(moviemax.in)ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ മലയാള സിനിമാ രംഗത്ത് വലിയ ചർച്ചകളാണ് നടക്കുന്നത്. നടിമാർക്ക് നേരെ ലൈേംഗിക ചൂഷണം നടക്കുന്നുണ്ട് എന്നുൾപ്പെടെയുള്ള വിവരങ്ങളാണ് റിപ്പോർട്ടിലൂടെ പുറത്ത് വന്നിരുന്നു.
കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് റിപ്പോർട്ടിൽ വിശദമായി പ്രതിപാദിക്കുന്നുണ്ട്. അവസരങ്ങൾക്ക് വേണ്ടി വഴങ്ങിക്കൊടുക്കാൻ ആവശ്യപ്പെടുന്നുണ്ടെന്നും വഴങ്ങാത്തവർക്ക് അവസരങ്ങൾ നഷ്ടമാകുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
ഇപ്പോഴിതാ വിഷയത്തിൽ പ്രതികരിക്കുകയാണ് നർത്തകി മേതിൽ ദേവിക.
നിരവധി സിനിമകളിൽ നിന്നും അവസരം വന്നിട്ടും നൃത്ത രംഗത്ത് തുടർന്ന വ്യക്തിയാണ് മേതിൽ ദേവിക. കഥ ഇന്നുവരെ എന്ന സിനിമയിലൂടെ സിനിമാ രംഗത്തേക്ക് കടന്ന് വരാനുള്ള ഒരുക്കത്തിലാണ് മേതിൽ ദേവിക.
ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സിനിമാ രംഗത്ത് മാറ്റങ്ങൾ ആവശ്യമാണെന്ന് മേതിൽ ദേവിക പറയുന്നു. പണ്ടേ ഓഫറുകൾ വന്നതല്ലേ എന്തുകൊണ്ട് അന്ന് സിനിമകൾ ചെയ്തില്ലെന്ന് ഒരുപാട് പേർ ചോദിച്ചിട്ടുണ്ട്.
എനിക്ക് താൽപര്യമുണ്ടായിരുന്നില്ല. കംഫർട്ടബിൾ അല്ലെന്ന് ഉള്ളിൽ തോന്നി. ഈ സിനിമ ചെയ്യാൻ കാരണം തനിക്ക് കംഫർട്ടബിൾ ആയ ടീമായിരുന്നെന്നും മേതിൽ ദേവിക വ്യക്തമാക്കി.
ഡബ്ല്യുസിസിയെ ആരും പിന്തുണയ്ക്കാത്ത സാഹചര്യം ഉണ്ടായിരുന്നെന്നും മേതിൽ ദേവിക ചൂണ്ടിക്കാട്ടി. സിനിമാ രംഗത്തെ ഒരു നടനെ അവഗണിച്ചു എന്ന് പറഞ്ഞ് ഇന്ന് കിട്ടുന്ന പിന്തുണയുടെ പത്തിലൊരു അംശം പോലും ഡബ്ല്യുസിസിക്ക് ലഭിച്ചില്ലെന്നും മേതിൽ ദേവിക തുറന്ന് പറഞ്ഞു.
ഞാൻ ഡബ്ല്യുസിസി അംഗമല്ല. പക്ഷെ അവരുടെ ആശയങ്ങളെ താൻ അംഗീകരിക്കുന്നെന്നും മേതിൽ ദേവിക വ്യക്തമാക്കി. സിനിമാ രംഗത്തുള്ള താരങ്ങൾക്ക് ഹീറോയിസം ജീവിതത്തിലും കാണിക്കാം.
അമ്മ സംഘടയുടെ ആശയങ്ങളുമായി താൻ ചേർന്ന് പോകുന്നില്ല. അതെന്റെ വിവരക്കേടായിരിക്കാം. വിവരക്കൂടുതൽ ആയിരിക്കാം.
സിനിമാ രംഗത്തെ സംബന്ധിച്ച് താൻ പുറത്ത് നിന്നുള്ള ആളാണ്. പക്ഷെ ഞാനെരു ആർട്ടിസ്റ്റാണ്. എത്രയോ വർഷത്തെ അനുഭവമുണ്ട്.
സ്റ്റേജിലെ ഡയരക്ടറാണ്. അങ്ങനെ നിന്ന് കൊണ്ട് സിനിമാ രംഗത്തെ സാഹചര്യം കാണുമ്പോൾ എന്ത് നോൺ സെൻസാണെന്ന് തോന്നിയിട്ടുണ്ട്. ഒരു ഫിലിം കോൺട്രാക്ട് ഞാൻ കാണാനിടയായി. ഒരു ആർട്ടിസ്റ്റിനെ ബുക്ക് ചെയ്യുമ്പോൾ കരാറിൽ പലതും പണ്ടത്തെ സാധനങ്ങളാണ്.
ഞാൻ ചെയ്ത സിനിമയുടെ കരാറിൽ കുറേ തിരുത്തലുകളുണ്ടായി. പലപ്പോഴും നിർമാതാക്കളും സംവിധായകരും ഇത് വായിക്കുന്നില്ല. അവരാെന്നും വിചാരിച്ചിട്ടായരിക്കില്ല.
എനിക്ക് തന്ന കരാർ വായിച്ചപ്പോൾ അതിൽ ഒരുപാട് ക്ലോസുകളിൽ വേർതിരിവ് ഉൾച്ചേർന്നിട്ടുണ്ട്. അതൊക്കെ ഞാൻ മാറ്റിച്ചു. അവരതിന് റെഡിയായിരുന്നു. മാം ഒന്ന് നിർദ്ദേശിക്കെന്ന് നിർമാതാവ് പറഞ്ഞു.
ക്രിയേറ്റീവായി വർക്ക് ചെയ്യണമെങ്കിൽ അങ്ങനെയാരു അന്തരീക്ഷമുണ്ടാക്കണമെന്നും മേതിൽ ദേവിക ചൂണ്ടിക്കാട്ടി. നിരവധി പേർ ഇതിനോടകം ഹേമ കമ്മിറ്റി റിപ്പോർട്ടിനെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്.
എന്നാൽ സൂപ്പർ താരങ്ങൾ ഇതുവരെ ഇതേക്കുറിച്ച് പ്രതികരിക്കാൻ തയ്യാറായിട്ടില്ല.
#methildevika #shares #opinion #hema #committe #report #dancer #supports