തി.മി. രം

തി.മി. രം
Oct 4, 2021 09:49 PM | By Truevision Admin

പേര് സൂചിപ്പിക്കുന്നതു പോലെ തിമിരം എന്ന രോഗത്തെകുറിച്ചാണ് സിനിമ പ്രതിപാദിക്കുന്നത്. തിമിര ശസ്ത്രക്രിയയ്ക്ക് വിധേയനാകുന്ന എഴുപതുകാരനായ സുധാകരന്റെ തുടർ ജീവിത വികാസങ്ങളാണ് സിനിമ ചർച്ച ചെയ്യുന്നത്. ചിത്രത്തിലെ സ്ത്രീ കഥാപാത്രങ്ങൾ സ്വന്തം സ്വത്വം ഉയർത്തിപ്പിടിക്കുന്ന അഭിമാനികളാണ്. സിനിമ ചർച്ച ചെയ്യുന്ന രാഷ്ട്രീയവും അതു തന്നെയാണ്. സുധാകരനുമായി നേരിട്ടും അല്ലാതെയും ഇടപെടുന്ന സ്ത്രീകൾ അയാളിലുണ്ടാക്കുന്ന ഉൾക്കാഴ്ചയ്ക്ക് അറിഞ്ഞോ അറിയാതെയോ കാരണമാകുന്നുവെന്നത് ചിത്രത്തിന്റെ സ്ത്രീപക്ഷ നിലപാടിന്റെ നേർസാക്ഷ്യമാകുന്നു. ഇരുൾമൂടിയ പുറം കാഴ്ച്ചകളെക്കാൾ നമ്മൾ ചർച്ച ചെയ്യേണ്ടതും ചികിത്സയ്ക്ക് വിധേയമാകേണ്ടതും ആൺ മനസ്സുകളിൽ അവശേഷിക്കുന്ന പുരുഷ മേൽക്കോയ്മയെയാണന്ന് സിനിമ അടിവരയിടുന്നു. അതുകൊണ്ട് തന്നെയാണ് " കണ്ണാണ് പെണ്ണ്" എന്ന ടാഗ്ഗ്ലൈൻ ഉപയോഗിച്ചിരിക്കുന്നതും.


ബാനർ - ഇൻഫിനിറ്റി ഫ്രെയിംസ് പ്രൊഡക്ഷൻസ്, നിർമ്മാണം - കെ കെ സുധാകരൻ, രചന , എഡിറ്റിംഗ് , സംവിധാനം - ശിവറാം മണി, ഛായാഗ്രഹണം - ഉണ്ണി മടവൂർ , ലൈൻ പ്രൊഡ്യൂസർ - രാജാജി രാജഗോപാൽ, ഗാനരചന - അജാസ് കീഴ്പ്പയ്യൂർ, രാധാകൃഷ്ണൻ പ്രഭാകരൻ, സംഗീതം - അർജുൻ രാജ്കുമാർ , ചീഫ് അസ്സോ: ഡയറക്ടർ - ബിജു കെ മാധവൻ, കല-സജീവ് കോതമംഗലം, ചമയം - മുരുകൻ കുണ്ടറ, വസ്ത്രാലങ്കാരം - അജയ് സി കൃഷ്ണ, സൗണ്ട് മിക്സ് - അനൂപ് തിലക്, ഡി ഐ കളറിസ്റ്റ് - ആർ മുത്തുരാജ്, സെക്കന്റ് യൂണിറ്റ് ഛായാഗ്രാഹകൻ - മൃതുൽ വിശ്വനാഥ്, അസ്സോ: ഡയറക്ടേഴ്സ് - നാസിം റാണി, രാമു സുനിൽ , റിക്കോർഡിസ്റ്റ് - രാജീവ് വിശ്വംഭരൻ , വി എഫ് എക്സ്- സോഷ്യൽ സ്കേപ്പ്, ടൈറ്റിൽ ഡിസൈൻ - ജിസ്സൻ പോൾ, ഡിസൈൻസ് - ആൻഡ്രിൻ ഐസക്, സ്റ്റിൽസ് - തോമസ് ഹാൻസ് ബെൻ , പി ആർ ഓ - അജയ് തുണ്ടത്തിൽ .


