(moviemax.in)ഉണ്ണി മുകുന്ദന്‍ നായകനായ ചിത്രമായിരുന്നു മാളികപ്പുറം. നൂറ് കോടി ക്ലബില്‍ ഇടം നേടിയ സിനിമ. ചിത്രത്തിലെ പ്രധാന കഥാപാത്രമായ കല്ലുവിന്റെ അമ്മസൗമ്യയായി അഭിനയിച്ചത് ആല്‍ഫി പഞ്ഞിക്കാരന്‍ ആയിരുന്നു.
ആല്‍ഫിയെ പ്രേക്ഷകര്‍ ഇരു കൈയും നീട്ടി സ്വീകരിച്ചിരുന്നു. ഇപ്പോള്‍ കരയറില്‍ ആദ്യത്തെ വെബ്‌സീരീസില്‍ അഭിനയിച്ചതിന്റെ സന്തോഷത്തിലാണ് ആല്‍ഫി പഞ്ഞിക്കാരന്‍.
ശിക്കാരി ശംഭു എന്ന ചിത്രത്തിലൂടെയാണ് ആല്‍ഫിയെ ആളുകള്‍ തിരിച്ചറിയാന്‍ തുടങ്ങിയത്.പിന്നീട് നിരവധി സിനിമകളുടെ ഭാഗമായി മാറി.
തന്റെ വീട്ടുകാരുടെ എതിര്‍പ്പിനെ മറികടന്നാണ് സിനിമയില്‍ അഭിനയിക്കുന്നതെന്നാണ് നേരത്തെ ആല്‍ഫി പറഞ്ഞത്. ഇപ്പോഴിതാ തന്റെ പ്രണയതകര്‍ച്ചയെക്കുറിച്ച് സംസാരിക്കുകയാണ് ആല്‍ഫി.
റെഡ് എഫ്എം മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് ആല്‍ഫി മനസ് തുറന്നത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.പ്രണയം പോയിക്കഴിഞ്ഞാല്‍ പോയതാണ്.
പിന്നെ അവരെ സുഹൃത്തായി കാണാനുള്ള മനസികശക്തി എനിക്കുണ്ട്. ഒരു വര്‍ഷം സ്‌നേഹിച്ചെന്ന് കരുതുക. ഞാനായിട്ട് ഇട്ടിട്ട് പോയിട്ടില്ല. ഒരു വര്‍ഷം ഞാന്‍ ഇരുന്ന് കരയും.
പക്ഷെ മൂവ് ഓണ്‍ ആയിക്കഴിഞ്ഞാല്‍ പിന്നെ അവര്‍ എന്ത് ചെയ്താലും എനിക്ക് വിഷയമല്ല. എങ്കിലും സൗഹൃദം നിലനിര്‍ത്താറുണ്ട്. ആ ഒരു വര്‍ഷം പ്രശ്‌നമായിരിക്കും.
ആ വര്‍ഷം കഴിഞ്ഞാല്‍ പിന്നെ എന്ത് എന്നാകും. അതുവരെ ആലോചിക്കുക, വല്ല അല്‍ഷിമേഴ്‌സും വന്ന് മറന്നാല്‍ മതിയായിരുന്നു എന്നാകും.
പണ്ടുള്ള ആല്‍ഫിയല്ല ഇത്. പണ്ടൊക്കെ ഇച്ചിരി കൂടി വാശിയുണ്ടായിരുന്നു. ഇപ്പോള്‍ കുറേച്ചു കൂടി കാര്യങ്ങളെ മനസിലാക്കാന്‍ ശ്രമിക്കാറുണ്ട്.
വാശിയല്ല വേണ്ടത് എന്ന് തോന്നിയിട്ടുണ്ട്. ആ സമയത്ത് ഞാന്‍ കുറച്ച് പൊസസീവ് ആയിരുന്നു. ഒരു വര്‍ഷത്തില്‍ താഴെയായിരുന്നു പ്രണയ കാലം.
പക്ഷെ അത് മറക്കാന്‍ ഞാന്‍ ഒന്നര കൊല്ലമെടുത്തു. അതിനാല്‍ ആരേയും പ്രണയിക്കരുതെന്നൊക്കെ ഞാന്‍ ചിന്തിക്കും. ആ ഒന്നര വര്‍ഷം എന്ത് ചെയ്താലും ഹാപ്പി ആകില്ലായിരുന്നു.
ആ സമയത്താണ് ഞാന്‍ ഫ്‌ളാറ്റ് എടുക്കുന്നത്. പക്ഷെ അതില്‍ എനിക്ക് ഭയങ്കര സന്തോഷമൊന്നും കിട്ടുന്നില്ല. എവിടെയോ എന്തോ ഒരു സന്തോഷക്കുറവ്.
ഇപ്പോള്‍ മൂവ് ഓണ്‍ ആയി. ഇപ്പോള്‍ അതൊന്നും കുഴപ്പമില്ല എന്നായി. ഇല്ലെങ്കില്‍ ജീവിതത്തില്‍ സ്റ്റക്ക് ആയിപ്പോകും. പ്രണയത്തില്‍ നൂറ് ശതമാനവും ആത്മാര്‍ത്ഥ കാണിക്കുന്ന ആളാണ് ഞാന്‍.
പിന്നെ കരുതും ഇനി ആരേയും ആത്മാര്‍ത്ഥമായി പ്രണയിക്കരുതെന്ന്. നൂറ് ശതമാനം ആത്മാര്‍ത്ഥ കൊടുക്കാതെ ഞാന്‍ പ്രണയിച്ചിട്ടില്ല. എന്നോട് പലരും പറഞ്ഞിട്ടുണ്ട്, നീ ഇങ്ങനെ വിഷമിക്കുന്നത് നൂറ് ശതമാനവും ആത്മാര്‍ത്ഥ കൊടുത്തതു കൊണ്ടാണെന്ന്.
അങ്ങനെയല്ലാതെ എനിക്ക് പറ്റില്ല. നമ്മള്‍ എന്താണോ അങ്ങനെ ജീവിക്കുന്നതാണ് നല്ലത്. ഞങ്ങള്‍ക്ക് നല്ല ഓര്‍മ്മകളുണ്ട്. വി ഹാഡ് എ ഗുഡ് ടൈം എന്ന് എനിക്ക് ഇപ്പോഴും അയാളോട് പറയാനാകും.
ഞാന്‍ ഫേക്ക് ആയിരുന്നുവെങ്കില്‍ അതെനിക്ക് സാധിക്കില്ലായിരുന്നു. ഞാന്‍ ഇനി ഒരു വിവാഹം കഴിക്കുകയാണെങ്കില്‍ പോലും ആ പ്രണയം കിട്ടിയെന്ന് വരില്ല.
ഉണ്ടായിരുന്ന സമയത്ത്, എന്നെ നന്നായി ടേക്ക് കെയര്‍ ചെയ്തിട്ടുണ്ട്. ഒരു പോയന്റിലാണ് അതെല്ലാം നിന്നു പോയത്. അതിനൊക്കെ ഞാനും കാരണമായിട്ടുണ്ട്.
ഒരാളും മോശമാണെന്ന് ഞാന്‍ പറയില്ല. ആരും മോശമാണെന്ന് ഞാന്‍ പറയില്ല. ക്യാരക്ടര്‍ മാച്ചും വൈബ് മാച്ചുമൊക്കെയുണ്ട്. അത് എവിടെയോ മിസ് ആയിപ്പോയി.
#alphypanjikaran-opens-up-about-her-breakup-and-how-she-managed-to-move-on-