#viral |അന്നും ഇന്നും ഭയപ്പെടുത്തുന്ന വീഡിയോ, ഇരയെ വിഴുങ്ങിയ ശേഷം രക്ഷപ്പെടാനുള്ള ഭീമൻ പാമ്പിന്റെ പരാക്രമം

#viral |അന്നും ഇന്നും ഭയപ്പെടുത്തുന്ന വീഡിയോ, ഇരയെ  വിഴുങ്ങിയ ശേഷം രക്ഷപ്പെടാനുള്ള ഭീമൻ പാമ്പിന്റെ പരാക്രമം
Apr 16, 2024 03:33 PM | By Susmitha Surendran

ഒരുപക്ഷെ ഈ ലോകത്തിൽ ഏറ്റവും അധികം ആളുകൾ ഭയക്കുന്ന ജീവി ഏതെന്ന് ചോദിച്ചാൽ ഉത്തരം പാമ്പ് എന്നായിരിക്കും. പാമ്പുകളെ നേരിൽ കാണുന്നത് മാത്രമല്ല, ചിത്രങ്ങളിലോ വീഡിയോകളിലോ കാണുന്നത് പോലും പലരേയും അസ്വസ്ഥരാക്കാറുണ്ട്. അതുകൊണ്ട് തന്നെ പാമ്പുകളുമായുള്ള ഏറ്റുമുട്ടലുകൾ പരമാവധി ഒഴിവാക്കാനാണ് എല്ലാവരും ശ്രമിക്കാറ്.

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു ഭീമൻ പാമ്പിന്റെ ഈ വീഡിയോയും ചിലപ്പോൾ നിങ്ങളെ ഭയപ്പെടുത്തിയേക്കാം. ഇരവിഴുങ്ങിയ ഒരു പെരുമ്പാമ്പാണ് ഈ വീഡിയോയിലെ ഉള്ളത്.

തന്നെ കെട്ടിയിട്ടിരിക്കുന്ന സ്ഥലത്തും നിന്നും കെട്ടുപൊട്ടിച്ച് രക്ഷപ്പെടാനായി ഭീമൻ നടത്തുന്ന പരാക്രമങ്ങളാണ് ഈ വീഡിയോയിൽ. കഴിഞ്ഞ വർഷം X ഹാൻഡിൽ പങ്കിട്ട ഈ ക്ലിപ്പ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാവുകയാണ്.

ഒരു ഷെഡ്ഡിൽ കഴുത്തിൽ കയറുകുടുക്കി കെട്ടിയിട്ട നിലയിലാണ് പാമ്പ്. കെട്ട് പൊട്ടിച്ച് രക്ഷപ്പെടാനുള്ള ശ്രമങ്ങളാണ് വീഡ‍ിയോയിൽ അത് ന‌ടത്തുന്നത്. ഇരയെ വിഴുങ്ങി വയർ വീർത്തിരിക്കുന്നതും വീഡിയോയിൽ കാണാം.

കഠിനശ്രമം നടത്തിയിട്ടും, പാമ്പ് രക്ഷപ്പെടുന്നതിൽ പരാജയപ്പെടുന്നു. കഴിഞ്ഞ വർഷം ഒക്ടോബർ 10 -ന് ഐഎഫ്എസ് ഓഫീസറായ സുശാന്ത നന്ദ, "സന്തോഷകരമായ ഭക്ഷണത്തിന് ശേഷം കെണിയിൽ അകപ്പെട്ടു" എന്ന അടിക്കുറിപ്പോടെ പങ്കുവെച്ച ക്ലിപ്പാണ് ഇത്.

വീഡിയോ കണ്ടവരിൽ ഭൂരിഭാ​ഗം ആളുകളും ക്ലിപ്പ് ഭയാനകമാണെന്ന് അഭിപ്രായപ്പെട്ടു. എന്നാൽ, മറ്റ് ചിലർ പെരുമ്പാമ്പിൻ്റെ ചലനം കയറുകൊണ്ട് നിയന്ത്രിക്കുന്നത് ക്രൂരമാണെന്ന് ചൂണ്ടികാട്ടി .

ഈ സംഭവം എവിടെ നടന്നതാണ് എന്ന കാര്യം വ്യക്തമല്ല. ഏതായാലും രണ്ടാം വരവിലും ചില്ലറ ഭയപ്പെടുത്തൽ അല്ല ഈ വീഡിയോ നെറ്റിസൺസിൽ ഉണ്ടാക്കിയിരിക്കുന്നത്.

