ടില്‍ ജനിച്ചു വളര്‍ന്നവരല്ലേ, നിന്റെയൊക്കെ തന്തേം തള്ളയുമൊന്നും പറഞ്ഞു തന്നിട്ടില്ലേ? ഇനിയൊന്ന് കൂടി വന്നു നോക്ക്...' എന്നാണ് ചിലര്‍ താരങ്ങളോട് വിമര്‍ശനാത്മകമായി പറയുന്നത്.
എന്നാല്‍ ഈ പോസ്റ്റിനെയും കമന്റിനെയും തള്ളി കളഞ്ഞ് കൊണ്ടാണ് ആരാധകരെത്തിയിരിക്കുന്നത്. ''താങ്കള്‍ ഹിന്ദു സമൂഹത്തിന്റെ നന്മയ്ക്ക് വേണ്ടി ചെയ്യുന്ന എല്ലാ കാര്യങ്ങളോടുമുള്ള നന്ദി അറിയിച്ചു കൊണ്ട് പറയുന്നു. ചുമ്മാ വാര്‍ത്തയില്‍ ഇടം പിടിക്കാന്‍ വേണ്ടി മാത്രം വര്‍ഗീയത പറയരുത്. മുസ്ലിമും കൃസ്ത്യാനിയും എല്ലാം അമ്പലത്തിലേക്ക് ക്ഷേത്ര മര്യാദ പാലിച്ച് വരാനാണ് ഹിന്ദുക്കള്‍ പറയേണ്ടത്.
അല്ലാതെ എല്ലാവരെയും ക്ഷേത്രത്തില്‍ നിന്ന് ആട്ടിയോടിക്കല്‍ ആവരുത് ലക്ഷ്യം. ഈ വാദം ഒന്നുകൂടി നീട്ടിപ്പറഞ്ഞാല്‍ പറയനും പുലയനും അമ്പലത്തില്‍ കേറണ്ട എന്നും വായിക്കാം. താങ്കള്‍ക്ക് സമാജത്തോടുള്ള കൂറ് ശ്ലാഖനീയമാണ്. പക്ഷെ വെറുതെ സ്വന്തം കുഴി തോണ്ടരുത്. താങ്കളോടുള്ള ബഹുമാനം കൊണ്ട് പറയുകയാണ്. ഞങ്ങളുടെ നാട്ടില്‍ അതായത് തൃശ്ശൂര്‍ ജില്ലയിലെ തിരുവില്ലാമല എന്ന് പറയുന്ന സ്ഥലത്ത് ജാതിമത ഭേദമില്ലാതെ ഞങ്ങളുടെ സ്വകാര്യ അഹങ്കാരമായ പറക്കോട്ടുകാവ് താലപ്പൊലി എന്ന് പറയുന്ന ഒരു ഉത്സവം ഞങ്ങള്‍ ഗംഭീരമായി നടത്തുന്നുണ്ട്.
ഈ ഗംഭീരമായി നടത്തുന്ന ഉത്സവത്തിന് മുസ്ലിമിന്റെ കയ്യില്‍ നിന്നും ക്രിസ്ത്യാനിയുടെ കയ്യില്‍ നിന്നുമൊക്കെ പിരിവ് നടത്തിയിട്ടാണ് ഞങ്ങള്‍ ഈ ഉത്സവം ഗംഭീരമായി ഞങ്ങള്‍ കൊണ്ടാടുന്നത്. കേരളത്തിലെ എല്ലാ ഉത്സവങ്ങളുടെയും സ്ഥിതി ഇതുതന്നെയാണ്. ഞങ്ങളുടെ താലപ്പൊലി കമ്മറ്റിയില്‍ ക്രിസ്ത്യനിയും മുസ്ലിമും ഹിന്ദു എന്ന് നിങ്ങള്‍ പറയുന്ന എല്ലാ വിഭാഗം ജനങ്ങളെയും ഉള്‍ക്കൊള്ളിച്ചു കൊണ്ടാണ് ഈ ഉത്സവം ഞങ്ങള്‍ ഇവിടെ നടത്തുന്നത്.
അതുകൊണ്ട് പ്രിയപ്പെട്ട സഹോദരാ... അപേക്ഷിക്കുകയാണ്, വര്‍ഗീയ വിഷം തുപ്പാതിരിക്കുക... മനുഷ്യനെ മനുഷ്യനായി കണ്ടാല്‍ മതി. ഈ ലോകം നന്നായി പോകും. നമ്മുടെ ദൈവങ്ങളെ വിശ്വാസത്തോടെ കാണാന്‍ വന്നാല്‍ സ്വീകരിക്കാന്‍ മനസ് കാണിക്കണം. ഒരു ദൈവവും പറഞ്ഞിട്ടില്ല നീ മുസ്ലീം ആണ് ക്രിസ്ത്യന്‍ ആണ് അതുകൊണ്ട് എന്നെ കാണരുതെന്ന്.
വിശ്വാസം ഉള്ള ആര്‍ക്കും അമ്പലത്തില്‍ കയറാം. എന്നെ കാണാന്‍ എന്റെ മതത്തില്‍ പെട്ട ആള്‍ക്കാര്‍ മാത്രം വന്നാല്‍ മതിയെന്ന് ദൈവം പറഞ്ഞിട്ടില്ല. മനുഷ്യന്‍ ഉണ്ടാക്കിയ നിയമം ആണ് അഹിന്ദുക്കള്‍ കേറാന്‍ പാടില്ല എന്ന്. വിശ്വാസം ഉള്ള ആര്‍ക്കും ആചാരം തെറ്റിക്കാതെ അമ്പലത്തില്‍ കേറാം. അതില്‍ ഒരു പ്രശ്‌നം ഉണ്ടാക്കാന്‍ പാടില്ല...'' എന്നിങ്ങനെ നീളുകയാണ് കമന്റുകള്‍...
#nazriyanazim #and #fahadhfazil #get #negative #comments #after #their #temple #visit #sushin #marriage