#mammootty | 'കൈ അല്ല, കെട്ടിപ്പിടിക്കണം എനിക്ക്'; കുട്ടി ആരാധികയുടെ ആഗ്രഹം സാധിച്ച് മമ്മൂട്ടി

#mammootty | 'കൈ അല്ല, കെട്ടിപ്പിടിക്കണം എനിക്ക്'; കുട്ടി ആരാധികയുടെ ആഗ്രഹം സാധിച്ച് മമ്മൂട്ടി
Aug 13, 2024 12:34 AM | By ADITHYA. NP

(moviemax.in)രാധകരും അവരുടെ പ്രിയ താരങ്ങളും തമ്മിലുള്ള അപൂര്‍വ്വമായ ചില നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും ആഘോഷിക്കപ്പെടാറുണ്ട്. ഇപ്പോഴിതാ അത്തരത്തിലൊരു വീഡിയോ പുതുതായി എത്തിയിരിക്കുകയാണ്.

മമ്മൂട്ടി ആരാധികയായ ഒരു പെണ്‍കുട്ടിയുടേതാണ് അത്. താരസംഘടനയായ അമ്മ സംഘടിപ്പിച്ച നൃത്ത ശില്‍പശാലയുടെ സമാപന സമ്മേളനമായിരുന്നു വേദി.

ഇതൊരു നൃത്ത പരിശീലന ക്ലാസ് ആയിരുന്നു എന്നതുകൊണ്ടുതന്നെ എനിക്ക് വളരെ താല്‍പര്യവുമുണ്ട് എന്ന് പറഞ്ഞ് ചിരി പൊട്ടിച്ചുകൊണ്ട് രസകരമായി മമ്മൂട്ടി സംസാരിച്ചു.

ശില്‍പശാലയില്‍ പങ്കെടുത്തവര്‍ പിന്നീട് സദസിനെ അഭിസംബോധന ചെയ്ത് സംസാരിച്ചപ്പോഴാണ് മമ്മൂട്ടിയുടെ കടുത്ത ആരാധികയായ പെണ്‍കുട്ടി മൈക്കിനടുത്തേക്ക് എത്തിയത്.

മറ്റ് ചിലര്‍ പറഞ്ഞതുപോലെ മമ്മൂട്ടിക്ക് കൈ കൊടുക്കുകയല്ല തനിക്ക് വേണ്ടതെന്നും മറിച്ച് കെട്ടിപ്പിടിക്കുകയാണ് വേണ്ടതെന്നും കുട്ടി പറഞ്ഞു.

ഇതുകേട്ട ഉടന്‍ മമ്മൂട്ടി കുട്ടിയെ അരികിലേക്ക് വിളിക്കുകയായിരുന്നു. അമ്മ തന്നെ പുറത്തുവിട്ട ചടങ്ങിന്‍റെ വീഡിയോയില്‍ നിന്നും ഈ ഭാഗം മാത്രം അടര്‍ത്തിയെടുത്ത് സോഷ്യല്‍ മീഡിയയില്‍ കാര്യമായി പ്രചരിക്കുന്നുണ്ട്.

ആരാധകര്‍ ഏറെ ആഹ്ലാദത്തോടെയാണ് ഈ വീഡിയോ പങ്കുവെക്കുന്നത്. രണ്ട് ദിവസമായി അമ്മ കോംപ്ലക്സ് ഹാളിൽ സംഘടിപ്പിച്ച നൃത്ത ശില്പശാലയുടെ സമാപന ചടങ്ങിൽ നടനും സംവിധായകനുമായ ബേസിൽ ജോസഫും എത്തിയിരുന്നു.

ക്യാമ്പിൽ പങ്കെടുത്തവർക്ക് മമ്മൂട്ടിയും ബേസിലും ചേർന്ന് സർട്ടിഫിക്കറ്റുകൾ സമ്മാനിച്ചു. അമ്മ അംഗങ്ങളും ചടങ്ങിൽ എത്തിയിരുന്നു.

ചലച്ചിത്ര താരം സരയു കോര്‍ഡിനേറ്റ് ചെയ്ത നൃത്ത ശില്പശാലയിൽ രചന നാരായണൻകുട്ടിയുടെ നേതൃത്വത്തിലായിരുന്നു ക്ലാസ്. ആദ്യമായി അമ്മ സംഘടിപ്പിച്ച വർക്ക്ഷോപ്പിൽ ലഭിച്ച അപേക്ഷകരിൽ നിന്നും തെരഞ്ഞെടുത്ത 31 പേർ പങ്കെടുത്തു.

പന്ത്രണ്ട് വയസ് മുതൽ ഉള്ളവർ പങ്കെടുത്ത ഈ ക്യാമ്പിൽ ലണ്ടൻ, ബെംഗളൂരു, മുംബൈ എന്നിവിടങ്ങളിൽ നിന്നുള്ളവരുണ്ടായിരുന്നു.

കലാ സിനിമാ സ്നേഹികളായ പൊതു ജനങ്ങളെ ചേർത്തു നിർത്തി താര സംഘടനയായ അമ്മ സംഘടിപ്പിച്ച ഈ നൃത്ത ശില്പശാല ശനിയാഴ്ച അമ്മ പ്രസിഡന്റ് മോഹൻലാലാണ് ഉൽഘാടനം ചെയ്തത്.

#mammootty #give #hug #child #fan #him #amma #dance #workshop

Next TV

Related Stories
Top Stories










News Roundup