(moviemax.in)കീർത്തി സുരേഷ് സിനിമാ കുടുംബത്തിലാണ് ജനിച്ചത്. എല്ലാവരും സിനിമയിൽ പ്രവർത്തിക്കുന്നവരാണ്.
സൗത്ത് ഇന്ത്യയിൽ ഏറ്റവും മികച്ച നായികമാരിൽ ഒരാളായി കീർത്തി സുരേഷ് മാറിയിട്ടുണ്ടെങ്കിൽ സിനിമാ പാരമ്പര്യത്തിനപ്പുറം കീർത്തിയുടെ അധ്വാനവുമുണ്ട്.
വളരെ ചെറുപ്പത്തിൽ തന്നെ സിനിമയിലെത്തണം എന്ന വാശി തന്നെയാണ് ഇന്ന് ഇവിടം വരെ എത്തിച്ചത്. സിനിമയിൽ എത്തിയതിനെ കുറിച്ച് കീർത്തി സുരേഷ് ഗലാട്ട പ്ലസ് ചാനലിലൂടെ സംസാരിക്കുന്നു.
"സിനിമയിൽ എത്തിപ്പെടണമെന്ന് ചെറുപ്പം മുതൽക്കേയുള്ള ആഗ്രഹമാണ്. ബാലതാരമായി സിനിമയിൽ അഭിനയിക്കാൻ തുടങ്ങിയപ്പോൾ ഈ ലൈംലൈറ്റിൽ തന്നെ തുടരണമെന്നായിരുന്നു ആഗ്രഹം.
ചെറുപ്പത്തിൽ അമ്മക്കൊപ്പം പുറത്ത് പോകുമ്പോൾ ആളുകൾ അമ്മയുടെ കൂടെ ഫോട്ടോകൾ എടുക്കുകയും ഓട്ടോഗ്രാഫ് വാങ്ങിക്കുകയും ചെയ്യുന്നത് കാണാറുണ്ടായിരുന്നു.
അമ്മ ചെയ്യുന്നത് കണ്ടിട്ട് ഞാനും ഒരു ബുക്കിൽ എന്റെ ഓട്ടോഗ്രാഫ് എഴുതി പഠിക്കുകമായിരുന്നു. ഭാവിയിൽ ഇതുപോലെ ഓട്ടോഗ്രാഫ് കൊടുക്കണമെന്നായിരുന്നു മനസു നിറയെ. അതിനാൽ എനിക്ക് സിനിമയാണ് എപ്പോഴും ഇഷ്ടം.
ചെറുപ്പം മുതൽക്കേ കണ്ണാടിയുടെ മുന്നിൽ വെച്ച് അഭിനയിക്കുമായിരുന്നു. ഇതൊന്നും അച്ഛനും അമ്മക്കും അറിയില്ലായിരുന്നു.
പ്ലസ്ടു കഴിഞ്ഞപ്പോൾ ഞാൻ അച്ഛനോട് ചോദിച്ചു എന്നെ നായികയാക്കി സിനിമ എടുക്കുമോ എന്ന്. പക്ഷേ അച്ഛൻ ചെയ്തില്ല.
എനിക്ക് അർഹതയുണ്ടെങ്കിൽ സിനിമയിലേക്ക് എങ്ങനെയാണെങ്കിലും എത്തും. എന്നാൽ അച്ഛന്റെ റെക്കമെന്റേഷനോടു കൂടി എന്നെ സിനിമയിലൂടെ അവതരിപ്പിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
അച്ഛന്റെ ആ തീരുമാനം എനിക്ക് ഗുണം ചെയ്തിട്ടേയുള്ളൂ.അവസരങ്ങളുടെ വില മനസിലാക്കാൻ സാധിച്ചത് അപ്രതീക്ഷിതമായി പ്രിയൻ അങ്കിൾ ഗീതാഞ്ജലിയിലേക്ക് വിളിച്ചപ്പോഴാണ്.
