നിരവധി സിനിമകളിൽ പ്രൊഡക്ഷൻ കൺഡ്രോളറായിരുന്നു നാരായണൻ നഗലശ്ശേരി. ഒരു കാലത്ത് ഒരുപാട് സിനിമകൾക്കു വേണ്ടി അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ഇരട്ടക്കുട്ടികളുടെ അച്ഛൻ, തൂവൽ കൊട്ടാരം, കർമ, പിടക്കോഴി കൂവുന്ന നൂറ്റാണ്ട്, ഗോളാന്തര വാർത്ത തുടങ്ങിയ ചിത്രങ്ങളിലെല്ലാം പ്രൊഡക്ഷനിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. മോഹൻലാൽ അഭിനയിച്ച പ്രിൻസ് എന്ന ചിത്രത്തെ കുറിച്ചും മറ്റു അനുഭവങ്ങളും നാരായണൻ നഗലശ്ശേരി മാസ്റ്റർ ബിൻ ചാനലിലൂടെ സംസാരിക്കുന്നു.
"മോഹൻലാൽ നായകനായ പ്രിൻസ് ഒരു വിജയ ചിത്രമായിരുന്നില്ല. എന്നാൽ അന്ന് ഏറ്റവും അധികം ബഡ്ജറ്റിൽ ചിത്രീകരിച്ച ചിത്രം കൂടിയാണ്. ആ സിനിമയുടെ സെറ്റിൽ വെച്ച് മോഹൻലാലിന് ശ്വാസ തടസ സംബന്ധമായ ചില അസ്വസ്ഥതകൾ ഉണ്ടായിരുന്നു. അതിനാൽ ശബ്ദത്തിന് ചില ബുദ്ധിമുട്ടുകൾ അദ്ദേഹം നേരിട്ടിരുന്നു. ആ പ്രശ്നം ഡബ്ബിഗിന്റെ സമയത്ത് പ്രകടമായി മനസിലായി. സിനിമ റിലീസ് ചെയ്തപ്പോൾ അത് മോഹൻലാലിന്റെ ശബ്ദമല്ലെന്ന് ആളുകൾ പറഞ്ഞു.
ഈ കാരണങ്ങൾ കൊണ്ട് മാത്രമല്ല പ്രിൻസ് പരാജയപ്പെട്ടു പോയത്. ഇത് സംവിധാനം ചെയ്തത് തമിഴ്, തെലുഗു സിനിമകളുടെ സംവിധായകനും നടി ശാന്തി കൃഷ്ണയുടെ സഹോദരനുമായ സുരേഷ് കൃഷ്ണയാണ്.
അദ്ദേഹം ഇതൊരു തമിഴ് സിനിമയുടെ സ്റ്റൈലിൽ എടുത്തതാണ് പ്രധാന പരാജയ കാരണമെന്ന് പറയാം. കാരണം മലയാളി ഓഡിയൻസിന് ഒട്ടും റിയലിസ്റ്റിക്കല്ലാത്ത രംഗങ്ങൾ ഇഷ്ടപ്പെട്ടോ എന്ന് സംശയമാണ്. വലിയ ലാഭം ഇല്ലെങ്കിലും ചിത്രത്തിന്റെ മൊത്തം തുകയും തിരിച്ചു കിട്ടിയെന്നാണ് നിർമ്മാതാവ് കൊച്ചുമോൻ സാർ പറഞ്ഞത്.
പല സ്ഥലത്തായിട്ടായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ് ഉണ്ടായിരുന്നത്. ഭൂരിഭാഗവും ചെന്നൈയിൽ ആയിരുന്നു ഷൂട്ട് ചെയ്തത്. ഷൊർണൂരിലും മൗരിഷ്യസിലും വെച്ചായിരുന്നു ചിത്രത്തിലെ ചില പാട്ടുകൾ ചിത്രീകരിച്ചത്. അതെല്ലാം സിനിമക്കു ഗുണം ചെയ്യുമെന്നായിരുന്നു കരുതിയിരുന്നത്. എങ്കിലും പ്രതീക്ഷിച്ച വിജയം നേടിയില്ല." നാരായണൻ നഗലശ്ശേരി പറയുന്നു.
സിനിമയിൽ വലിയ താരങ്ങളേക്കാൾ കൂടുതൽ ചെറിയ താരങ്ങളെ കൺഡ്രോൾ ചെയ്യാനാണ് ബുദ്ധിമുട്ട്. അവർക്ക് ഒരേ സമയത്ത് തന്നെ നിരവധി സിനിമകൾ ചെയ്യാൻ ഉണ്ടാവും. അതിനാൽ ഇത്തരം താരങ്ങളെ ഒന്നിച്ചു കൊണ്ടുവരാൻ പ്രയാസമാണെന്ന് നാരായണൻ പറഞ്ഞു.
നിരവധി താരങ്ങൾ ഇത്തരത്തിൽ ഡിലേ ചെയ്യാറുണ്ട്. മുൻനിര താരങ്ങളിൽ പലപ്പോഴും ബുദ്ധിമുട്ടിയത് ജഗതി ശ്രീകുമാറിന്റെ കാര്യത്തിലാണ്. കാരണം അദ്ദേഹത്തിന് ഒരേ സമയം 9 സിനിമകൾ ചെയ്യാൻ ഉണ്ടാവും. ഇതെല്ലാം നാരായണൻ മാനേജ് ചെയ്തിട്ടുമുണ്ട്.
"ഇങ്ങനെ സാഹചര്യങ്ങൾ വന്നാൽ പോലും അതൊരു വലിയ പ്രശ്നമല്ലെന്ന് പറയുന്നത് സത്യൻ അന്തിക്കാട് മാത്രമാണ്. അദ്ദേഹത്തിന്റെ ഒരു സ്വാഭാവം അങ്ങനെയാണ്. ചില ആർട്ടിസ്റ്റുകൾ സമയത്ത് എത്തിയില്ലെങ്കിൽ കാത്തിരിക്കാം എന്ന് മാത്രമാണ് സത്യേട്ടൻ പറയുന്നത്. പിന്നെ അദ്ദേഹത്തിന്റെ സിനിമകൾ ഒരു ആർട്ടിസ്റ്റും മനപ്പൂർവ്വം ഒഴിവാക്കില്ല. സത്യൻ അന്തിക്കാട് സിനിമയിൽ അഭിനയിക്കുന്നത് എല്ലാവരുടേയും സ്വപ്നമാണ്. അതിനാൽ ഷൂട്ടിംഗ് നിന്നു പോവുന്ന തരത്തിലൊരു സംഭവം ഉണ്ടായിട്ടില്ല. "
19 ദിവസം കൊണ്ട് ഷൂട്ട് ചെയ്ത് തീർക്കുകയും ചിത്രീകരണം തുടങ്ങി 44ാമത് ദിവസം റിലീസ് ചെയ്യുകയും ചെയ്ത ചിത്രമാണ് സൻമനസുള്ളവർക്ക് സമാധാനം. 1986ൽ സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ പിറന്ന വിസ്മയ ചിത്രം തന്നെയായിരുന്നു അത്. സത്യൻ അന്തിക്കാട്- മോഹൻലാൽ- ശ്രീനിവാസൻ കൂട്ടുകെട്ടിൽ ആ കാലഘട്ടത്തിൽ റിലീസ് ചെയ്ത സിനിമകളെല്ലാം വൻ ഹിറ്റായിരുന്നു.
#mohanlal #faced #severe #breathing #issues #vocal #problems #during #prince #movie #shooting #set