#akhilmarar | 'മഹാരാജാവ് ചമയാതെ മര്യാദക്കാരനായി ജനങ്ങളെ സ്നേഹിക്കാൻ നോക്ക്'; ദുരിതാശ്വാസനിധിയിലേക്ക് ഒരുലക്ഷം നൽകി അഖിൽ മാരാർ

#akhilmarar |  'മഹാരാജാവ് ചമയാതെ മര്യാദക്കാരനായി ജനങ്ങളെ സ്നേഹിക്കാൻ നോക്ക്'; ദുരിതാശ്വാസനിധിയിലേക്ക് ഒരുലക്ഷം നൽകി അഖിൽ മാരാർ
Aug 7, 2024 01:00 PM | By Athira V

മുഖ്യമന്ത്രി പിണറായി വിജയനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കെതിരെയും കടുത്ത പ്രചാരണങ്ങൾ നടത്തിയ സംവിധായകൻ അഖിൽ മാരാർ ഒടുവിൽ ദുരിതാശ്വാസനിധിയിലേക്ക് ഒരുലക്ഷം രൂപ സംഭാവനചെയ്തു. ബുധനാഴ്ച സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. സംഭാവന ചെയ്തതിന്റെ രേഖയും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

ദുരിതാശ്വാസ നിധിയെക്കുറിച്ചുള്ള തന്റെ ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി മറുപടി പറഞ്ഞാൽ 1 ലക്ഷം കൊടുക്കാം എന്ന് അഖിൽ മാരാർ നേരത്തെ പറഞ്ഞിരുന്നു. എന്നാൽ മുഖ്യമന്ത്രിയുടെ മറുപടി ലഭിച്ച ശേഷം ഇട്ട പോസ്റ്റിൽ ഇതിനെക്കുറിച്ച് അദ്ദേഹം ഇതേക്കുറിച്ച് യാതൊന്നും പറഞ്ഞിരുന്നില്ല.

ഈ പോസ്റ്റിന് വന്ന കമന്റുകളിൽ വിമർശനം ഉയർന്നതോടെ അതേ പോസ്റ്റ് എഡിറ്റ് ചെയ്ത് 1 ലക്ഷം കൊടുക്കാം എന്ന് പ്രഖ്യാപിക്കുകയായിരുന്നു. ഈ തുക നൽകിയ കാര്യമാണ് ഇപ്പോൾ അഖിൽ മാരാർ വെളിപ്പെടുത്തിയത്. അതേസമയം സർക്കാരിനെതിരെയുള്ള വിമർശനം തുടർന്നും ഉന്നയിക്കുകയാണ് അദ്ദേഹം.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ പണം നൽകേണ്ട എന്ന വ്യക്തിപരമായ അഭിപ്രായം പറഞ്ഞതിന് തനിക്കെതിരെ കേസ് എടുത്തിരുന്നുവെന്ന് അഖിൽ മാരാർ പറഞ്ഞു. എന്നാൽ ഒരാളോട് പോലും ദുരിതാശ്വാസനിധിയിലേക്ക് സംഭാവന കൊടുക്കരുത് എന്ന് താൻ പറഞ്ഞിട്ടില്ല. പകരം മൂന്ന് വീടുകൾ വെച്ചു നൽകും എന്നുപറഞ്ഞു.

കണക്കുകൾ ആറുമാസത്തിനുള്ളിൽ പ്രസിദ്ധീകരിച്ചാൽ വീട് വെയ്ക്കാനുള്ള തുക മുഖ്യമന്ത്രിയുടെ ദുരുതാശ്വാസ നിധിയിൽ തന്നെ ഇടാൻ തയ്യാറാണ് എന്ന് അന്നുതന്നെ താൻ പറഞ്ഞിരുന്നു. താനുയർത്തിയ സംശയങ്ങൾ ജനങ്ങൾ ഏറ്റെടുത്തതോടെ കഴിഞ്ഞ ദിവസം പത്രസമ്മേളനത്തിൽ മുഖ്യമന്ത്രി മറുപടി പറഞ്ഞുവെന്നും അഖിൽ എഴുതി.

"ദുരിതാശ്വാസ നിധിയിൽ മുഖ്യമന്ത്രിയും പരിവാരങ്ങളും മാധ്യമങ്ങളും സൂപ്പർ താരങ്ങളും ഒക്കെ പറഞ്ഞിട്ടും ആരും പണം ഇടുന്നില്ല. അബ്ദുൽ റഹ്മാന് വേണ്ടി 4 ദിവസം കൊണ്ട് 34 കോടി സ്വരൂപിച്ച നാട്ടിൽ ഇത്ര വലിയ ദുരന്തം ഉണ്ടായിട്ടും പലരും പണം കൊടുക്കാൻ മടിക്കുന്നത് ഭരിക്കുന്ന ആളുടെ പ്രവർത്തി കൊണ്ടാണ്.

