ന്യൂജനറേഷന്‍ സംവിധായകന്‍ എന്ന പേരില്‍ അറിയപ്പെടുന്നവരുടെ കൂട്ടത്തിലാണ് സംവിധായകന്‍ ഒമര്‍ ലുലു. ഹാപ്പി വെഡ്ഡിങ്ങ് എന്ന സിനിമ സംവിധാനം ചെയ്ത് കൊണ്ടാണ് ഒമര്‍ ലുലു സംവിധാനത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് സോഷ്യല്‍ മീഡിയയില്‍ വലിയ തരംഗം സൃഷ്ടിച്ച സിനിമകളുടെ സംവിധായകനായി മാറി.
ഇടയ്ക്ക് ചില വിവാദങ്ങളും വിമര്‍ശനങ്ങളുമൊക്കെ ഒമര്‍ ലുലുവിന്റെ പേരിനൊപ്പം വന്നിരുന്നു. എന്നാല്‍ ഇതെല്ലാം മറികടന്ന് പുതിയ സിനിമയുമായി പ്രേക്ഷകരിലേക്ക് എത്തുകയാണ് താരം. ചെറിയ പ്രായത്തിലെ സിനിമയെന്ന സ്വപ്‌നം കാണാറുണ്ടെന്നും അതൊരിക്കലും പ്രവചിക്കാന്‍ സാധിക്കാത്ത കാര്യമാണെന്നുമാണ് സംവിധായകന്‍ പറയുന്നത്. സെല്ലുലോയിഡ് മാഗസിന് നല്‍കിയ അഭിമുഖത്തിലൂടെ സംസാരിക്കുകയായിരുന്നു ഒമര്‍ ലുലു.
ഒരു സിനിമയിലേക്ക് വരുമ്പോള്‍ താരങ്ങള്‍ ഇല്ലെങ്കില്‍ നമുക്ക് ബജറ്റ് കിട്ടില്ല. അപ്പോള്‍ പല കോംപ്രമൈസുകള്‍ക്കും ചെയ്യേണ്ടതായി വരും. ആ സിനിമയില്‍ ഒരു ഗംഭീര ഫൈറ്റ് ആണ് പ്ലാന്‍ ചെയ്തിരുന്നതെങ്കില്‍ അതൊരു ചെറിയ ഫൈറ്റാക്കി മാറ്റേണ്ടതായി വരും. അപ്പോള്‍ തന്നെ ആ സിനിമയുടെ ഭംഗി പോയി. കഥ എഴുതുമ്പോള്‍ ഉണ്ടായിരുന്നത് പോലെ ആയിരിക്കില്ല, ചിത്രീകരിച്ച് വരുമ്പോള്‍ ഉണ്ടാവുക.
ചെറുപ്പത്തില്‍ മമ്മൂട്ടിയെ വെച്ച് സിനിമ ചെയ്യണമെന്നായിരുന്നു എന്റെ ആഗ്രഹം. പിന്നെ ബോളിവുഡിലും സിനിമകള്‍ ചെയ്യാന്‍ ആഗ്രഹമുണ്ട്. അവിടെ ഷാരൂഖ് ഖാനോ സല്‍മാന്‍ ഖാനെയോ നായകനാക്കണമെന്നാണ്. ചെറുപ്പത്തിലെ സിനിമ എന്റെ മനസിലുണ്ടായിരുന്നു. അന്ന് നടനാവാന്‍ ആയിരുന്നു ആഗ്രഹമെങ്കിലും പിന്നീട് അഭിനയത്തിനോടുള്ള ഇഷ്ടം മാറി.
സിനിമയില്‍ കഴിവുള്ളത് പോലെ ബന്ധങ്ങളും ഉണ്ടാവണം. ഉദ്ദാഹരണം പറയുകയാണെങ്കില്‍ സത്യന്‍ അന്തിക്കാടിന്റെ മകന്‍ സംവിധാനം ചെയ്ത ചിത്രമാണ് വരനെ ആവശ്യമുണ്ട് എന്നത്. ആ സിനിമയില്‍ ദുല്‍ഖര്‍ സല്‍മാന്‍, സുരേഷ് ഗോപി, ശോഭന, ഉര്‍വശി എന്നിങ്ങനെ വലിയ താരങ്ങളാണ് അഭിനയിച്ചത്. ഒരു പുതുമുഖ സംവിധായകന്റെ സിനിമയില്‍ ഇത്രയും വലിയൊരു താരനിരയെ അഭിനയിക്കാന്‍ കിട്ടുമോ? എന്ന് ഒമര്‍ ലുലു ചോദിക്കുന്നു.
സിനിമ എന്ന് പറഞ്ഞാല്‍ പക്ക ബിസിനസാണ്. നമ്മളിപ്പോള്‍ മദര്‍ തെരേസ ആണെന്ന് പറഞ്ഞാലും സിനിമയില്‍ ആരും കൂടെ ഉണ്ടാവണമെന്നില്ല. എന്നാല്‍ നമ്മള്‍ വിജയിച്ച് നില്‍ക്കുന്നവനാണെങ്കില്‍ എത്ര തെണ്ടിത്തരം കാണിച്ചാലും കൂടെ നില്‍ക്കാന്‍ ഇഷ്ടം പോലെ പേരുണ്ടാവും. സിനിമയൊരു മാജിക്ക് പോലെയാണ്. ആര്‍ക്കും പ്രവചിക്കാന്‍ സാധിക്കില്ല.
അതേ സമയം 'നെഗറ്റീവ് പറഞ്ഞു നടക്കുന്നവരുടെ ഇടയില്‍ പോസറ്റീവായി ജീവിച്ചു കാണിച്ചു കൊടുത്ത ഒമറിക്കയാണ് ഞങ്ങളുടെ ഹീറോ' എന്നാണ് ആരാധകര്‍ കമന്റിലൂടെ പറയുന്നത്. ഡബിള്‍ മീനിങ്ങ് എന്നത് കൊണ്ട് എല്ലാവരും ഉദ്ദേശിക്കുന്നത് എന്താണ്.
ചങ്ക്‌സ് എന്ന സിനിമയില്‍ സാറിന് വട വേണോ എന്ന് ചോദിക്കുന്നൊരു ഡയലോഗുണ്ട്. അവിടെ ശരിക്കും വടയുണ്ട്. അതിലെവിടെയാണ് അശ്ലീലത? അത് കാണുന്നവരുടെ മനസിലാണ് ഡബിള്‍ മീനിങ്ങുളളത്. നോര്‍മല്‍ മൈന്‍ഡില്‍ ചിന്തിച്ചാല്‍ അതിലൊരു കുഴപ്പവുമില്ലെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ക്കുന്നു.
#omarlulu #opens #up #about #his #movie #life #working #experience