#muhammadramzan | ഡയപ്പറിന്റെ പരസ്യമായിരുന്നല്ലേ? നിനക്ക് പ്രാന്താടാ, യതിയെ അവതരിപ്പിച്ച റംസാനെ പരിഹസിച്ച് സോഷ്യല്‍ മീഡിയ

#muhammadramzan | ഡയപ്പറിന്റെ പരസ്യമായിരുന്നല്ലേ? നിനക്ക് പ്രാന്താടാ, യതിയെ അവതരിപ്പിച്ച റംസാനെ പരിഹസിച്ച് സോഷ്യല്‍ മീഡിയ
Dec 9, 2023 12:01 PM | By Athira V

ടനും നര്‍ത്തകനുമായ റംസാന്‍ ബിഗ് ബോസില്‍ പങ്കെടുത്തത് മുതലാണ് വിമര്‍ശിക്കപ്പെട്ട് തുടങ്ങിയത്. സോഷ്യല്‍ മീഡിയയിലൂടെ താരം പങ്കുവെക്കുന്ന പോസ്റ്റുകളും വീഡിയോസുമൊക്കെ വലിയ രീതിയിലാണ് സൈബര്‍ ആക്രമണത്തിന് ഇരയാവുന്നത്. ഏറ്റവും പുതിയതായി നടന്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ക്കും സമാനരീതിയിലുള്ള പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്.

പര്‍വതങ്ങളില്‍ കാണപ്പെട്ടുവെന്ന് അറിയപ്പെടുന്ന മഞ്ഞുമനുഷ്യന്‍ യതിയുടെ തീമിലുള്ള ഫോട്ടോഷൂട്ടാണ് റംസാന്‍ നടത്തിയത്. ഇതിന് പിന്നിലുള്ള കഥയെന്താണെന്ന് ഇംഗ്ലീഷിലും മലയാളത്തിലും താരം കൊടുത്തിരുന്നു. എന്നാല്‍ വളരെ മോശം പ്രതികരണങ്ങളാണ് റംസാനെ തേടി എത്തിയിരിക്കുന്നത്.


'മനുഷ്യ സ്പര്‍ശമേല്‍ക്കാത്ത ഹിമാലയത്തിലെ അസംഘ്യം പര്‍വത ശിഖരങ്ങളില്‍ എവിടെയോ യതി മറഞ്ഞിരിപ്പുണ്ട്. വഴി തെറ്റി എത്തുന്ന പര്‍വതാരോഹര്‍ക് മുന്നില്‍ മരണത്തിന്റെ ദൂതനായോ മരണത്തില്‍ നിന്നും രക്ഷപെടുത്താന്‍ എത്തുന്ന സഹായിയായോ യതി എന്ന മഞ്ഞുമനുഷ്യന്‍ വന്നു പെട്ടേക്കാം എന്നാണ് കഥ'... റംസാന്‍ പറയുന്നു. എന്നാല്‍ റംസാന്റെ കോസ്റ്റിയൂമിനെ പരിഹസിച്ച് കൊണ്ടാണ് ഭൂരിഭാഗം കമന്റുകളും വന്നിരിക്കുന്നത്.

'ഞാന്‍ ആദ്യം വിചാരിച്ചത് പാംബേഴ്‌സ് ഇട്ടിരിക്കുകയാണെന്നാണ്. ഇത് ഡയപ്പറിന്റെ പരസ്യമല്ലേ, നിനക്ക് പ്രാന്താടാ പന്നി, അനക്കൊരു പാന്റ് ഇട്ടൂടെ മാക്കാനേ? ഇതൊരുമാതിരി കോമഡി ആയിപ്പോയല്ലോ, പൂട്ടാലു അമ്മാവന്‍', എന്നിങ്ങനെ റംസാനെ കളിയാക്കിയും അദ്ദേഹം പറഞ്ഞതെന്താണെന്ന് മനസിലാക്കാതെയുമുള്ള കമന്റുകളാണ് വന്ന് കൊണ്ടിരിക്കുന്നത്.


ദില്‍ഷയ്ക്ക് പോസ്റ്റര്‍ ഒട്ടിക്കാന്‍ പോയതോടെ ഇവന്‍ ഇങ്ങിനെയായി, കഷ്ട്ടം. എന്നാണ് മറ്റൊരാള്‍ കമന്റിട്ടിരിക്കുന്നത്. ബിഗ് ബോസിന് മുന്‍പ് ഡാന്‍സ് റിയാലിറ്റി ഷോ യിലൂടെ സുഹൃത്തുക്കളായവരാണ് റംസാനും ദില്‍ഷയും. ബിഗ് ബോസിന് ശേഷം ഇരുവരും ഒരുമിച്ച് ഡാന്‍സ് വീഡിയോസ് ചെയ്യാറുണ്ടായിരുന്നു. ഇത് പല തരത്തിലും വ്യാഖ്യാനിക്കപ്പെടുകയും താരങ്ങളെ കളിയാക്കുകയും ചെയ്യാനുള്ള കാരണമായി മാറിയിരുന്നു.