എന്നാൽ ഇന്നലെ കാണിച്ചത് ഒരു ജനാധിപത്യ മര്യാദയുടെ ഭാഗമായി എനിക്ക് തോന്നിയത് കൊണ്ട് ആ മര്യാദ തിരിച്ചും കാണിക്കുന്നു. സർക്കാരിന്റെ ഭാഗത്തുനിന്ന് ചെയ്യേണ്ട സഹായങ്ങൾക്ക് എന്റെ ഭാഗത്തും നിന്നും ഒരു ചെറിയ പിന്തുണ... ജില്ലാ ഭരണകൂടമായി സഹകരിച്ചു അർഹതപ്പെട്ടവർക്ക് നേരിട്ട് തന്നെ വീട് വെച്ച് നൽകും..." അഖിലിന്റെ കുറിപ്പിൽനിന്ന്.

മഹാരാജാവ് ചമയാതെ മനുഷ്യനായി മര്യാദക്കാരനായി ജനങ്ങളെ സ്നേഹിക്കാൻ നോക്ക്. ജനങ്ങൾ കൂടെ ഉണ്ടാകും. ബാക്കി കണക്കുകൾ പുറത്ത് വന്ന ശേഷം. അടുത്ത തിരഞ്ഞെടുപ്പ് മറക്കണ്ട എന്നുപറഞ്ഞുകൊണ്ടാണ് അഖിൽ മാരാർ കുറിപ്പ് അവസാനിപ്പിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

എന്ത് തെമ്മാടിത്തരം കാണിച്ചാലും പഞ്ച പുച്ഛമടക്കി വോട്ട് ചെയ്യുന്ന കഴുതകൾ ആയ ജനങ്ങൾ ആണ് പലപ്പോഴും കമ്മ്യൂണിസ്റ് പാർട്ടിയുടെ ശക്തി... തെറ്റുകളെ ചോദ്യം ചെയ്യാനുള്ള ഭയം ഇവരിൽ സൃഷ്ട്ടിച്ചു എടുത്തതാണ്.. പാർട്ടിയുടെ നയത്തെ എതിർത്ത യഥാർത്ഥ കമ്മ്യൂണിസ്റ്കാരെ വെട്ടിയൊതുക്കി യാതൊരു കമ്മ്യൂണിസ്റ് മൂല്യവും ഇല്ലാത്ത ഒരു മുഖ്യമന്ത്രി ആയി പിണറായി തുടരുമ്പോൾ ദുരന്ത മുഖത്തു രാഷ്ട്രീയം പറയല്ലേ എന്ന വാദത്തിന് പ്രസക്തി നഷ്ട്ടപെടുന്നത് ഇന്നലെകളിലെ പ്രവർത്തിയാണ്...

പ്രളയത്തിനും കോവിഡിനും സമയം ലഭിച്ച തുക എവിടെ ചിലവഴിച്ചു എന്ന ചോദ്യത്തിന് മറുപടി നൽകാതെ ഉരുണ്ട് കളിച്ചവർ വയനാട്ടിൽ ദുരന്തം ഉണ്ടായപ്പോൾ രാഷ്ട്രീയം പറയരുത് എന്ന വാദങ്ങൾ നിരത്തി മുങ്ങുകയല്ല വേണ്ടത്.. അഭിമാനത്തോടെ ആത്മധൈര്യത്തോടെ ഇന്നലെകളിൽ ചിലവഴിച്ച കണക്കുകൾ പുറത്ത് വിട്ട ശേഷം സർക്കാരിനെ സഹായിക്കാൻ പറയണം...

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ പണം നൽകേണ്ട എന്ന വ്യക്തിപരമായ അഭിപ്രായം പറഞ്ഞതിന് എനിക്കെതിരെ കേസ് എടുത്തു... ഒരാളോട് പോലും കൊടുക്കരുത് എന്ന് ഞാൻ പറഞ്ഞിട്ടില്ല.. പകരം 3വീടുകൾ വെച്ചു നൽകും എന്ന് പറഞ്ഞു..

കണക്കുകൾ 6മാസത്തിനുള്ളിൽ പ്രസിദ്ധീകരിച്ചാൽ വീട് വെയ്ക്കാനുള്ള തുക മുഖ്യമന്ത്രിയുടെ ദുരുതാശ്വാസ നിധിയിൽ തന്നെ ഇടാൻ തയ്യാറാണ് എന്ന് അന്ന് തന്നെ ഞാൻ പറഞ്ഞിരുന്നു... ഞാൻ ഉയർത്തിയ സംശയങ്ങൾ ജനങ്ങൾ ഏറ്റെടുത്തതോടെ കഴിഞ്ഞ ദിവസം പത്ര സമ്മേളനത്തിൽ മുഖ്യമന്ത്രി മറുപടി പറഞ്ഞു...

