#biggboss | ജബ്രിയുടെ വായടപ്പിച്ച സിബിന്‍; വൈറല്‍ ഭാഗം മുക്കി ബിഗ് ബോസ്, ഇത് അനീതി; തുറന്നടിച്ച് ആര്യ

#biggboss | ജബ്രിയുടെ വായടപ്പിച്ച സിബിന്‍; വൈറല്‍ ഭാഗം മുക്കി ബിഗ് ബോസ്, ഇത് അനീതി; തുറന്നടിച്ച് ആര്യ
Apr 10, 2024 09:37 AM | By Athira V

ബിഗ് ബോസ് മലയാളം സീസണ്‍ 6ലെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളിലൊരാളാണ് ഡിജെ സിബിന്‍. ഇന്നലത്തെ ദിവസം ബിഗ് ബോസ് വീട്ടില്‍ സിബിന്റെ പ്രകടനമായിരുന്നു ഏറ്റവും ശ്രദ്ധിക്കപ്പെട്ടത്. ടാസ്‌കില്‍ മികച്ച പ്രകടനം കാഴ്ചവെക്കാനും തന്റെ ടീമിലെ മറ്റ് താരങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കാനും ഗെയിമിനെക്കുറിച്ച് ബോധ്യപ്പെടുത്താനും സിബിന് സാധിച്ചിരുന്നു. 

പ്രസ് മീറ്റ് ടാക്‌സിനിടെ ഗബ്രിയോടും ജാസ്മിനോടും നടന്ന തര്‍ക്കവും ഇരുവര്‍ക്കും സിബിന്‍ നല്‍കിയ മറുപടികളും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. എന്നാല്‍ രാത്രി എപ്പിസോഡില്‍ ഈ ഭാഗങ്ങളൊന്നും കാണിച്ചിരുന്നില്ല. ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനം ഉയര്‍ന്നു വന്നിരിക്കുകയാണ്. ഈ രംഗം പിന്നീട് ബിബി പ്ലസില്‍ കാണിച്ചിരുന്നു.

ഈ സംഭവത്തില്‍ ഇപ്പോഴിതാ പ്രതികരണവുമായി ആര്യ എത്തിയിരിക്കുകയാണ്. മുന്‍ ബിഗ് ബോസ് താരമായ ആര്യ സിബിന്റെ അടുത്ത സുഹൃത്താണ്. സിബിന്റെ ടാസ്‌കിലെ വൈറലായ ഭാഗം മുക്കിയെന്നാണ് ആര്യ ആരോപിക്കുന്നത്. ഇത് കടുത്ത അനീതിയാണെന്നും ആര്യ പറയുന്നു. തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയിലൂടെയായിരുന്നു ആര്യയുടെ പ്രതികരണം. ആര്യയുടെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

ചെറിയൊരു സംശയം. നിങ്ങളില്‍ ആര്‍ക്കെങ്കിലും അതേ ചിന്ത വന്നുവോ എന്നറിയാനാണ് ഈ വീഡിയോ. ബിഗ് ബോസ് സീസണ്‍ 6 നെക്കുറിച്ചാണ്. ഞാനും ബിഗ് ബോസ് മത്സരാര്‍ത്ഥിയായിരുന്നു. ഞങ്ങളുടെ സീസണില്‍ 24 മണിക്കൂറും ലൈവൊന്നും ഉണ്ടായിരുന്നില്ല, എപ്പിസോഡ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇന്ന് 24 മണിക്കൂര്‍ കാണുന്ന ആളാണ് ഞാന്‍. ഇന്ന് ഷൂട്ടുണ്ടായിരുന്നു.

കിട്ടിയ ഗ്യാപ്പില്‍ കാണുന്നുണ്ടായിരുന്നു. പക്ഷെ കറക്ട് ഒരു മെയിന്‍ കണ്ടന്റ് വന്ന സമയത്ത് എനിക്കത് കാണാന്‍ പറ്റിയില്ല. എന്റെ സുഹൃത്ത് സിബിന്‍ ഹൗസിലുണ്ട്. അവര്‍ ഒരു ടാസ്‌ക് ചെയ്തിരുന്നു ഇന്ന്. മീഡിയ ഇന്ററാക്ഷന്‍ ആയിരുന്നു ടാസ്‌ക്. ടീം നെസ്റ്റിന്റെ ടാസ്‌ക് ഞാന്‍ കണ്ടിരുന്നില്ല.

ആ സമയത്ത് എനിക്ക് ജോലിയുണ്ടായിരുന്നു. പക്ഷെ രാവിലെ എനിക്ക് കുറേ മെസേജുകള്‍ വന്നു. സിബിന്‍ പൊളിച്ചു എന്നൊക്കെ പറഞ്ഞു. യൂട്യൂബ് വീഡിയോള്‍ ഇറങ്ങുന്നു. അപ്പോള്‍ ഞാന്‍ മനസിലാക്കി നല്ല കണ്ടന്റ് എന്തോ ആണെന്ന്. അതിന്റെ കുറച്ച് വീഡിയോ ക്ലിപ്പിംഗ്‌സും ആളുകള്‍ പറയുന്നതും യൂട്യൂബിലും കണ്ടിരുന്നു.

