(moviemax.in) നടന്‍ മോഹന്‍ലാലിന്റെ അമ്മ ശാന്തകുമാരിയുടെ പിറന്നാള്‍ ആഘോഷത്തില്‍ അതിഥിയായി കുഞ്ഞുഗായകന്‍ ആവിര്‍ഭവ്. ഹിന്ദി സംഗീത റിയാലിറ്റി ഷോ സൂപ്പര്‍സ്റ്റാര്‍ സിങ്ങര്‍ ത്രീയില്‍ വിജയിയാണ് ആവിര്‍ഭവ്.
1965 ല്‍ റിലീസ് ചെയ്ത റോസി എന്ന സിനിമയിൽ പി.ഭാസ്കരൻ രചിച്ച് യേശുദാസ് ആലപിച്ച ''അല്ലിയാമ്പല്‍ കടവില്‍'' എന്ന ഗാനം മോഹന്‍ലാലിന്റെ അമ്മയ്ക്ക് വേണ്ടി ആവിര്‍ഭവ് ആലപിച്ചു.
സംവിധായകന്‍ മേജര്‍ രവിയും ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഇന്ത്യയൊട്ടാകെ ശ്രദ്ധ നേടിയിരിക്കുകയാണ് ആവിര്‍ഭവ് ഇപ്പോള്‍. ഗായകരിലെ ഷാരൂഖ് ഖാന്‍ എന്നാണ് റിയാലിറ്റി ഷോയിലെ വിധികര്‍ത്താക്കള്‍ ആവിര്‍ഭവിനെ വിശേഷിപ്പിക്കുന്നത്.
'ചിട്ടി ആയി ഹേ' എന്ന ഗാനത്തിലൂടെയാണ് 'ബാബുക്കുട്ടന്‍' എന്ന് വിളിപ്പേരുള്ള ആവിര്‍ഭവ് ശ്രദ്ധിക്കപ്പെട്ടത്. ഇടുക്കി സ്വദേശിയായ ആവിര്‍ഭവിന്റെ മാതാപിതാക്കള്‍ സന്ധ്യയും സജിമോനുമാണ്.
അനിര്‍വിഹിയയാണ് സഹോദരി. അനിര്‍വിഹിയയും റിയാലിറ്റി ഷോ താരമാണ്. ആലാപന മികവ് കൊണ്ട് കേരളത്തിന് പുറത്തും ആരാധകരെയുണ്ടാക്കാന്‍ അഭിനവിന് കഴിഞ്ഞു.
രാജേഷ് ഖന്ന സ്പെഷ്യല്‍ എപ്പിസോഡില്‍ 'കോരാ കാഗസ്', 'മേരാ സപ്നോ കി റാണി' തുടങ്ങിയ ഗാനങ്ങള്‍ പാടിയാണ് അഭിനവ് വിധികര്‍ത്താക്കളുടെ ഹൃദയത്തില്‍ ഇടം നേടിയത്.
'ഞാന്‍ ഇവനെ വീര്‍ ആവിര്‍ഭവ് എന്ന് വിളിക്കും. ഒരിക്കലും എവിടേയും പതറാത്ത മനോഭവമാണ് അവന്റേത്. എനിക്ക് അഭിമാനം തോന്നുന്നു.'
ആവിര്‍ഭവിനെ ചേര്‍ത്തുനിര്‍ത്തി വിധികര്‍ത്താക്കളില്‍ ഒരാളും ഗായികയുമായ നേഹ കക്കര്‍ പറഞ്ഞു. രാജ്യത്തുടനീളം കഴിവുതെളിയിച്ച യുവഗായകരെ ഒരുമിച്ചുകൊണ്ടുവന്ന റിയാലിറ്റി ഷോയാണ് സൂപ്പര്‍ സ്റ്റാര്‍ സിങ്ങല്‍ ത്രീ.
#mohanlal #mother #birthday #celebration #avirbhav #singer #sings