2019വരെ ചിലവഴിച്ച കണക്കുകളുടെ ഓഡിറ്റ് റിപ്പോര്ട്ട് പൂർത്തിയായി.. അത് നിങ്ങൾക്ക് ലഭിക്കും.. രണ്ടാമത് KSFE കുട്ടികൾക്ക് പഠിക്കാൻ ലാപ്ടോപ് നൽകിയതിന് 81കോടി നൽകി... എന്നാലിത് വലിയൊരു അഴിമതി ആണോ അല്ലിയോ എന്നത് പ്രതിപക്ഷം പഠിക്കണം... അതായത് കോകോനിക്സ് എന്ന കമ്പനി ഉണ്ടാക്കിയ തട്ടിക്കൂട്ട് ലാപ്ടോപ്പുകൾ KSFE വഴി കുട്ടികൾക്ക് നൽകി..

ഒരാഴ്ച കഴിഞ്ഞപ്പോൾ തന്നെ 70%ലാപ്ടോപ്പുകളും നശിച്ചു... പരാതിയുമായി അലഞ്ഞ പാവങ്ങളെ KSFE യും കമ്പനിയും ചതിച്ചു എന്ന് കുട്ടികളും രക്ഷകർത്താക്കളും പറയുന്നു...കോകോനിക്സ് കമ്പനിയുടെ ഒരു മേജർ share KSIDC യുടെ കൂടിയാണ്.. KSIDC യും മുഖ്യമന്ത്രിയുടെ മകൾ വീണമായും ബന്ധപ്പെട്ട അഴിമതി ആരോപണങ്ങൾ നേരത്തെ നമുക്ക് മുന്നിലുണ്ട്..

അത് കൊണ്ട് ഈ ലാപ്ടോപ്പുകൾ ആർക്കൊക്കെ ലഭിച്ചു...ലഭിച്ചവരുടെ പിന്നീടുള്ള അവസ്ഥ.. ഇകാര്യങ്ങൾ പൊതു ജനമധ്യത്തിൽ കൊണ്ട് വരാൻ പ്രതിപക്ഷത്തിന് കഴിയട്ടെ... ദുരിതാശ്വാസ നിധിയിൽ മുഖ്യമന്ത്രിയും പരിവാരങ്ങളും മാധ്യമങ്ങളും സൂപ്പർ തരങ്ങളും ഒക്കെ പറഞ്ഞിട്ടും ആരും പണം ഇടുന്നില്ല..

അബ്ദുൽ റഹ്മാന് വേണ്ടി 4ദിവസം കൊണ്ട് 34കോടി സ്വരൂപിച്ച നാട്ടിൽ ഇത്ര വലിയ ദുരന്തം ഉണ്ടായിട്ടും പലരും പണം കൊടുക്കാൻ മടിക്കുന്നത് ഭരിക്കുന്ന ആളുടെ പ്രവർത്തി കൊണ്ടാണ്.. എന്നാൽ ഇന്നലെ കാണിച്ചത് ഒരു ജനാധിപത്യ മര്യാദയുടെ ഭാഗമായി എനിക്ക് തോന്നിയത് കൊണ്ട് ആ മര്യാദ തിരിച്ചും കാണിക്കുന്നു..

സർക്കാരിന്റെ ഭാഗത്തു നിന്ന് ചെയ്യേണ്ട സഹായങ്ങൾക്ക് എന്റെ ഭാഗത്തും നിന്നും ഒരു ചെറിയ പിന്തുണ... ജില്ലാ ഭരണകൂടമായി സഹകരിച്ചു അർഹത പെട്ടവർക്ക് നേരിട്ട് തന്നെ വീട് വെച്ച് നൽകും...

NB : കേസെടെടുത്തു വിരട്ടാൻ നോക്കിയപ്പോൾ ഞാൻ പ്രതികരിച്ചതും മുഖ്യമന്ത്രി മറുപടി നൽകിയപ്പോൾ ഞാൻ പ്രതികരിച്ചതും രണ്ട് രീതിയിൽ ആണ്... അത് കൊണ്ട് മഹാരാജാവ് ചമയാതെ മനുഷ്യനായി മര്യാദക്കാരനായി ജനങ്ങളെ സ്നേഹിക്കാൻ നോക്ക്.. ജനങ്ങൾ കൂടെ ഉണ്ടാകും... ബാക്കി കണക്കുകൾ പുറത്ത് വന്ന ശേഷം... അടുത്ത തിരഞ്ഞെടുപ്പ് മറക്കണ്ട..