ലൈവ് മിസ് ആയെങ്കിലും എപ്പിസോഡില്‍ കാണാമല്ലോ എന്ന പ്രതീക്ഷയിലായിരുന്നു ഞാനിരുന്നത്. ഞാന്‍ എപ്പിസോഡ് കണ്ടപ്പോള്‍ ആ മുഴുവന്‍ ഭാഗവും എപ്പിസോഡില്‍ നിന്നും അപ്രതക്ഷ്യമായിരിക്കുന്നു. സോഷ്യല്‍ മീഡിയയില്‍ നിന്നും കിട്ടിയ അറിവേ എനിക്കുള്ളു. അത് വൈറലായി പോകുന്നതായിരുന്നു. ഇവന്‍ എന്തൊക്കെയോ കാര്യങ്ങള്‍ പറയുന്നത് കുഞ്ഞു കുഞ്ഞ് ക്ലിപ്പുകള്‍ ഞാന്‍ കണ്ടിരുന്നു. ഇവന്‍ കാര്യമായി എന്തോ ചെയ്തിട്ടുണ്ടെന്ന് മനസിലായിരുന്നു.

ഇത്രയും റീച്ച് കിട്ടിയ കണ്ടന്റ്, ചുരുങ്ങിയ സമയം കൊണ്ട് വൈറലായി മാറിയ കണ്ടന്റ് മെയിന്‍ എപ്പിസോഡില്‍ ഇല്ല. എനിക്കത് ഭയങ്കര അതിശയമാണ്. എന്തുകൊണ്ട് അത് മെയിന്‍ എപ്പിസോഡില്‍ ഇല്ല? നിങ്ങള്‍ അത് ചിന്തിച്ചിട്ടുണ്ടോ? ഇപ്പോള്‍ എന്റെ ഒരു ഇന്‍സ്റ്റഗ്രാം ഫോളോവര്‍ പറഞ്ഞു, അത് ബിബി പ്ലസില്‍ ഉണ്ടെന്ന്. ശരിയാണ്. 24X7 ല്‍ വന്നിരുന്നു ഹോട്ട്‌സ്റ്റാറില്‍, ബിബി പ്ലസും ഹോട്ട്‌സ്റ്റാറിലുണ്ട്. ചാനലില്‍ ബിബി പ്ലസ് ഉണ്ടോ എന്ന് എനിക്ക് അറിയില്ല. ഉണ്ടെങ്കില്‍ തന്നെ എത്ര പേര്‍ ബിബി പ്ലസിനായി കാത്തിരിക്കും? എത്ര പേര്‍ ഹോട്ട്സ്റ്റാറില്‍ ഇത് കാണും?.

എത്രയോ ആള്‍ക്കാര്‍ ടിവിയിലെ ചാനല്‍ ടെലികാസ്റ്റില്‍ മാത്രമായി കാണുന്നവരുണ്ട്. അവര്‍ക്ക് ഇന്ന് വീട്ടില്‍ സംഭവിച്ച പ്രധാനപ്പെട്ട സംഭവങ്ങളിലൊന്ന് കാണാന്‍ സാധിച്ചിട്ടില്ല. ഇങ്ങനെ എത്രയെത്ര സംഭവങ്ങള്‍ അവര്‍ കണ്ടിട്ടുണ്ടാകില്ല? 24 മണിക്കൂറിലും എഡിറ്റഡ് വെര്‍ഷനാണ്. ഇന്നലേയും അതില്‍ കുറച്ച് കണക്ഷന്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. എത്ര പേര്‍ ശ്രദ്ധിച്ചു കാണും എന്നറിയില്ല.

പക്ഷെ അത് വളരെ സെന്‍സിറ്റീവ് കണ്ടന്റ് ആയിരുന്നു. അഭിഷേക് സംസാരിച്ച സമയത്താണ് പെട്ടെന്ന ഒരു കട്ട് വന്നത്. അത് മനസിലാക്കാം. അഭിഷേക് ആയതിനാല്‍ ആകും. അത് പുറത്ത് വിട്ടാല്‍ ശരിയാകില്ല എന്നതു കൊണ്ടാകും. പക്ഷെ ഇന്നത്തേത് ഒരു ടാസ്‌കിന്റെ ഭാഗമായിരുന്നു. അതിനകത്തു നടന്ന വഴക്കോ മറ്റോ അല്ല. ഒരു ടാസ്‌കിന്റെ പ്രധാനപ്പെട്ട ഭാഗങ്ങള്‍ പ്രധാന എപ്പിസോഡില്‍ നിന്നും മുക്കി, നല്ല അന്തസായിട്ട് മുക്കി. പക്ഷെ അത് എന്തുകൊണ്ട് എന്ന് മനസിലാകുന്നില്ല. അത് നീതിയല്ല. തീര്‍ത്തും അനീതിയാണ്.

