നടന്മമാര്‍ പൊതുവേ വാഹനപ്രിയരാണ് . വാഹനങ്ങളോടും യാത്രകളോടും ഏറെ പ്രിയമുള്ളവരാണ് സെലിബ്രിറ്റികൾ എന്ന് അവർ തിരഞ്ഞെടുക്കുന്ന പുതിയ വാഹനങ്ങൾ കാണുമ്പോഴേ നമുക്ക് അറിയുവാൻ സാധിക്കും.
യുവനടിമാരിൽ പ്രേക്ഷകർക്ക് സുപരിചിതമായ മുഖമാണ് മറീന മൈക്കിൾ കുരിശിങ്കലും ഒരു പുതിയ വാഹനം ഇപ്പോൾ സ്വന്തമാക്കിയിരിക്കുകയാണ്.
ബോള്‍ഡ് കോംപാക്ട് എസ്.യു.വിയായ ടാറ്റ നെക്‌സോണാണ് താരം സ്വന്തമാക്കിയിരിക്കുന്നത്.
ഇസഡ്.എക്‌സ് പ്ലസ്-എസ് ഡീസല്‍ എന്‍ജിന്‍ മാനുവല്‍ ട്രാന്‍സ്മിഷന്‍ മോഡലാണ് താരം വാങ്ങിയിരിക്കുന്നത്. കോഴിക്കോട് ടാറ്റ മോട്ടോഴ്‌സ് ഡീലര്‍ഷിപ്പായ രോത്താന മോട്ടോഴ്‌സില്‍ നിന്നാണ് മെറീന തന്റെ ഇഷ്ടവാഹനം സ്വന്തമാക്കിയത്.
1.2 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനുകളിലാണ് നെക്‌സോണ്‍ എത്തുന്നത്. പെട്രോള്‍ എന്‍ജിന്‍ 118 ബിഎച്ചപി പവറും 113 എന്‍എം ടോര്‍ക്കും ഡീസല്‍ എന്‍ജിന്‍108 ബിഎച്ച്പി പവറും 260 എന്‍എം ടോര്‍ക്കുമേകും. മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുകളിലും ഈ വാഹനം എത്തുന്നുണ്ട്.
We can only know that celebrities are very fond of vehicles and travel when we see the new vehicles they choose