(moviemax.in)ത്രില്ലർ സിനിമകളുടെ സാരഥി ജീത്തു ജോസഫിന്റെ നീണ്ട നാളുകൾക്ക് ശേഷം റിലീസ് ചെയ്യുന്ന കോമഡി ഡ്രാമയാണ് നുണക്കുഴി.
2019ൽ റിലീസ് ചെയ്ത മിസ്റ്റർ ആന്റ് മിസിസ് റൗഡിയാണ് ജീത്തുവിന്റെ അവസാനം റിലീസ് ചെയ്ത കോമഡി ചിത്രം. മോഹൻലാലിനൊപ്പം നിരവധി ചിത്രങ്ങൾ സമ്മാനിച്ച ജീത്തു അതിൽ നിന്നും തീർത്തും വ്യത്യസ്ത രീതിയിലാണ് തന്റെ പുതിയ ചിത്രത്തെ സമീപിച്ചിരിക്കുന്നത്.
ബേസിൽ ജോസഫ്, ഗ്രേസ് ആന്റണി, സിദ്ധിഖ്, സൈജു കുറിപ്പ് തുടങ്ങിയ താരങ്ങളാണ് നുണക്കുഴിയിൽ. ജീത്തു ജോസഫ് ഏറ്റവും അധികം പ്രവർത്തിച്ചത് മോഹൻലാലിനൊപ്പമാണ്.
ദൃശ്യത്തിനു ശേഷം ആ കോംബോ വലിയ ഹിറ്റായി മാറി. പല തരത്തിലുള്ള ചോദ്യങ്ങൾ ഇതുമായി ബന്ധപ്പെട്ട് ഉയർന്നിരുന്നു. എന്നാൽ ഇതിനെ കുറിച്ച് ജീത്തു ജോസഫ് പറയുന്നത് ഇങ്ങനെ. "ഡിറ്റക്ടീവ് ആദ്യം മോഹൻലാലിനെ വെച്ച് ചെയ്യാനായിരുന്നു പ്ലാൻ ചെയ്തത്.
അദ്ദേഹം ആ സമയത്ത് മറ്റൊരു ചിത്രത്തിന്റെ ഷൂട്ടിംഗിലായിരുന്നു. മോഹൻലാലിനെ കാണാനായി തയ്യാറായപ്പോൾ അവർ ഷൂട്ടിംഗ് കഴിഞ്ഞ് അവിടുന്ന് പോയിരുന്നു. "
"പിന്നീട് ദൃശ്യത്തിലൂടെയാണ് അദ്ദേഹത്തിനൊപ്പം വർക്ക് ചെയ്യുന്നത്. അദ്ദേഹത്തിനൊപ്പം വർക്ക് ചെയ്ത് ഒരു ബന്ധം ഉണ്ടായി. അതിനു ശേഷം മറ്റൊരു നായകനെ തേടി പോകാൻ തോന്നിയില്ല. മാത്രമല്ല എന്റെ കഥകളെല്ലാം അൽപം പ്രായമുള്ള കഥാപാത്രങ്ങളുടേതായിരുന്നു.
ചെറുപ്പക്കാർക്ക് ഒതുങ്ങുന്ന തരത്തിലൊരു വേഷം ഉണ്ടായിരുന്നില്ല. അതാണ് മോഹൻലാലിനൊപ്പം തന്നെ ചിത്രങ്ങൾ ചെയ്തത്. പക്ഷേ നുണക്കുഴിയിലേക്ക് എത്തിയപ്പോൾ ബേസിലിനെ പ്രധാന വേഷത്തിലേക്ക് കൊണ്ടുവന്നു."
ജീത്തു ജോസഫ് പറഞ്ഞു. ത്രില്ലർ സിനിമകൾക്ക് മലയാളത്തിൽ ഇത്രയും സ്വീകാര്യത ലഭിച്ചത് ജീത്തു ജോസഫിന്റെ വരവോടു കൂടിയാണ്. അതിനു മുന്നേയും കെ.ജി ജോർജ് സിനിമകൾ മലയാളികൾ ആസ്വദിച്ചിട്ടുണ്ട്.
എന്നാൽ വേറിട്ട ട്വിസ്റ്റുകളിലൂടെ പ്രേക്ഷകരുടെ കിളി പറത്തിയ സിനിമകളാണ് ജീത്തുവിന്റെ പ്രത്യേകത. എന്നാൽ ജീത്തു ജോസഫിന് ഗ്രാമീണ തനിമ നിറഞ്ഞതും കോമഡി ട്രാക്കുള്ളതുമായ സിനിമകളോട് അദ്ദേഹത്തിന് താത്പര്യമെന്ന് പറഞ്ഞു.
പക്ഷേ എഴുത്തിലേക്ക് വരുമ്പോൾ ത്രില്ലർ സ്വാഭാവം തന്നെയാണ് ഉണ്ടാവുന്നത്. അതിനു കാരണം ത്രില്ലർ നോവലുകളുടെ സ്വാധീനം കൊണ്ടാവാം എന്നാണ് ജീത്തു പറയുന്നത്.
"ദൃശ്യത്തിന്റെ കഥയിലേക്ക് എത്തിയത് കുറച്ച് സുഹൃത്തുക്കളുമായുള്ള സംഭാഷണത്തിനിടെയാണ്. അതിൽ നിന്നും ഡെവലപ്മെന്റുകൾ ഉണ്ടായിട്ടാണ് സിനിമ ചെയ്യുന്നത്. പക്ഷേ സിനിമ റിലീസ് ചെയ്തപ്പോൾ ഞാൻ ഉദ്ദേശിച്ച പോലെ നടന്നില്ല.
ഈ കഥയിൽ രണ്ട് ഭാഗത്തും ശരിയും തെറ്റുമുണ്ട്. പ്രേക്ഷകർ പക്ഷേ ജോർജൂട്ടിക്കൊപ്പം മാത്രം സഞ്ചരിച്ചു." ജീത്തു ജോസഫ് കൂട്ടിച്ചേർത്തു. ബേസിൽ ജോസഫ് ഇപ്പോൾ തിരക്കുള്ള നടനാണ്.
നുണക്കുഴി ഉൾപ്പെടെ നിരവധി ചിത്രങ്ങാണ് റിലീസിനൊരുങ്ങുന്നത്. അപ്പോഴും പ്രേക്ഷകർക്ക് ആകാംഷയുള്ളത് മിന്നൽ മുരളി 2 നെ കുറിച്ചാണ്. ആദ്യ ഭാഗം ഒടിടി റിലീസ് ചെയ്യേണ്ടി വന്നെങ്കിലും ഇന്ത്യയിലുടനീളം വൻ ഓളം സൃഷ്ടിക്കാൻ മിന്നൽ മുരളിക്ക് സാധിച്ചിട്ടുണ്ട്.
അതിനാൽ ചിത്രത്തിന്റെ രണ്ടാം ഭാഗം എന്തായാലും ഉണ്ട്. എന്നാൽ ഉടൻ ഉണ്ടാവില്ലെന്നാണ് ബേസിൽ പറയുന്നത്. മാത്രമല്ല അതൊരു വലിയ ക്യാൻവാസിൽ എടുക്കുന്ന ചിത്രമായിരിക്കും.
സിനിമാ വിശേഷങ്ങളുമായി ജീത്തു ജോസഫും ബേസിൽ ജോസഫും മനോരമ ഓൺലൈനിലൂടെ.
#jeethujoseph #reveals #mohanlal #first #choice #work #detective #movie