#ammaassociation | ആർക്കും എന്തും പറയാമെന്ന നിലയിലേക്കാണ് യൂട്യൂബർമാർ നീങ്ങുന്നത്: യൂട്യൂബറുടെ അറസ്റ്റിൽ 'അമ്മ'

#ammaassociation |  ആർക്കും എന്തും പറയാമെന്ന നിലയിലേക്കാണ് യൂട്യൂബർമാർ നീങ്ങുന്നത്: യൂട്യൂബറുടെ അറസ്റ്റിൽ 'അമ്മ'
Aug 9, 2024 03:05 PM | By Athira V

നടൻ മോഹൻലാലിനെതിരെ അപകീർത്തിപരമായ പരമാർശം നടത്തിയ 'ചെകുത്താൻ' എന്ന യുട്യൂബ് ചാനൽ ഉടമ അജു അലക്സ് പോലീസ് കസ്റ്റഡിയിലെടുത്ത വിഷയത്തിൽ പ്രതികരണവുമായി താര സംഘടനയായ 'അമ്മ'.

ആർക്കും ആരെയും എന്തും പറയാം എന്ന നിലയിലേക്ക് യൂട്യൂബർമാർ നീങ്ങിക്കൊണ്ടിരിക്കുകയാണെന്നും ഇതിനെതിരെയാണ് പരാതി നൽകിയതെന്നും അമ്മ ജനറൽ സെക്രട്ടറി സിദ്ദിഖ് പറഞ്ഞു.

മോഹൻലാൽ ടെറിട്ടോറിയൽ ആർമിയുടെ ഭാഗമായതിനാലാണ് അവിടെ എത്താൻ കഴിഞ്ഞത്. അവിടെ എന്താണ് നടന്നതെന്ന് അറിയാതെയാണ് അധിക്ഷേപം നടത്തിയത്.

പോലീസ് നടപടിയെടുത്തതിൽ നന്ദിയുണ്ടെന്നും അദ്ദേഹം ഇന്ന് നടന്ന അമ്മയുടെ യോഗത്തിൽ പറഞ്ഞു. 'ചെകുത്താൻ' എന്ന യുട്യൂബർ അജു അലക്സിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

യുട്യൂബിൽ വീഡിയോ അപ് ലോഡ് ചെയ്യാൻ ഉപയോഗിച്ച മൊബൈൽ ഫോണും കമ്പ്യൂട്ടറും പൊലീസ് ഉടൻ പരിശോധിക്കും.

മോഹൻലാലിന്റെ ആരാധകരിൽ വിദ്വേഷം ഉളവാക്കുന്ന രീതിയിലാണ് അജു അലക്സിൻ്റെ പരാമർശമെന്നും തിരുവല്ല പൊലീസ് രജിസ്ട്രർ ചെയ്ത എഫ്ഐആറിൽ പറയുന്നു. ഭാരതീയ ന്യായ സംഹിത 192,296(b) കെ.പി ആക്റ്റ് 2011 120(0) വകുപ്പുകൾ പ്രകാരമാണ് അജു അലക്സിനെതിരെ കേസെടുത്തത്.

#amma #association #youtuber #chekuthan #arrest

Next TV

Related Stories
#Turkishtharkkam | സണ്ണി വെയ്ൻ, ലുക്ക്മാൻ പുതുചിത്രം തിയറ്ററിൽ നിന്നു പിൻവലിച്ചു; പ്രഖ്യാപനവുമായി നിർമാതാക്കൾ

Nov 27, 2024 08:46 PM

#Turkishtharkkam | സണ്ണി വെയ്ൻ, ലുക്ക്മാൻ പുതുചിത്രം തിയറ്ററിൽ നിന്നു പിൻവലിച്ചു; പ്രഖ്യാപനവുമായി നിർമാതാക്കൾ

സണ്ണി വെയ്ൻ, ലുക്ക്മാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കിയുള്ള ഈ ചിത്രമാണ് തിയറ്ററിൽ നിന്നു പിൻവലിച്ചതായി സിനിമ നിർമാതാക്കളായ ബിഗ്...

Read More >>
#Avarachan&Sons | ബിജു മേനോൻ നായകനാകുന്ന മാജിക് ഫ്രയിംസിന്റെ 35 മത് ചിത്രം

Nov 27, 2024 03:55 PM

#Avarachan&Sons | ബിജു മേനോൻ നായകനാകുന്ന മാജിക് ഫ്രയിംസിന്റെ 35 മത് ചിത്രം "അവറാച്ചൻ & സൺസ്" ആരംഭിച്ചു

ജോസഫ് വിജീഷ്, അമൽ തമ്പി എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെ മറ്റ്‌ അണിയറപ്രവർത്തകർ...

Read More >>
#mammootty |  'അതെ...വല്ല്യേട്ടന്‍ വീണ്ടും നിങ്ങളെ കാണാനെത്തുന്നു'; വീഡിയോ പങ്കുവെച്ച് മമ്മൂട്ടി, ഏറ്റെടുത്ത് ആരാധകർ

Nov 27, 2024 02:38 PM

#mammootty | 'അതെ...വല്ല്യേട്ടന്‍ വീണ്ടും നിങ്ങളെ കാണാനെത്തുന്നു'; വീഡിയോ പങ്കുവെച്ച് മമ്മൂട്ടി, ഏറ്റെടുത്ത് ആരാധകർ

വല്ല്യേട്ടന്‍ സിനിമ റിലീസായപ്പോള്‍ ഒരുപാട് പേര്‍ തീയേറ്ററിലും ടിവിയിലുമൊക്കെ...

Read More >>
#Dabzee |  'എനിക്ക് യാതൊരു വിരോധവുമില്ല,ഇത് എന്നെ ബാധിക്കുന്ന കാര്യമല്ല'; മാർക്കോ വിവാദത്തിൽ പ്രതികരിച്ച് ഡാബ്സി

Nov 27, 2024 12:05 PM

#Dabzee | 'എനിക്ക് യാതൊരു വിരോധവുമില്ല,ഇത് എന്നെ ബാധിക്കുന്ന കാര്യമല്ല'; മാർക്കോ വിവാദത്തിൽ പ്രതികരിച്ച് ഡാബ്സി

മാർക്കോയിലെ ബ്ലഡ് എന്ന ഗാനം ഡാബ്സിയുടെ ശബ്ദവുമായി ചേരുന്നില്ലെന്ന് ആരാധകർ...

Read More >>
#baijuezhupunna | നടന്‍ ബൈജു ഏഴുപുന്നയുടെ സഹോദരന്‍ അന്തരിച്ചു

Nov 27, 2024 11:47 AM

#baijuezhupunna | നടന്‍ ബൈജു ഏഴുപുന്നയുടെ സഹോദരന്‍ അന്തരിച്ചു

സംസ്‌കാരം ബുധനാഴ്ച വൈകിട്ട് 4 ന് നീണ്ടകര സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി...

Read More >>
Top Stories