(moviemax.in)തമിഴ്നാട്ടിൽ നിന്നും വന്ന് മലയാളിയായി മാറിയ താരമാണ് ബാല. തമിഴ് കലർന്ന മലയാളം സംസാരിക്കുന്ന ബാല ഇതിനോടകം നിരവധി വിവാദങ്ങളിൽ അകപ്പെട്ടിരുന്നു.
മലയാള സിനിമയിൽ എത്തിയതിനു ശേഷം വലിയ സ്വീകര്യതയാണ് ബാലക്ക് ലഭിച്ചത്. വിവാഹവും സിനിമയിലെ ചില ആരോപണങ്ങളുമെല്ലാം ബാല എന്ന നടനെ വീണ്ടും ചർച്ചാ വിഷയമാക്കിക്കൊണ്ടിരുന്നു.
മലയാളത്തിൽ വന്നതിനെ കുറിച്ച് ബാല സംസാരിക്കുകയായിരുന്നു. "തമിഴിൽ ചില സിനിമകൾ ചെയ്തയുടൻ മലയാളത്തിൽ നിന്ന് കളഭം എന്ന സിനിമയിലേക്ക് അവസരം വന്നു.
ഞാൻ കരുതിയത് ആ ചിത്രം വമ്പൻ ഹിറ്റാവുമെന്നാണ്. പക്ഷേ പ്രതീക്ഷിച്ച വിജയം നേടാനായില്ല. വീണ്ടും തമിഴിലേക്ക് തിരിച്ചു വരാൻ ഒരുങ്ങുമ്പോഴാണ് മമ്മൂട്ടിക്കൊപ്പം ബിഗ് ബിയിലേക്ക് അവസരം കിട്ടിയത്.
അത് സൂപ്പർ ഹിറ്റായി, പിന്നീട് മലയാളം വിട്ട് തമിഴിലേക്കൊരു തിരിച്ചു പോക്ക് അൽപം ബുദ്ധിമുട്ടായിരുന്നു. അതിനു ശേഷം വില്ലനായി അഭിനയിച്ച സിനിമയാണ് പുതിയമുഖം.
പൃഥ്വിരാജിന്റെ വില്ലനായി എത്തിയതോടെ ആ കഥാപാത്രം ഹിറ്റായി. മലയാളത്തിൽ ഒരുപാട് വ്യത്യസ്ത കഥാപാത്രങ്ങൾ ലഭിച്ചു. എന്നെ ഒരു മലയാളിയായി തന്നെ കേരളം അംഗീകരിച്ചു." ബാല പറഞ്ഞു.
ബാലയുടെ ആദ്യ സിനിമയായ കളഭത്തിൽ അഭിനയിക്കാൻ എത്തിയപ്പോൾ അദ്ദേഹത്തിന് മലയാളം ഒട്ടും അറിയില്ല. തുടക്കത്തിൽ ഭാഷാപരമായ പ്രതിസന്ധികൾ ബാലക്കുണ്ടായിരുന്നു.
തമിഴും മലയാളവും മിക്സ് ചെയ്ത് തലയാളം പോലെയായിരുന്നു സിനിമയുടെ സെറ്റിൽ വെച്ച് ബാലയോട് എല്ലാവരും ഇടപെട്ടിരുന്നത്.
ബാല കരുതിയത് ആ സംസാര ഭാഷയാണ് ശരിയായ മലയാളം എന്നായിരുന്നു. പിന്നീട് എല്ലാവരോടും അദ്ദേഹം തലയാളത്തിൽ സംസാരിക്കാൻ തുടങ്ങിയെന്ന് ബാല പറഞ്ഞു. കളഭത്തിനു ശേഷം പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നില്ല, നിരവധി സിനിമകൾ ചെയ്തു.
സൂപ്പർസ്റ്റാറുകൾക്കൊപ്പം വില്ലനായും, സഹോദരനായും, ക്യാരക്ടർ റോളുകളിലും ബാല തിളങ്ങിയിട്ടുണ്ട്. ബിഗ് ബിയിലെ മുരുകളെ മലയാളികൾ ആരും തന്നെ മറക്കില്ല.
മമ്മൂട്ടിക്കൊപ്പം ബിഗ് ബിയിലെ ഒരു സംഭവം ബാല പറയുന്നു."ബിഗ് ബിയിൽ സഹോദരൻ മരിച്ച സീൻ എടുക്കുകയാണ്. സീനിൽ ഞാനും മമ്മൂട്ടിയും മനോജ് കെ ജയനും മംമ്ത മോഹൻദാസും ഉണ്ട്.
പൊതുവേ തമിഴിൽ ഇത്തരം സീനിൽ കരയുന്ന പോലെ ആ സിനിൽ ഞാൻ ഇരുന്നു കരയുന്നു. പെട്ടെന്ന് മമ്മൂട്ടി എന്റെ പുറത്ത് അടിച്ചു എന്നിട്ട് എന്നെ തന്നെ നോക്കി നിന്നു.
അടിച്ചത് എന്തിനാണെന്ന് പോലും മനസിലാവാതെ നിൽക്കുമ്പോഴാണ് മനസിലായത് അദ്ദേഹം ആ സീനിൽ അഭിനിയച്ചതാണെന്നത്. ആണുങ്ങൾ കരയാൻ പാടില്ല എന്ന രീതിയിലാണ് ആ നോട്ടം അർത്ഥമാക്കിയത്.
ആ സീൻ തിയേറ്ററിൽ കണ്ടപ്പോഴാണ് അതിന്റെ ഭംഗി എനിക്ക് മനസിലായത്." "മോഹൻലാൽ സാറിനൊപ്പം അഭിനയിക്കുമ്പോൾ എനിക്ക് ടെൻഷൻ ഒന്നും ഉണ്ടാവാറില്ല.
അലക്സാണ്ടർ ദി ഗ്രേറ്റിൽ മുഴുനീള വേഷമായിരുന്നു മോഹൻലാലിനൊപ്പം ചെയ്തത്. പുലിമുരുകൻ ചെയ്യുമ്പോൾ അദ്ദേഹത്തിന്റെ വില്ലനായി അഭിനയിച്ചു.
ഈ സിനിമയിൽ എനിക്കും നടൻ ലാലിനും, മോഹൻലാലിനും റിഹേഴ്സൽ ഇല്ലായിരുന്നു. നേരിട്ട് ടെയ്ക്ക് എടുക്കുകയായിരുന്നു.
പുലിമുരുകൻ ഷൂട്ട് കൂടുതലും കാട്ടിൽ വെച്ചായിരുന്നു. അതിനാൽ ഭീതി പരത്തിയ ഒരുപാട് അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ലാലേട്ടനൊപ്പം ഒരുപാട് ഫണ്ണി മൊമന്റ്സ് ഉണ്ടായിട്ടുണ്ട്." ബാല പറഞ്ഞു.
#actor #bala #reveals #interesting #memory #mammooty #while #shooting #bigb #movie #set