#ReneeshaVishnu | വെഡ്ഡിങ് ലുക്കിൽ റെനീഷയും വിഷ്ണുവും ;കമെന്റുകളുമായി ആരാധകർ, ചിത്രം വൈറൽ

#ReneeshaVishnu |  വെഡ്ഡിങ് ലുക്കിൽ റെനീഷയും വിഷ്ണുവും ;കമെന്റുകളുമായി ആരാധകർ, ചിത്രം വൈറൽ
Dec 5, 2023 02:31 PM | By Kavya N

ബി​ഗ് ബോസ് മലയാളം സീസൺ ഫൈവിൽ മത്സരാർത്ഥികളായി എത്തി ജനശ്രദ്ധ നേടിയ രണ്ടുതാരങ്ങളാണ് സീരിയൽ നടി റെനീഷ റഹ്മാനും വിഷ്ണു ജോഷിയും. റെനീഷ സീസൺ ഫൈവിലെ റണ്ണറപ്പായിരുന്നു. വിഷ്ണു എൺപത് ദിവസം പിന്നിട്ടപ്പോഴാണ് ഷോയിൽ നിന്നും എലിമിനേറ്റായത്. സീസൺ ഫൈവിൽ ഏറ്റവും കൂടുതൽ‌ ആരാധകർ ഉണ്ടായിരുന്ന രണ്ട് താരങ്ങൾ കൂടിയാണ് ഇരുവരും. ഇരുവരും തമ്മിൽ ഹൗസിൽ വെച്ച് നല്ലൊരു സൗഹൃദവുമുണ്ടായിരുന്നു.

റിങ്കു-വിങ്കു ജോഡി എന്ന പേരിലാണ് ഇരുവരും ബി​ഗ് ബോസ് പ്രേക്ഷകർക്കിടയിൽ അറിയപ്പെട്ടിരുന്നത്. റിങ്കു-വിങ്കു ജോഡിക്കായി ഫാൻസ്​ ​ഗ്രൂപ്പുകൾ പോലും സോഷ്യൽമീഡിയയിൽ സജീവമാണ്. ബി​ഗ് ബോസ് സ്ഥിരം പ്രേക്ഷകർ ഇരുവരും പ്രണയത്തിലാണോയെന്ന് വരെ സീസൺ ഫൈവ് നടക്കുമ്പോൾ തെറ്റിദ്ധരിച്ചിരുന്നു. എന്നാൽ പക്ഷെ ഇത്രത്തോളം തങ്ങളുടെ ഫ്രണ്ട്ഷിപ്പ് ആഘോഷിക്കപ്പെടുന്നുണ്ടെന്ന് പുറത്തിറങ്ങിയശേഷമാണ് ഇരുവരും മനസിലാക്കിയത്.

സൗഹൃദം പുറത്ത് കാണിക്കാനായി തങ്ങൾ‌ ഒന്നും ചെയ്തിട്ടില്ലെന്നും ഇരുവരും ഷോയ്ക്ക് ശേഷം പറഞ്ഞിരുന്നു. ഇപ്പോഴും ഇരുവരും നല്ല സൗഹൃദത്തിലാണ്. അതേസമയം ഇവരുടെ ഒരു ഫോട്ടോഷൂട്ടാണ് വലിയ രീതിയിൽ സോഷ്യൽമീഡിയയിൽ വൈറൽ ആയിരിക്കുന്നത്. നോർത്ത് ഇന്ത്യൻ വെഡ്ഡിങ് ലുക്കിലാണ് ഇരുവരും വധൂവരന്മാരെപ്പോലെ ഫോട്ടോഷൂട്ടിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ലാവണ്ടർ നിറത്തിറത്തിലുള്ള ലെഹങ്കയും അതിനിണങ്ങുന്ന ആഭരണങ്ങളുമായിരുന്നു റെനീഷയുടെ വേഷം.

വെള്ളയും ക്രീമും ലാവണ്ടറും കലർന്ന നിറത്തിലുള്ള ഷേർവാണിയായിരുന്നു വിഷ്ണു ജോഷിയുടെ വേഷം. ഇരുവരുടെയും ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറലായതോടെ ഒരു നിമിഷം യഥാർത്ഥത്തിൽ ഇരുവരും വിവാ​ഹിതരായിയെന്ന് തെറ്റിദ്ധരിച്ചുവെന്ന് പറയുകയാണ് ആരാധകർ. സഹമത്സരാർത്ഥികളായ സെറീന, നാദിറ മെഹ്റിൻ, അനിയൻ മിഥുൻ തുടങ്ങിയവരും കമന്റുകളുമായി എത്തി. റിങ്കു-വിങ്കു ഫാൻസിന് ഇന്ന് ചാകര എന്നെല്ലാമാണ് സഹമത്സരാർത്ഥികൾ കുറിച്ചത്.

#Reneesha #Vishnu #weddinglook #fans #comments #picture #viral

Next TV

Related Stories
'എംഡിഎംഎയുമായി പിടിയിലായ യൂട്യൂബർ റിന്‍സി മാനേജർ അല്ല'; വ്യാജവാർത്തയിൽ പ്രതികരണവുമായി  ഉണ്ണി മുകുന്ദൻ

Jul 10, 2025 12:25 PM

'എംഡിഎംഎയുമായി പിടിയിലായ യൂട്യൂബർ റിന്‍സി മാനേജർ അല്ല'; വ്യാജവാർത്തയിൽ പ്രതികരണവുമായി ഉണ്ണി മുകുന്ദൻ

എംഡിഎംഎയുമായി പിടിയിലായ യൂട്യൂബർ റിന്‍സി മാനേജർ അല്ല, വ്യാജവാർത്തയിൽ പ്രതികരണവുമായി ഉണ്ണി...

Read More >>
മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ്; പ്രതികൾക്ക് ജാമ്യം നൽകിയതിനെതിരെ സുപ്രീംകോടതിയിൽ ഹർജി

Jul 9, 2025 08:36 PM

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ്; പ്രതികൾക്ക് ജാമ്യം നൽകിയതിനെതിരെ സുപ്രീംകോടതിയിൽ ഹർജി

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ്, പ്രതികൾക്ക് ജാമ്യം നൽകിയതിനെതിരെ സുപ്രീംകോടതിയിൽ...

Read More >>
'വി.ജാനകി എന്ന് മാറ്റണം, രണ്ട് മാറ്റങ്ങൾ വരുത്തിയാൽ ജെ എസ് കെ സിനിമക്ക് പ്ര​ദർശനാനുമതി നൽകാം'; സെൻസർ ബോർഡ് ഹൈക്കോടതിയിൽ

Jul 9, 2025 02:11 PM

'വി.ജാനകി എന്ന് മാറ്റണം, രണ്ട് മാറ്റങ്ങൾ വരുത്തിയാൽ ജെ എസ് കെ സിനിമക്ക് പ്ര​ദർശനാനുമതി നൽകാം'; സെൻസർ ബോർഡ് ഹൈക്കോടതിയിൽ

രണ്ട് മാറ്റങ്ങൾ വരുത്തിയാൽ ജെഎസ് കെ സിനിമക്ക് പ്രദർശനാനുമതി നൽകാമെന്ന് സെൻസർ ബോർഡ്...

Read More >>
Top Stories










News Roundup






GCC News






https://moviemax.in/- //Truevisionall