കറിമസാലകൾ വിറ്റ് ഉപജീവനം നടത്തുന്ന എഴുപതുകാരനായ സുധാകരന്റെ സ്ത്രീകളോടുള്ള സമീപനം പുരുഷ മേധാവിത്ത്വത്തിന്റെ പരിഛേദമാണ്. വീട്ടിലും സമൂഹത്തിലും സ്ത്രീകളുടെ സ്ഥാനം പുരുഷനെക്കാൾ താഴെയാണ് എന്ന മിഥ്യാബോധം കുട്ടിക്കാലം മുതൽ അയാളിൽ വേരോടിയതാണ്. അതുകൊണ്ടു തന്നെ തി.മി. രം എന്ന സിനിമയുടെ പേര് ആന്തരികമായ അർത്ഥതലങ്ങൾ ഉൾകൊള്ളുന്നു. ഒരു പുരുഷന്റെ സ്ത്രീ വിരുദ്ധതയെന്ന ആന്തരിക തിമിരം ഇവിടെ ചർച്ച ചെയ്യപ്പെടുന്നു.കെ കെ സുധാകരൻ, വിശാഖ് നായർ , രചന നാരായണൻകുട്ടി, ജി സുരേഷ്കുമാർ , പ്രൊഫ.അലിയാർ, മോഹൻ അയിരൂർ , മീരാ നായർ , ബേബി സുരേന്ദ്രൻ, കാർത്തിക, ആശാ നായർ , സ്റ്റെബിൻ, രാജേഷ് രാജൻ, പവിത്ര , അമേയ , കൃഷ്ണപ്രഭ, രാജാജി, രമേഷ് ഗോപാൽ, ആശാ രാജേഷ്, മാസ്റ്റർ സൂര്യദേവ് , ബേബി ശ്രേഷ്ഠ എന്നിവർ അഭിനയിക്കുന്നു.


തി.മി. രം ഇതിനോടകം തന്നെ വിവിധ ദേശീയാന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളിൽ ശ്രദ്ധ നേടിക്കഴിഞ്ഞു അവാർഡുകൾ :- ഭൂട്ടാൻ DRUK ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ (DIFF) - മികച്ച ചിത്രം, മികച്ച നടൻ ( കെ കെ സുധാകരൻ ) .... കൊൽക്കത്ത ടാഗോർ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ - മികച്ച ചിത്രം..... ഗോവ പൻജിം ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ - മികച്ച ചിത്രം, മികച്ച സംവിധാനം (ശിവറാം മണി ) കൂടാതെ സെവൻത് ആർട്ട് ഇൻഡിപെന്റന്റ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടനായി കെ കെ സുധാകരനെയും മികച്ച സഹനടിയായി മീരാ നായരെയും തെരഞ്ഞെടുത്തു.

thimiram has already garnered attention at various international film festivals

Next TV

Related Stories
183ൽ 168 ചിത്രങ്ങളും നഷ്ടം; ഈ വർഷം മലയാള സിനിമയുടെ നഷ്ടം 360 കോടി - പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ

Dec 24, 2025 04:18 PM

183ൽ 168 ചിത്രങ്ങളും നഷ്ടം; ഈ വർഷം മലയാള സിനിമയുടെ നഷ്ടം 360 കോടി - പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ

183ൽ 168 ചിത്രങ്ങളും നഷ്ടം, സിനിമാ ഇൻഡസ്ട്രിയിലെ ലാഭ നഷ്ട കണക്കുകളുമായി നിർമാതാക്കളുടെ...

Read More >>
'ആ നല്ല നാൾ ഇനി തുടരുമോ....'; പ്രണയവും വിരഹവും നിറച്ച് വെള്ളേപ്പം, വിനീത് ശ്രീനിവാസൻ ഗാനം പുറത്ത്

Dec 24, 2025 02:10 PM

'ആ നല്ല നാൾ ഇനി തുടരുമോ....'; പ്രണയവും വിരഹവും നിറച്ച് വെള്ളേപ്പം, വിനീത് ശ്രീനിവാസൻ ഗാനം പുറത്ത്

'വെള്ളേപ്പം' , വിനീത് ശ്രീനിവാസൻ ആലപിച്ച ഗാനം, 'ആ നല്ല നാൾ ഇനി...

Read More >>
ബ്രഹ്‌മാണ്ഡ പാൻ ഇന്ത്യൻ ചിത്രം ‘വൃഷഭ’ നാളെ മുതൽ തിയറ്ററുകളിൽ

Dec 24, 2025 01:54 PM

ബ്രഹ്‌മാണ്ഡ പാൻ ഇന്ത്യൻ ചിത്രം ‘വൃഷഭ’ നാളെ മുതൽ തിയറ്ററുകളിൽ

വൃഷഭ,ബ്രഹ്‌മാണ്ഡ പാൻ ഇന്ത്യൻ ചിത്രം,നാളെ മുതൽ...

Read More >>
നടിയെ ആക്രമിച്ചത് ഭൂമി ഇടപാടിന്റെ പേരിലോ? ദിലീപ് മാത്രമല്ല, പിന്നിൽ ആ 'മാഡം' ഉണ്ട്! ദിലീപിനെ ചൊടിപ്പിച്ചത് അതിജീവിതയുടെ ആ നിലപാട്

Dec 24, 2025 01:42 PM

നടിയെ ആക്രമിച്ചത് ഭൂമി ഇടപാടിന്റെ പേരിലോ? ദിലീപ് മാത്രമല്ല, പിന്നിൽ ആ 'മാഡം' ഉണ്ട്! ദിലീപിനെ ചൊടിപ്പിച്ചത് അതിജീവിതയുടെ ആ നിലപാട്

നടിയെ ആക്രമിച്ച കേസ്, ദിലീപ് അതിജീവിത ഭൂമിഇടപാട് , കാവ്യദിലീപ് ബന്ധം, മഞ്ജു ദിലീപിന്റെ ബന്ധം അറിഞ്ഞ വൈരാഗ്യം...

Read More >>
Top Stories