#viral | കാണാതായ പട്ടിയെ അന്വേഷിച്ച് ഡ്രോൺ പറത്തി; കരടിക്കുഞ്ഞുങ്ങളുമായി കളിക്കുന്ന വീഡിയോ വൈറൽ

#viral | കാണാതായ പട്ടിയെ അന്വേഷിച്ച് ഡ്രോൺ പറത്തി; കരടിക്കുഞ്ഞുങ്ങളുമായി കളിക്കുന്ന വീഡിയോ വൈറൽ
Apr 10, 2024 09:06 PM | By VIPIN P V

ളര്‍ത്തുമൃഗങ്ങളെ ജീവന് തുല്യം സ്നേഹിക്കുന്ന നിരവധി പേര്‍ നമ്മുക്കിടയിലുണ്ട്. കൂടെ ഉണ്ട്, ഉറങ്ങിക്കഴിയണ അത്രയേറെ അടുത്തിടപഴകുന്ന ഒരു ജീവിയെ പെട്ടെന്ന് ഒരനാള്‍ കാണാതായാല്‍ ഉടനെ അന്വേഷണം തുടങ്ങികയായി.

പോസ്റ്റർ ഓട്ടിച്ചും ഇനാം പ്രഖ്യാപിച്ചും സാമൂഹിക മാധ്യമ കുറിപ്പ് വഴിയും പത്രപരസ്യങ്ങളിലൂടെയും നാടൊട്ടുക്കും അന്വേഷണം വ്യാപിപ്പിക്കും. ഇത്തരം കാര്യങ്ങള്‍ ഇന്ന് നമ്മുടെ നാട്ടിലും സാധാരണമാണ്.

എന്നാല്‍ കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ട ഒരു തിരച്ചില്‍ വീഡിയോ ആളുകളുടെ ശ്രദ്ധയാകര്‍ഷിച്ചു.

കുട്ടികള്‍ പാടുന്ന ഒരു റഷ്യന്‍ പാട്ടിന്‍റെ പശ്ചാത്തലത്തില്‍ പങ്കുവയ്ക്കപ്പെട്ട വീഡിയോ, കാണാതായ ഒരു പട്ടിയെ അന്വേഷിക്കുന്ന ഒരു ഡ്രോണിന്‍റെ ദൃശ്യങ്ങളായിരുന്നു.

അന്വേഷിച്ച് ആകാശത്ത് വട്ടമിട്ട ഡ്രോണ്‍ കണ്ടെത്തിയത്, കരടിക്കുടുംബവുമായി കളിച്ച് നടക്കുന്ന റഷ്യന്‍ ഹസ്കിയെ.

ഡ്രോണ്‍ വീഡിയോയുടെ തുടക്കത്തില്‍ കാടുകള്‍ക്ക് നടുവിലൂടെയുള്ള വാഹനങ്ങള്‍ പോകുന്ന ഒരു മണ്‍പാതയിലുൂടെ മൂന്ന് കരടികള്‍ക്കൊപ്പം പോകുന്ന ഹസ്കിയെ ആണ്.

അമ്മയുടെ കൂടെയുള്ള രണ്ട് കരടിക്കുട്ടികള്‍ക്കൊപ്പം അടുത്തും അകന്നും മണം പിടിച്ചും നീങ്ങുന്ന ഹസ്കിയുടെ പല സ്ഥലങ്ങളില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പിന്നാലെ. വലിയൊരു കാടിന് നടുവില്‍ കരടി കുടുംബത്തോടൊപ്പം സ്വയം നഷ്ടപ്പെട്ട ഹസ്കിയിലാണ് വീഡിയോ അവസാനിക്കുന്നത്.

പട്ടിപരിശീലകയെന്ന് സ്വയം പരിചയപ്പെടുത്തിയ sailorjerrithedogtrainer എന്ന ഇന്സ്റ്റാഗ്രാം ഉപയോക്താവ് പങ്കുവച്ച വീഡിയോ രണ്ട് ദിവസത്തിനുള്ളില്‍ രണ്ട് കോടി പതിനഞ്ച് ലക്ഷം പേരാണ് കണ്ടത്.

പതിനാറ് ലക്ഷം പേര്‍ ലൈക്ക് ചെയ്തു. നൂറ് കണക്കിന് പേരാണ് തങ്ങളുടെ കുറിപ്പുകളെഴുതാന്‍ കമന്‍റ് ബോക്സിലേക്കെത്തിയത്. 'ഒരു കരടി അവനോട് പോടാ വീട്ടീ പോടാ എന്ന് പറയുന്നു.' ഒരു കാഴ്ചക്കാരനെഴുതി.

'പുതിയ ആളെ കൂടി കുടുംബത്തിലേക്ക് കൂട്ടുന്നതിനെ കുറിച്ച് കുട്ടികളോട് സംസാരിക്കാന്‍ പോലും അമ്മയ്ക്ക് സമയമില്ല. അവള്‍ വളരെ ക്ഷീണിതയാണ്.

പക്ഷേ, ഇപ്പോള്‍ ആ തീരുമാനത്തെ ചോദ്യം ചെയ്യുന്നുണ്ടാകും.' ഒരു കാഴ്ചക്കാരനെഴുതി. എന്നാല്‍ പട്ടിക്ക് എന്തെങ്കിലും സംഭവിച്ചോ അതോ അത് ഉടമസ്ഥരുടെ അടുത്തേക്ക് തിരിച്ചെത്തിയോ എന്നൊന്നും വ്യക്തമല്ല.