പ്രിയൻ അങ്കിൾ ആവശ്യപ്പെട്ടതു കൊണ്ടാണ് അച്ഛനും ഒപ്പം നിന്നത്." കീർത്തി പറഞ്ഞു. പ്ലസ് ടു കഴിഞ്ഞയുടൻ കീർത്തി ഫാഷൻ ഡിസൈനിംഗ് പഠിക്കാൻ പോയി.
അഭിനയം നടന്നില്ലെങ്കിൽ ഡിസൈനിംഗ് എന്ന ലക്ഷ്യമായിരുന്നു. ഫാഷൻ ഡിസൈനിംഗ് പഠിക്കുന്ന സമയത്താണ് പ്രിയദർശൻ ഗീതാഞ്ജലിയിലേക്ക് ക്ഷണിക്കുന്നത്.
കേട്ടയുടൻ കീർത്തിക്ക് അൽപം ടെൻഷനായി, പക്ഷേ സിനിമ ചെയ്തു തുടങ്ങിയപ്പോൾ കീർത്തിക്ക് അഭിനയം ലഹരിയായി തുടങ്ങി.അതിനു ശേഷം നിരവധി സിനിമകൾ.
ഭാഷകൾ താണ്ടി ഇപ്പോൾ ബോളിവുഡിലും കയ്യൊപ്പ് പതിപ്പിച്ചിരിക്കുന്നു. കീർത്തിയുടെ ഫിലിമോഗ്രാഫി ഏറെ വ്യത്യസ്തമാണ്. മഹാനടി ചെയ്ത ശേഷം സണ്ടക്കോഴി 2, സർക്കാർ, അണ്ണാത്തെ തുടങ്ങിയ ചിത്രങ്ങളാണ് ചെയ്തത്.
എല്ലാ തരം കഥാപാത്രങ്ങളും തന്റെ ലിസ്റ്റിൽ ഉണ്ടായിരിക്കണമെന്നാണ് കീർത്തി സുരേഷിന്റെ ആഗ്രഹം. അങ്ങനെയാണ് അണ്ണാത്തെ ചെയ്തത്."അണ്ണാത്തെയിലേക്ക് അവസരം ലഭിച്ചപ്പോൾ മറ്റൊരു പ്രൊജക്ടിലേക്കും അവസരം വന്നിരുന്നു.
അതൊരു വലിയ സിനിമയും നല്ല കഥാപാത്രവുമായിരുന്നു. എന്നാൽ രജനി സാറിനൊപ്പം അഭിനയിക്കാൻ ലഭിച്ച അവസരം ഒഴിവാക്കാൻ മനസു അനുവദിച്ചില്ല.
അദ്ദേഹത്തിനൊപ്പം ഒരു സ്ക്രീൻ സ്പെയ്സ് കിട്ടാൻ വേണ്ടി ഒരുപാട് കാത്തിരുന്നിട്ടുണ്ട്. എന്നാൽ അവസാനം അദ്ദേഹത്തിനൊപ്പം സുപ്രധാന വേഷത്തിൽ അഭിനയിക്കാൻ അവസരം ലഭിച്ചപ്പോൾ ശരിക്കും വേറൊരു ലോകത്തായിരുന്നു."
കീർത്തി പറഞ്ഞു. ബോളിവുഡിൽ തന്റെ ആദ്യ ചിത്രം അഭിനയിക്കാൻ ഒരുങ്ങുകയാണ് കീർത്തി. തമിഴ് ചിത്രം തെരിയുടെ റീമേക്ക് ബേബി ജോൺ എന്ന സിനിമയിൽ ഒരു നായിക കീർത്തിയാണ്.
വരുൺ ധവാനാണ് വിജയ് ചെയ്ത വേഷം കൈകാര്യം ചെയ്യുന്നത്. ബേബി ജോൺ കീർത്തി സുരേഷിന്റെ വമ്പൻ ബോളിവുഡ് എൻഡ്രി ആവുമെന്നതിൽ സംശയമില്ല.
#keerthysuresh #says #she #got #opportunities- #cinema #without #any #recommendation #from #her #father