(moviemax.in)നടന്‍ എന്നതിലുപരി സംവിധാനത്തിലും കഴിവ് തെളിയിച്ച താരമാണ് കലാഭവന്‍ ഷാജോണ്‍. ഇന്ന് മലയാള സിനിമയിലെ മുന്‍നിര താരമായി വളര്‍ന്നെങ്കിലും മിമിക്രി മാത്രം ചെയ്ത് ഒന്നുമില്ലാത്ത കാലഘട്ടവും തനിക്കുണ്ടായിരുന്നുവെന്ന് പറയുകയാണ് താരം.
അക്കാലത്ത് വാഹനസൗകര്യം ഇല്ലാത്തത് കൊണ്ട് പ്രോഗ്രാം കഴിയുമ്പോള്‍ ലോറികളില്‍ കയറിയാണ് താനടക്കമുള്ള കലാകാരന്മാര്‍ പോകാറുള്ളത്.
അതിനിടയില്‍ നടനും മിമിക്രി താരവുമായ കലാഭവന്‍ പ്രജോദിന് ഉണ്ടായ അബദ്ധത്തെ കുറിച്ച് പറയുകയാണ് ഷാജോണിപ്പോള്‍. ഫ്‌ളവേഴ്‌സ് ഒരു കോടി എന്ന പരിപാടിയില്‍ അതിഥിയായി മത്സരിക്കുമ്പോഴാണ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടനുണ്ടായ രസകരമായൊരു അനുഭവം ഷാജോണ്‍ പങ്കുവെച്ചത്.
ആലപ്പുഴയില്‍ നിന്നും ചങ്ങനാശ്ശേരിയിലേക്ക് നടന്ന് പോയൊരു പ്രമുഖനുണ്ട്. ആ റൂട്ടില്‍ പോയാല്‍ എപ്പോഴും ഞാനീ കഥ ഓര്‍ത്ത് ചിരിക്കാറുണ്ടെന്ന് പറഞ്ഞാണ് ഷാജോണ്‍ സംസാരിച്ച് തുടങ്ങിയത്. ഇതാരാണന്ന് പറയാന്‍ പറ്റില്ലെന്ന് പറഞ്ഞ ഷാജോണ്‍ അത് നടന്‍ കലാഭവന്‍ പ്രജോദ് ആണെന്ന് പറയുന്നു.
ഞങ്ങളുടെ തുടക്ക സമയത്ത് പരിപാടി കഴിഞ്ഞ് രാത്രി സമയം വൈകിയാല്‍ പിന്നെ ലോറികളില്‍ കയറി പോവുകയാണ് ഏക മാര്‍ഗം.
അക്കാലത്ത് രാത്രി യാത്രയ്ക്ക് അതുമാത്രമേ പരിഹാരം ഉണ്ടായിരുന്നുള്ളു. ആലപ്പുഴയില്‍ നിന്നും ചങ്ങനാശ്ശേരിയിലേക്കും തിരികെ ചങ്ങനാശ്ശേരിയില്‍ നിന്നും ആലപ്പുഴയിലേക്കും ഒരു സമയം കഴിഞ്ഞാല്‍ പിന്നെ ലോറിയെ ഉണ്ടാവുകയുള്ളു.
അങ്ങനെ ഒരു ദിവസം ഇദ്ദേഹത്തിന് ആലപ്പുഴയില്‍ നിന്നും ചങ്ങനാശ്ശേരിയിലേക്ക് പോകണം. കുറേ സമയം നിന്നിട്ടും വണ്ടികളൊന്നും കിട്ടുന്നില്ല. എങ്കില്‍ പിന്നെ നടന്നേക്കാം എന്ന് പുള്ളി കരുതി. അങ്ങനെ ആലപ്പുഴ, ചങ്ങനാശ്ശേരി റോഡിലൂടെ നടന്നു.
ഇന്ന് നല്ല റോഡാണെങ്കില്‍ അന്ന് രാത്രിയായി കഴിഞ്ഞാല്‍ പേടിയൊക്കെ തോന്നുന്ന വഴിയാണ്. എങ്കിലും പുള്ളി നടന്ന് നടന്ന് ഏകദേശം പത്ത് ഇരുപത്തിമൂന്ന് കിലോമീറ്റോളം ആയി.
ആ സമയത്ത് ഇവന് പോലീസിനെ വലിയ പേടിയാണ്. പ്രശസ്തിയിലേക്ക് വന്നതിന് ശേഷം പോലീസിനെ പേടിയില്ല. പക്ഷേ അന്ന് ഭയങ്കര പേടിയാണ്. അങ്ങനെ നടന്ന് നടന്ന് ചങ്ങനാശ്ശേരി എത്താറാവുമ്പോഴുണ്ട് മുന്നിലൂടെ ഒരു പോലീസ് ജീപ്പ് വരുന്നു. ആലപ്പുഴയില്‍ നിന്നും നടന്ന് വരുന്നവനാണ്.
ലക്ഷ്യത്തിലെത്താന്‍ പത്തോ പതിനെന്നോ കിലോമീറ്ററുകള്‍ മാത്രമേയുള്ളു. അത്രയധികം നടന്ന് കഴിഞ്ഞു. എന്നാല്‍ പോലീസ് ജീപ്പ് കണ്ടതോടെ വെപ്രാളത്തില്‍ നടന്ന ദിശയില്‍ നിന്നും നേരെ തിരികെ നടക്കാന്‍ തുടങ്ങി.
ശേഷം ഇവന്റെ അടുത്ത് വണ്ടി കൊണ്ട് നിര്‍ത്തിയിട്ട് എവിടെ പോയതാടാ എന്ന് പോലീസുകാരന്‍ ചോദിച്ചു. കുഞ്ഞമ്മ മരിച്ചു. മരിപ്പ് അറിയിക്കാന്‍ ആലപ്പുഴയിലേക്ക് പോവുകയാണ് സാറേ എന്ന് പറഞ്ഞു.
എങ്ങനെ പോകനാണെന്ന് ചോദിച്ച പോലീസുകാരന്‍ ജീപ്പിലേക്ക് കയറാന്‍ പറഞ്ഞു. എന്നിട്ട് ഇവനെയും കൊണ്ട് നേരെ ആലപ്പുഴ ബസ് സ്റ്റാന്‍ഡില്‍ കൊണ്ട് പോയി ഇറക്കി.
ഇപ്പോഴും ആ വഴി പോയാല്‍ ഈ കഥയോര്‍ത്ത് ചിരി വരുമെന്നും ഷാജോണ്‍ പറയുന്നു.
#actor #kalabhavanshajon #opens #up #about #funny #incident #with #actor #kalabhavanprajod