#drone #flown #search #missingdog; #Video #playing #bear #cubs #viral

Next TV

Related Stories
#viral | 'പോ കോഴി... പോ'; അക്രമിക്കാനെത്തിയ കോഴിയെ ഓടിക്കുന്ന യുവതിയുടെ വീഡിയോയ്‍ക്കെതിരെ സോഷ്യല്‍‌ മീഡിയ

Apr 27, 2024 04:16 PM

#viral | 'പോ കോഴി... പോ'; അക്രമിക്കാനെത്തിയ കോഴിയെ ഓടിക്കുന്ന യുവതിയുടെ വീഡിയോയ്‍ക്കെതിരെ സോഷ്യല്‍‌ മീഡിയ

അരയന്നത്തിന്‍റെ വര്‍ഗ്ഗത്തില്‍പെട്ട ആത്ത പോലുള്ള പക്ഷികളും ചില പട്ടികളും കോഴികളും ഇക്കാര്യത്തില്‍...

Read More >>
#vira| വരന് രണ്ടിന്‍റെ ഗുണനപ്പട്ടിക അറിയില്ല; വിവാഹത്തില്‍ നിന്നും വധു പിന്മാറി; കുറിപ്പ് വൈറല്‍

Apr 27, 2024 11:15 AM

#vira| വരന് രണ്ടിന്‍റെ ഗുണനപ്പട്ടിക അറിയില്ല; വിവാഹത്തില്‍ നിന്നും വധു പിന്മാറി; കുറിപ്പ് വൈറല്‍

വിവാഹം ഒന്ന് നടക്കാന്‍ വേണ്ടി പറയുന്ന നിര്‍ദ്ദോഷമായ നുണ പോലും ജീവിതത്തില്‍ വലിയ പ്രത്യാഘാതങ്ങളുണ്ടാക്കും....

Read More >>
#viral |  സ്വർണ്ണാഭരണങ്ങൾ കുഴിച്ചെടുക്കുന്ന നിധിവേട്ടക്കാരൻ, സംഭവമിങ്ങനെ! വീഡിയോ വൈറൽ

Apr 26, 2024 01:23 PM

#viral | സ്വർണ്ണാഭരണങ്ങൾ കുഴിച്ചെടുക്കുന്ന നിധിവേട്ടക്കാരൻ, സംഭവമിങ്ങനെ! വീഡിയോ വൈറൽ

ഈ നിധി വേട്ടക്കാരൻ മറഞ്ഞിരിക്കുന്ന നിധി കണ്ടെത്തുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ...

Read More >>
#viral | 'വില്‍ യൂ മാരി മീ?' വിമാനത്തില്‍ സർപ്രൈസ്, ഫ്ലൈറ്റ് അറ്റൻഡന്റിനെ പ്രൊപ്പോസ് ചെയ്ത് പൈലറ്റ്, വീഡിയോ വൈറൽ

Apr 25, 2024 01:27 PM

#viral | 'വില്‍ യൂ മാരി മീ?' വിമാനത്തില്‍ സർപ്രൈസ്, ഫ്ലൈറ്റ് അറ്റൻഡന്റിനെ പ്രൊപ്പോസ് ചെയ്ത് പൈലറ്റ്, വീഡിയോ വൈറൽ

ഏകദേശം ഒന്നര വർഷം മുമ്പാണ് എൻ്റെ ജീവിതത്തെ പൂർണ്ണമായും മാറ്റിമറിച്ച ആ ഏറ്റവും മികച്ച വ്യക്തിയെ താൻ കണ്ടുമുട്ടിയത്' എന്നാണ് അദ്ദേഹം...

Read More >>
#viral |വിവാഹ പന്തലിൽ പറന്നിറങ്ങിയത് പരുന്ത്; വധുവിന്‍റെ മരിച്ചുപോയ അച്ഛൻ എന്ന് ഗ്രാമവാസികൾ

Apr 24, 2024 04:06 PM

#viral |വിവാഹ പന്തലിൽ പറന്നിറങ്ങിയത് പരുന്ത്; വധുവിന്‍റെ മരിച്ചുപോയ അച്ഛൻ എന്ന് ഗ്രാമവാസികൾ

സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെടുന്ന വീഡിയോകള്‍ ഇതിന് തെളിവ് നല്‍കുന്നു....

Read More >>
#viral | 'മധുരക്കിനാവിൻ ലഹരി'ക്ക് മാരക സ്റ്റെപ്പുകൾ, പ്രായമൊക്കെ വെറും നമ്പർ, സോഷ്യൽമീഡിയ തൂക്കാനിതാ സൂപ്പര്‍ ഡാന്‍സ്

Apr 21, 2024 02:06 PM

#viral | 'മധുരക്കിനാവിൻ ലഹരി'ക്ക് മാരക സ്റ്റെപ്പുകൾ, പ്രായമൊക്കെ വെറും നമ്പർ, സോഷ്യൽമീഡിയ തൂക്കാനിതാ സൂപ്പര്‍ ഡാന്‍സ്

വീഡിയോ ലക്ഷക്കണക്കിന് പേർ കാണുകയും ആയിരങ്ങൾ ഷെയർ ചെയ്യുകയും ചെയ്തു. അതേസമയം, ഇവരുടെ പേരോ മറ്റുവിവരങ്ങളോ...

Read More >>
Top Stories