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരായി പ്രചാരണം നടത്തിയതിന് അഖിൽ മാരാർക്കെതിരെ കേസെടുത്തിരുന്നു. മുഖ്യമന്ത്രിക്കെതിരെ സംസാരിക്കുന്നവരുടെ വാ മൂടിക്കെട്ടുക എന്നത് ഇന്നും ഇന്നലെയും തുടങ്ങിയ കാര്യമല്ല. പിണറായി വിജയൻ ഇപ്പോഴും സംശയത്തിന്റെ നിഴലിൽ തന്നെയാണ്. വ്യക്തിപരമായി അദ്ദേഹത്തെ വിശ്വാസമില്ലെന്നുമാണ് അഖിൽ മാരാർ അന്ന് പറഞ്ഞത്.

#director #akhilmarar #donated #one #lakh #cmdrf

Next TV

Related Stories
#Turkishtharkkam | സണ്ണി വെയ്ൻ, ലുക്ക്മാൻ പുതുചിത്രം തിയറ്ററിൽ നിന്നു പിൻവലിച്ചു; പ്രഖ്യാപനവുമായി നിർമാതാക്കൾ

Nov 27, 2024 08:46 PM

#Turkishtharkkam | സണ്ണി വെയ്ൻ, ലുക്ക്മാൻ പുതുചിത്രം തിയറ്ററിൽ നിന്നു പിൻവലിച്ചു; പ്രഖ്യാപനവുമായി നിർമാതാക്കൾ

സണ്ണി വെയ്ൻ, ലുക്ക്മാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കിയുള്ള ഈ ചിത്രമാണ് തിയറ്ററിൽ നിന്നു പിൻവലിച്ചതായി സിനിമ നിർമാതാക്കളായ ബിഗ്...

Read More >>
#Avarachan&Sons | ബിജു മേനോൻ നായകനാകുന്ന മാജിക് ഫ്രയിംസിന്റെ 35 മത് ചിത്രം

Nov 27, 2024 03:55 PM

#Avarachan&Sons | ബിജു മേനോൻ നായകനാകുന്ന മാജിക് ഫ്രയിംസിന്റെ 35 മത് ചിത്രം "അവറാച്ചൻ & സൺസ്" ആരംഭിച്ചു

ജോസഫ് വിജീഷ്, അമൽ തമ്പി എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെ മറ്റ്‌ അണിയറപ്രവർത്തകർ...

Read More >>
#mammootty |  'അതെ...വല്ല്യേട്ടന്‍ വീണ്ടും നിങ്ങളെ കാണാനെത്തുന്നു'; വീഡിയോ പങ്കുവെച്ച് മമ്മൂട്ടി, ഏറ്റെടുത്ത് ആരാധകർ

Nov 27, 2024 02:38 PM

#mammootty | 'അതെ...വല്ല്യേട്ടന്‍ വീണ്ടും നിങ്ങളെ കാണാനെത്തുന്നു'; വീഡിയോ പങ്കുവെച്ച് മമ്മൂട്ടി, ഏറ്റെടുത്ത് ആരാധകർ

വല്ല്യേട്ടന്‍ സിനിമ റിലീസായപ്പോള്‍ ഒരുപാട് പേര്‍ തീയേറ്ററിലും ടിവിയിലുമൊക്കെ...

Read More >>
#Dabzee |  'എനിക്ക് യാതൊരു വിരോധവുമില്ല,ഇത് എന്നെ ബാധിക്കുന്ന കാര്യമല്ല'; മാർക്കോ വിവാദത്തിൽ പ്രതികരിച്ച് ഡാബ്സി

Nov 27, 2024 12:05 PM

#Dabzee | 'എനിക്ക് യാതൊരു വിരോധവുമില്ല,ഇത് എന്നെ ബാധിക്കുന്ന കാര്യമല്ല'; മാർക്കോ വിവാദത്തിൽ പ്രതികരിച്ച് ഡാബ്സി

മാർക്കോയിലെ ബ്ലഡ് എന്ന ഗാനം ഡാബ്സിയുടെ ശബ്ദവുമായി ചേരുന്നില്ലെന്ന് ആരാധകർ...

Read More >>
#baijuezhupunna | നടന്‍ ബൈജു ഏഴുപുന്നയുടെ സഹോദരന്‍ അന്തരിച്ചു

Nov 27, 2024 11:47 AM

#baijuezhupunna | നടന്‍ ബൈജു ഏഴുപുന്നയുടെ സഹോദരന്‍ അന്തരിച്ചു

സംസ്‌കാരം ബുധനാഴ്ച വൈകിട്ട് 4 ന് നീണ്ടകര സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി...

Read More >>
Top Stories










News Roundup