#joshiy | 'പൊളിയാണ് കേരളാ പൊലീസ്', സിനിമകളില്‍ കാണുന്നത് ഒന്നുമല്ലെന്ന് ജോഷി

#joshiy |  'പൊളിയാണ് കേരളാ പൊലീസ്', സിനിമകളില്‍ കാണുന്നത് ഒന്നുമല്ലെന്ന് ജോഷി
Apr 23, 2024 06:43 AM | By Athira V

തന്റെ വീട്ടില്‍ മോഷണം നടത്തിയ പ്രതിയെ മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടിയ പൊലീസിനെ പ്രശംസിച്ച് സംവിധായകന്‍ ജോഷി. സിനിമകളില്‍ കാണുന്ന അന്വേഷണം ഒന്നുമല്ലെന്ന് കൊച്ചി സിറ്റി പൊലീസിന്റെ ലൈവ് ആക്ഷന്‍ നേരിട്ട് കണ്ട തനിക്ക് മനസിലായിട്ടുണ്ടെന്ന് ജോഷി പറഞ്ഞു. സമൂഹത്തിന് മാതൃകയാണ് പൊലീസ് എന്നും ജോഷി പറഞ്ഞു.

സംവിധായകന്‍ ജോഷിയുടെ വാക്കുകള്‍:

'കേരള പൊലീസിന് ബിഗ് സല്യൂട്ട്. ശനി രാവിലെ മോഷണ വിവരം അറിഞ്ഞപ്പോള്‍ ആദ്യം 100ലാണ് വിളിച്ചത്. സംവിധായകന്‍ ജോഷിയാണെന്ന് പരിചയപ്പെടുത്തിയില്ല. 'പനമ്പിള്ളി നഗറില്‍ ഒരു വീട്ടില്‍ മോഷണം നടന്നു എന്നു മാത്രം പറഞ്ഞു. എന്നാല്‍, 'പനമ്പിള്ളി നഗര്‍ എവിടെയാണ് പുത്തന്‍കുരിശിലാണോ?' എന്നായിരുന്നു മറുചോദ്യം.

അതെന്നെ തികച്ചും നിരാശപ്പെടുത്തി. അടുത്തുള്ള പൊലീസ് സ്റ്റേഷനിലേക്കു വിളിക്കാന്‍ ആവശ്യപ്പെട്ട് അവര്‍ സൗത്ത് പൊലീസ് സ്റ്റേഷന്റെ നമ്പര്‍ നല്‍കി. എന്നാല്‍, ഞാന്‍ വിളിച്ചില്ല. പകരം നിര്‍മാതാവ് ആന്റോ ജോസഫിനെ വിളിച്ചു കാര്യങ്ങള്‍ പറഞ്ഞു. പിന്നീട് ഞാന്‍ കണ്ടത് സിറ്റി പൊലീസിന്റെ ദ്രുതചലനങ്ങളായിരുന്നു.

കമ്മിഷണര്‍, ഡിസിപി, എസിപിമാര്‍ എന്നിവരുള്‍പ്പെടെ മുഴുവന്‍ സംഘവും ഉടന്‍ സ്ഥലത്തെത്തി. എസിപി പി.രാജ്കുമാറിനായിരുന്നു ഏകോപനച്ചുമതല.' 'സിനിമയില്‍ കാണുന്ന അന്വേഷണം ഒന്നുമല്ലെന്ന് സിറ്റി പൊലീസിന്റെ ലൈവ് ആക്ഷന്‍ നേരിട്ടു കണ്ട എനിക്കു ബോധ്യപ്പെട്ടു.

അത്രയും വലിയ കഠിനാധ്വാനത്തിലാണ് പ്രതി കുടുങ്ങിയത്. എന്റെ വീട്ടില്‍ മോഷണം നടന്നു. പൊലീസ് അന്വേഷിച്ചു കണ്ടെത്തി എന്നതിലല്ല കാര്യം. മറിച്ച് സമൂഹത്തിനും മൊത്തം പൊലീസ് സേനയ്ക്കും മാതൃകയാകുന്ന രീതിയിലായിരുന്നു സിറ്റി പൊലീസിന്റെ അന്വേഷണവും പ്രവര്‍ത്തനങ്ങളും. '

#director #joshiy #says #about #kerala #police

Next TV

Related Stories
#kudumbasthreeyumkunjadum | 'ഭർത്താവിനെയും മക്കളെയും കളഞ്ഞ് കാമുകനൊപ്പം പോകുന്നത് ഫാഷനാ'; 'കുടുംബസ്ത്രീയും കുഞ്ഞാടും' ടീസർ

May 3, 2024 09:09 PM

#kudumbasthreeyumkunjadum | 'ഭർത്താവിനെയും മക്കളെയും കളഞ്ഞ് കാമുകനൊപ്പം പോകുന്നത് ഫാഷനാ'; 'കുടുംബസ്ത്രീയും കുഞ്ഞാടും' ടീസർ

ധ്യാൻ ശ്രീനിവാസൻ, അന്നാ രേഷ്മ രാജൻ, കലാഭവൻ ഷാജോൺ, ബെന്നി പീറ്റേഴ്സ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മഹേഷ് പി ശ്രീനിവാസൻ ആണ് കഥ...

