#amalapaul | 'ജ​ഗിന്റെ മുഖം നേരത്തെ എന്റെ വിഷനിൽ വന്നു; പറഞ്ഞാൽ വിശ്വസിക്കില്ല; താൻ മുമ്പ് അച്ഛനായിട്ടുണ്ടോയെന്ന് ചോദിച്ചു'

#amalapaul | 'ജ​ഗിന്റെ മുഖം നേരത്തെ എന്റെ വിഷനിൽ വന്നു; പറഞ്ഞാൽ വിശ്വസിക്കില്ല; താൻ മുമ്പ് അച്ഛനായിട്ടുണ്ടോയെന്ന് ചോദിച്ചു'
Jul 23, 2024 01:34 PM | By ADITHYA. NP

(moviemax.in)രിയറും കുടുംബസ ജീവിതവും ഒരുമിച്ച് മുന്നോട്ട് കൊണ്ട് പോകുകയാണ് നടി അമല പോൾ. അടുത്തിടെയാണ് അമലയ്ക്കും ഭർത്താവ് ജ​ഗത് ദേശായിക്കും ആൺകുഞ്ഞ് പിറന്നത്.

ഇലെെ എന്നാണ് മകന്റെ പേര്. അമലയെ പോലെ സോഷ്യൽ മീഡിയയിൽ ആക്ടീവാണ് ഭർത്താവും. ആദ്യമായി മാതാപിതാക്കളായതിന്റെ സന്തോഷത്തിലാണ് ഇരുവരും.

ഇപ്പോഴിതാ അമ്മയായ ശേഷമുള്ള ജീവിതത്തെക്കുറിച്ച് സംസാരിക്കുകയാണ് അമല പോൾ. ഓൺലുക്കേർസ് മീഡിയയോടാണ് പ്രതികരണം.

കുഞ്ഞ് ജനിച്ചപ്പോൾ തനിക്ക് തോന്നിയ പേ‌ടിയെക്കുറിച്ച് അമല പോൾ സംസാരിച്ചു. ബേസിക്കായ തയ്യാറെടുപ്പുകൾ ഉണ്ടായിരുന്നു. പക്ഷെ നമുക്ക് ഒരു പരിധിക്കപ്പുറം അറിയാത്ത കാര്യമാണ്.

എന്നേക്കാളും കൂൾ ആയി ഹാൻ‍ഡിൽ ചെയ്യുന്നത് ജ​ഗ് ആണ്. ഞാൻ തുടക്കത്തിൽ ഇത്തിരി ഭയന്നു. കുഞ്ഞുണ്ടെങ്കിൽ എല്ലാവർക്കും പേടിയാണ്.

ആ എനർജി കൊടുക്കാതെ നല്ല എനർജി കൊടുത്താൽ നമുക്കും കുഞ്ഞിനും സമാധാനമുണ്ടാകും. താൻ ഇതിന് മുമ്പ് അച്ഛനായിട്ടുണ്ടോ എന്ന് ജ​ഗത്തിനോട് താൻ ചോദിച്ചു.

തന്നെയും കുഞ്ഞിനെയും നന്നായി ഭർത്താവ് നോക്കുന്നുണ്ടെന്നും അമല പോൾ വ്യക്തമാക്കി. മറ്റുള്ളവർക്ക് വട്ടായി തോന്നുന്ന, എന്നാൽ താൻ വിശ്വസിക്കുന്ന ചില കാര്യങ്ങളുണ്ടെന്ന് അമല പോൾ പറയുന്നു.

ജ​ഗിനെ എന്റെ വിഷനിൽ മുമ്പ് ഞാൻ കണ്ടി‌ട്ടുണ്ട്. അതൊക്കെ പറഞ്ഞാൽ ആരും വിശ്വസിക്കണം എന്നില്ല. ഒരു പ്ലാൻ സെറിമണിയുടെ മെഡിറ്റേഷനിൽ എനിക്ക് ജ​ഗിന്റെ മുഖം പോലൊരു മുഖം വിഷൻ വന്നു.

പാരലൽ യൂണിവേഴ്സിൽ ഞാൻ വിശ്വസിക്കുന്നു.ഒരേ കാര്യം പല റിയാലിറ്റിയിലും നിലനിൽക്കുന്നുണ്ട്. തന്നെ ശക്തയാക്കിയ ഘടകം ജീവിത അനുഭവങ്ങളാണെന്നും അമല പോൾ പറയുന്നു.

