രസിൽ.വി. പണിക്കർ രചനയും സംവിധാനവും ചെയ്യുന്ന പുതിയ ഹ്രസ്വചിത്രമായ "വാതിൽ " ഏപ്രിൽ ആദ്യവാരം റിലീസിനൊരുങ്ങുന്നു. പ്രശസ്ത സിനിമാ താരമായ വിജയൻ .വി.നായരാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
മികച്ച നടനുള്ള അക്കാദമി അവാർഡുൾപ്പെടെ ഒട്ടേറെ പുരസ്കാരങ്ങൾ നേടുകയും , 45 വർഷത്തോളം ചലചിത്ര , നാടക മേഖലകളിൽ പ്രവർത്തിച്ച് വരികയും ചെയ്യുന്നയാളാണ് വിജയൻ.വി.നായർ . ഫ്ലവേർസ്, ജയ്ഹിന്ദ് തുടങ്ങിയ ചാനലുകളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ ബാലതാരം പാർവണ അരുണും മറ്റൊരു പ്രധാന കഥാപാത്രമാവുന്നു.
സുനിത നായർ നിർമ്മിക്കുന്ന, ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് പ്രശസ്ത ക്യാമറാമാൻ ജഗന്ത് .വി .റാം എഡിറ്റിങ്ങ് റോബിൻ കെ. ജോസ്, സംഗീതമൊരുക്കുന്നത് സാജൻ .കെ. റാം. കലാസംവിധാനം :വരദ നാരായണൻ കൂടാതെ അണിയറയിൽ ഒട്ടേറെ പരിചയ സമ്പന്നരും, പുതുമുഖങ്ങളും അണിനിരക്കുന്നു.
കാസർകോഡ് ,കാഞ്ഞങ്ങാട്, പെരിയ പ്രദേശങ്ങളിലായി ചിത്രീകരണം പൂർത്തിയായ ഈ കൊച്ചു ചിത്രം നമുക്ക് മുന്നിലേക്ക് എത്തുന്ന ശക്തമായ ഒരു പ്രമേയവുമായാണ്
door-is-set-to-release-in-the-first-week-of-april