Read More >>
#jayaram|32 വർഷം മുൻപ് ജയറാം-പാർവതി, ഇപ്പോൾ ചക്കി; മനംനിറഞ്ഞ് താരദമ്പതികൾ

May 3, 2024 08:08 PM

#jayaram|32 വർഷം മുൻപ് ജയറാം-പാർവതി, ഇപ്പോൾ ചക്കി; മനംനിറഞ്ഞ് താരദമ്പതികൾ

ഇന്ന് പുലർച്ചെ ​ഗുരുവായൂർ അമ്പലത്തിൽവച്ച് പാലക്കാട് സ്വദേശിയായ നവനീത് മാളവികയുടെ കഴുത്തിൽ...

Read More >>
#RoshnaAnnRoy | നടുറോഡിൽ മോശമായി സംസാരിച്ച് 'റോക്കിഭായി'കളിച്ചവന്‍; കെഎസ്ആര്‍ടിസി ഡ്രൈവർ യദുവിനെതിരേ പരാതിയും ചിത്രങ്ങളുമായി നടി റോഷ്‌ന

May 3, 2024 05:58 PM

#RoshnaAnnRoy | നടുറോഡിൽ മോശമായി സംസാരിച്ച് 'റോക്കിഭായി'കളിച്ചവന്‍; കെഎസ്ആര്‍ടിസി ഡ്രൈവർ യദുവിനെതിരേ പരാതിയും ചിത്രങ്ങളുമായി നടി റോഷ്‌ന

ഇയാൾക്കിപ്പോ ഇപ്പോൾ ഇങ്ങനെ ഒരു കേസ് വന്നത് സഹായകമായെന്നും മേയറോടു പോലും സംസാരിക്കുന്ന രീതി ഇതാണെങ്കിൽ സാധാരണക്കാരിയായ എന്നോടു കാണിച്ചതിൽ ഒരു...

Read More >>
#RanbirKapoor | ഫഹദ് കണ്ണുകൾ കൊണ്ട് അഭിനയിക്കുന്നു; ആഗ്രഹം പറഞ്ഞ് രൺബീർ കപൂർ

May 3, 2024 04:17 PM

#RanbirKapoor | ഫഹദ് കണ്ണുകൾ കൊണ്ട് അഭിനയിക്കുന്നു; ആഗ്രഹം പറഞ്ഞ് രൺബീർ കപൂർ

സമീർ താഹിർ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. രോമാഞ്ചത്തിലെ ഹിറ്റ് കൂട്ടുകെട്ട് ആവർത്തിച്ചുകൊണ്ട് വിനായക് ശശികുമാറിന്റെ വരികൾക്ക് സുഷിൻ ശ്യാമാണ്...

Read More >>
#malavikajayaram |മാളവിക ജയറാം വിവാഹിതയായി

May 3, 2024 12:36 PM

#malavikajayaram |മാളവിക ജയറാം വിവാഹിതയായി

നേരത്തെ ആഗ്രഹിച്ചത് പോലെ ഗുരുവായൂര്‍ അമ്പലത്തില്‍ വച്ച് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം....

Read More >>
#bhavana |'പലതവണ അബോർഷൻ ചെയ്തെന്ന് പറഞ്ഞു, ഞാനെന്താ പൂച്ചയോ'; കേട്ട അപവാദങ്ങളെ കുറിച്ച് ഭാവന

May 1, 2024 04:33 PM

#bhavana |'പലതവണ അബോർഷൻ ചെയ്തെന്ന് പറഞ്ഞു, ഞാനെന്താ പൂച്ചയോ'; കേട്ട അപവാദങ്ങളെ കുറിച്ച് ഭാവന

പുറത്ത് പറയാൻ കൊള്ളാത്ത പലതും ഞാൻ കേട്ടിട്ടുണ്ട്. അമേരിക്കയിൽ പോയി അബോർഷൻ ചെയ്തു....

Read More >>
Top Stories