പരമാവധി കോൺഷ്യസ് ആയി ജീവിക്കാൻ ശ്രമിക്കുന്ന ആളാണ് ഞാൻ. ഒരു കുഞ്ഞ് ജീവിതത്തിലേക്ക് വരുമ്പോൾ എന്തുകൊണ്ടാണ് ഇത്രയും സന്തോഷമെന്ന് ചോദിച്ചാൽ കുഞ്ഞ് നമ്മളെ അവെയർ ആക്കും.

ലോസ്റ്റ് ആയി ഇരിക്കാൻ പറ്റില്ല. മുമ്പ് പത്ത് പന്ത്രണ്ട് മണിക്കൂർ ഉറങ്ങിയാലും എനിക്ക് പിന്നെയും ക്ഷീണമാണ്.ഇത് മൂന്ന് നാല് മണിക്കൂർ ഉറങ്ങിയാലും എനിക്ക് പിന്നെയും ക്ഷീണമാണ്. എല്ലാം ഒരു അലൈൻമെന്റാണ്.

ഇലൈ വരുന്നതിന് മുമ്പേ എനിക്കറിയാമായിരുന്നു ഒരു ബേബി എന്നിലേക്ക് വരാൻ സമയമായി എന്ന്. മൂന്ന് നാല് വർഷം എന്റെയൊരു ഹീലിം​ഗ് ജേർണി ഉണ്ടായിരുന്നു.

അത് ഈ കുഞ്ഞിന് വേണ്ടി പ്രിപ്പെയർ ചെയ്തതാണ്. ഒരു സാഹചര്യം ജീവിതത്തിൽ ഉണ്ടാകുമ്പോൾ എന്താണ് ഇതെന്നെ പഠിപ്പിക്കുന്നു എന്നുള്ളതാണ്.

അങ്ങനെ ജീവിക്കാൻ ഇഷ്ടപ്പെ‌ടുന്ന ആളാണ് താനെന്നും അമല പോൾ വ്യക്തമാക്കി.ഞാൻ വളരെ ഫ്രീഡം കൊടുക്കുന്ന പാർട്ണർ ആണ്. മിക്കപ്പോഴും ആൾ ​ഗോവയിലൊക്കെ ആയിരിക്കും.

ഫ്രണ്ട്സിനൊപ്പം പോകുമ്പോൾ എന്നെ വിളിച്ച് നീ എന്താണ് വിളിക്കാത്തത് എന്ന് ചോദിക്കും. നിങ്ങൾ പാർട്ടിയിൽ അല്ലേ. എന്തിനാണ് വിളിക്കുന്നതെന്ന് ഞാൻ ചോദിക്കും. പുള്ളി എപ്പോഴും ഞാനുമായിടച്ചിലുണ്ടാകും.

പക്ഷെ എനിക്ക് സ്പേസ് ഇഷ്ടമാണ്. പക്ഷെ വഴക്കിടുന്നതിന് കുറവില്ല. സ്നേഹത്തിനും അത്രയും ആഴമുണ്ടെന്ന് അമല പോൾ വ്യക്തമാക്കി.

#amalapaul #opens #up #about #spiritual #experiences #life #mentions #husband #jagat #desai

Next TV

Related Stories
അടി കപ്യാരെ കൂട്ടമണിക്കും, ഉറിയടിക്കും ശേഷം 'അടിനാശം വെള്ളപ്പൊക്കം'

Apr 30, 2025 09:06 PM

അടി കപ്യാരെ കൂട്ടമണിക്കും, ഉറിയടിക്കും ശേഷം 'അടിനാശം വെള്ളപ്പൊക്കം'

അടിനാശം വെള്ളപ്പൊക്കം ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ...

Read More >>
'എല്ലാം മാറ്റി നല്ലൊരു മനുഷ്യനാകാൻ പറ്റുമോയെന്ന് നോക്കട്ടേ'; ജാമ്യം ലഭിച്ചതിന് പിന്നാലെ വേടൻ്റെ പ്രതികരണം

Apr 30, 2025 07:37 PM

'എല്ലാം മാറ്റി നല്ലൊരു മനുഷ്യനാകാൻ പറ്റുമോയെന്ന് നോക്കട്ടേ'; ജാമ്യം ലഭിച്ചതിന് പിന്നാലെ വേടൻ്റെ പ്രതികരണം

പുലിപ്പല്ല് കേസിൽ ജാമ്യം ലഭിച്ചതിന് പിന്നാലെ പ്രതികരണവുമായി റാപ്പർ...

Read More >>
Top Stories