#terrifying #video #still #today #giant #snake's #feat #escaping #after #swallowing #prey

Next TV

Related Stories
#viral | 'പോ കോഴി... പോ'; അക്രമിക്കാനെത്തിയ കോഴിയെ ഓടിക്കുന്ന യുവതിയുടെ വീഡിയോയ്‍ക്കെതിരെ സോഷ്യല്‍‌ മീഡിയ

Apr 27, 2024 04:16 PM

#viral | 'പോ കോഴി... പോ'; അക്രമിക്കാനെത്തിയ കോഴിയെ ഓടിക്കുന്ന യുവതിയുടെ വീഡിയോയ്‍ക്കെതിരെ സോഷ്യല്‍‌ മീഡിയ

അരയന്നത്തിന്‍റെ വര്‍ഗ്ഗത്തില്‍പെട്ട ആത്ത പോലുള്ള പക്ഷികളും ചില പട്ടികളും കോഴികളും ഇക്കാര്യത്തില്‍...

Read More >>
#vira| വരന് രണ്ടിന്‍റെ ഗുണനപ്പട്ടിക അറിയില്ല; വിവാഹത്തില്‍ നിന്നും വധു പിന്മാറി; കുറിപ്പ് വൈറല്‍

Apr 27, 2024 11:15 AM

#vira| വരന് രണ്ടിന്‍റെ ഗുണനപ്പട്ടിക അറിയില്ല; വിവാഹത്തില്‍ നിന്നും വധു പിന്മാറി; കുറിപ്പ് വൈറല്‍

വിവാഹം ഒന്ന് നടക്കാന്‍ വേണ്ടി പറയുന്ന നിര്‍ദ്ദോഷമായ നുണ പോലും ജീവിതത്തില്‍ വലിയ പ്രത്യാഘാതങ്ങളുണ്ടാക്കും....

Read More >>
#viral |  സ്വർണ്ണാഭരണങ്ങൾ കുഴിച്ചെടുക്കുന്ന നിധിവേട്ടക്കാരൻ, സംഭവമിങ്ങനെ! വീഡിയോ വൈറൽ

Apr 26, 2024 01:23 PM

#viral | സ്വർണ്ണാഭരണങ്ങൾ കുഴിച്ചെടുക്കുന്ന നിധിവേട്ടക്കാരൻ, സംഭവമിങ്ങനെ! വീഡിയോ വൈറൽ

ഈ നിധി വേട്ടക്കാരൻ മറഞ്ഞിരിക്കുന്ന നിധി കണ്ടെത്തുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ...

Read More >>
#viral | 'വില്‍ യൂ മാരി മീ?' വിമാനത്തില്‍ സർപ്രൈസ്, ഫ്ലൈറ്റ് അറ്റൻഡന്റിനെ പ്രൊപ്പോസ് ചെയ്ത് പൈലറ്റ്, വീഡിയോ വൈറൽ

Apr 25, 2024 01:27 PM

#viral | 'വില്‍ യൂ മാരി മീ?' വിമാനത്തില്‍ സർപ്രൈസ്, ഫ്ലൈറ്റ് അറ്റൻഡന്റിനെ പ്രൊപ്പോസ് ചെയ്ത് പൈലറ്റ്, വീഡിയോ വൈറൽ

ഏകദേശം ഒന്നര വർഷം മുമ്പാണ് എൻ്റെ ജീവിതത്തെ പൂർണ്ണമായും മാറ്റിമറിച്ച ആ ഏറ്റവും മികച്ച വ്യക്തിയെ താൻ കണ്ടുമുട്ടിയത്' എന്നാണ് അദ്ദേഹം...

Read More >>
#viral |വിവാഹ പന്തലിൽ പറന്നിറങ്ങിയത് പരുന്ത്; വധുവിന്‍റെ മരിച്ചുപോയ അച്ഛൻ എന്ന് ഗ്രാമവാസികൾ

Apr 24, 2024 04:06 PM

#viral |വിവാഹ പന്തലിൽ പറന്നിറങ്ങിയത് പരുന്ത്; വധുവിന്‍റെ മരിച്ചുപോയ അച്ഛൻ എന്ന് ഗ്രാമവാസികൾ

സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെടുന്ന വീഡിയോകള്‍ ഇതിന് തെളിവ് നല്‍കുന്നു....

Read More >>
#viral | 'മധുരക്കിനാവിൻ ലഹരി'ക്ക് മാരക സ്റ്റെപ്പുകൾ, പ്രായമൊക്കെ വെറും നമ്പർ, സോഷ്യൽമീഡിയ തൂക്കാനിതാ സൂപ്പര്‍ ഡാന്‍സ്

Apr 21, 2024 02:06 PM

#viral | 'മധുരക്കിനാവിൻ ലഹരി'ക്ക് മാരക സ്റ്റെപ്പുകൾ, പ്രായമൊക്കെ വെറും നമ്പർ, സോഷ്യൽമീഡിയ തൂക്കാനിതാ സൂപ്പര്‍ ഡാന്‍സ്

വീഡിയോ ലക്ഷക്കണക്കിന് പേർ കാണുകയും ആയിരങ്ങൾ ഷെയർ ചെയ്യുകയും ചെയ്തു. അതേസമയം, ഇവരുടെ പേരോ മറ്റുവിവരങ്ങളോ...

Read More >>
Top Stories