ഇപ്പോള്‍ റംസാന്റെ പുതിയ ഫോട്ടോസിന് താഴെയും ദില്‍ഷയെ വിമര്‍ശിച്ച് കൊണ്ടാണ് ചിലരെത്തുന്നത്. അതേ സമയം റംസാനെ അനുകൂലിച്ചും ചിലരെത്തിയിട്ടുണ്ട്. ഒരാളുടെ പോസ്റ്റില്‍ നെഗറ്റീവ് കമന്റ് ഇടും മുന്നേ അത് എന്താണ് എന്നെങ്കിലും നോക്കുക. ഇംഗ്ലീഷിലും മലയാളത്തിലുമായി ക്യപ്ഷന്‍ എഴുതി വെച്ചിരിക്കുന്നത് എങ്കിലും വായിക്കുക. ഇവിടെ കമന്റ് ഇടുന്ന പലര്‍ക്കും ഈ ഫോട്ടോഷൂട്ടിന്റെ തീം എന്താ എന്ന് പോലും അറിയാതെ വന്ന് കമന്റ് ഇടുന്നവര്‍ ആണെന്ന് തോന്നുന്നു.. ആ ക്യാപ്ഷന്‍ എങ്കിലും വായിച്ചിട്ട് കമന്റ് ഇട്ടാല്‍ കൊള്ളാമായിരുന്നു..

റംസാന്റെയും ഈ ഫോട്ടോഷൂട്ടിന് പിന്നില്‍ പ്രവര്‍ത്തിച്ചവരുടെയും കഷ്ടപ്പാടിനെ കുറിച്ച് ഒന്നും പറയാനില്ല. ഇതുപോലെയുള്ള പര്‍വതങ്ങളുടെ മുകളില്‍ പോയിട്ടും കോസ്റ്റിയൂമും മറ്റ് കാര്യങ്ങളുമൊക്കെ മികച്ചതായി ചെയ്ത റംസാന് ആശംസകള്‍ എന്നാണ് ഒരു ആരാധിക എഴുതിയിരിക്കുന്നത്. വൈശാലി സിനിമയിലെ ഋഷിശൃംഗനെ ഓര്‍മ്മ വരുന്നുണ്ടെന്നും ചിലര്‍ പറയുന്നു.

വളരെ കഠിനാധ്വാനവും പ്രയത്‌നങ്ങള്‍ക്കുമൊടുവിലാണ് റംസാന്‍ യതിയെ അവതരിപ്പിച്ചുള്ള വീഡിയോസും ഫോട്ടോസും പുറത്ത് വിടുന്നത്. എന്നാല്‍ ഇത്രയധികം കളിയാക്കലുകളാണ് അതിന് ലഭിക്കുന്നതെങ്കില്‍ ആളുകളുടെ മനസില്‍ അത്രത്തോളം വിഷം നിറഞ്ഞിട്ടാണെന്നാണ് ഒരു ആരാധകന്‍ അഭിപ്രായപ്പെടുന്നത്.

ഇത്രയധികം ക്രിയേറ്റീവായിട്ടുള്ള ആളുകള്‍ അവരുടെ ഊര്‍ജ്ജസ്വലമായ ലോകം അവരുടെ തലയ്ക്കുള്ളില്‍ തന്നെ മറയ്ക്കുന്നത് എന്തുകൊണ്ടൊണെന്നതിന്റെ മികച്ച ഉദാഹരണമാണ് ഈ കമന്റ് സെഷന്‍. അഭിനന്ദിക്കേണ്ടതില്ല, പക്ഷേ കുറ്റം പറയാതെ ഇരുന്നൂടേ.. എന്ന് തുടങ്ങി റംസാന് പിന്തുണയുമായിട്ടും നിരവധി പേര്‍ എത്തുന്നുണ്ട്.

#muhammadramzan #new #photoshoot #viral

Next TV

Related Stories
'എംഡിഎംഎയുമായി പിടിയിലായ യൂട്യൂബർ റിന്‍സി മാനേജർ അല്ല'; വ്യാജവാർത്തയിൽ പ്രതികരണവുമായി  ഉണ്ണി മുകുന്ദൻ

Jul 10, 2025 12:25 PM

'എംഡിഎംഎയുമായി പിടിയിലായ യൂട്യൂബർ റിന്‍സി മാനേജർ അല്ല'; വ്യാജവാർത്തയിൽ പ്രതികരണവുമായി ഉണ്ണി മുകുന്ദൻ

എംഡിഎംഎയുമായി പിടിയിലായ യൂട്യൂബർ റിന്‍സി മാനേജർ അല്ല, വ്യാജവാർത്തയിൽ പ്രതികരണവുമായി ഉണ്ണി...

Read More >>
മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ്; പ്രതികൾക്ക് ജാമ്യം നൽകിയതിനെതിരെ സുപ്രീംകോടതിയിൽ ഹർജി

Jul 9, 2025 08:36 PM

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ്; പ്രതികൾക്ക് ജാമ്യം നൽകിയതിനെതിരെ സുപ്രീംകോടതിയിൽ ഹർജി

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ്, പ്രതികൾക്ക് ജാമ്യം നൽകിയതിനെതിരെ സുപ്രീംകോടതിയിൽ...

Read More >>
'വി.ജാനകി എന്ന് മാറ്റണം, രണ്ട് മാറ്റങ്ങൾ വരുത്തിയാൽ ജെ എസ് കെ സിനിമക്ക് പ്ര​ദർശനാനുമതി നൽകാം'; സെൻസർ ബോർഡ് ഹൈക്കോടതിയിൽ

Jul 9, 2025 02:11 PM

'വി.ജാനകി എന്ന് മാറ്റണം, രണ്ട് മാറ്റങ്ങൾ വരുത്തിയാൽ ജെ എസ് കെ സിനിമക്ക് പ്ര​ദർശനാനുമതി നൽകാം'; സെൻസർ ബോർഡ് ഹൈക്കോടതിയിൽ

രണ്ട് മാറ്റങ്ങൾ വരുത്തിയാൽ ജെഎസ് കെ സിനിമക്ക് പ്രദർശനാനുമതി നൽകാമെന്ന് സെൻസർ ബോർഡ്...

Read More >>
Top Stories










News Roundup






GCC News






https://moviemax.in/- //Truevisionall