#biggboss #malayalam #6 #dj #sibinroasts #jasmine #but #its #not #shown #main #episode #arya #asks #why

Next TV

Related Stories
#gaypatners | 'ഞാൻ മനു ചേട്ടായിയെ തള്ളിയിട്ട് കൊന്നെന്നാണ് പറയുന്നത്, കിഡ്നി വരെ വിൽക്കാൻ ഞാൻ തയ്യാറായിരുന്നു'; ജെബിൻ

Apr 29, 2024 11:53 AM

#gaypatners | 'ഞാൻ മനു ചേട്ടായിയെ തള്ളിയിട്ട് കൊന്നെന്നാണ് പറയുന്നത്, കിഡ്നി വരെ വിൽക്കാൻ ഞാൻ തയ്യാറായിരുന്നു'; ജെബിൻ

മനുവിന്‍റെ വീട്ടുകാർ ആശുപത്രിയിലെത്തി ആശുപത്രി ചെലവുകള്‍ വഹിക്കാനും മൃതദേഹം ഏറ്റെടുക്കാനും തയാറല്ലെന്ന് അറിയിച്ചതോടെ ജെബിൻ നിയമപരമായി...

Read More >>
#ranjiniharidas | ആ കൊച്ച് പുറത്തിറങ്ങിയാൽ അനുഭവിക്കാൻ പോകുന്നത്; ആശങ്കയുണ്ട്; ജാസ്മിനെക്കുറിച്ച് രഞ്ജിനി ഹരിദാസ്

Apr 28, 2024 08:28 PM

#ranjiniharidas | ആ കൊച്ച് പുറത്തിറങ്ങിയാൽ അനുഭവിക്കാൻ പോകുന്നത്; ആശങ്കയുണ്ട്; ജാസ്മിനെക്കുറിച്ച് രഞ്ജിനി ഹരിദാസ്

ആറാം സീസണിലെ മത്സരാർത്ഥികളിൽ ജാസ്മിന് നേരെ വരുന്ന വിമർശനങ്ങളെക്കുറിച്ചും രഞ്ജിനി...

Read More >>
#GopikaAnil | 'എല്ലാ ഗോപിക ഫാൻസിനും ഉള്ള ഒരു സ്‌പെഷ്യല്‍ സമ്മാനമാണിത്'; ഗോപികയെ ട്രോളി ജിപി

Apr 28, 2024 12:58 PM

#GopikaAnil | 'എല്ലാ ഗോപിക ഫാൻസിനും ഉള്ള ഒരു സ്‌പെഷ്യല്‍ സമ്മാനമാണിത്'; ഗോപികയെ ട്രോളി ജിപി

ആ വീഡിയോ കണ്ടാല്‍ മാത്രമേ ഗോപികയുടെ പക്വത ശരിക്കും ആരാധകര്‍ക്ക് ബോധ്യമാവൂ എന്നാണ് ജിപി...

Read More >>
#BiggBoss |ബിഗ് ബോസിന്‍റെ സര്‍പ്രൈസ് ഹൗസില്‍! മൂന്ന് ദിവസത്തേക്ക് അവിടെ ഉണ്ടാവുമെന്ന് മോഹന്‍ലാല്‍

Apr 27, 2024 09:53 PM

#BiggBoss |ബിഗ് ബോസിന്‍റെ സര്‍പ്രൈസ് ഹൗസില്‍! മൂന്ന് ദിവസത്തേക്ക് അവിടെ ഉണ്ടാവുമെന്ന് മോഹന്‍ലാല്‍

മോഹന്‍ലാലിന്‍റെ നിര്‍ദേശപ്രകാരം ജിന്‍റോയാണ് കണ്‍ഫെഷന്‍ റൂമിലേക്ക്...

Read More >>
#BiggBoss |'മ്ലേഛകരമായൊന്നും ഞാൻ ചെയ്തിട്ടില്ല; കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കാനോ കയറി കിടക്കാനോ നിന്നിട്ടില്ല' - ഗബ്രി

Apr 25, 2024 12:42 PM

#BiggBoss |'മ്ലേഛകരമായൊന്നും ഞാൻ ചെയ്തിട്ടില്ല; കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കാനോ കയറി കിടക്കാനോ നിന്നിട്ടില്ല' - ഗബ്രി

ഡോക്ടർ എന്നോട് കൃത്യമായി പറഞ്ഞത് ക്ലാരിറ്റിയില്ലെങ്കിൽ അതാണ് നിന്റെ ക്ലാരിറ്റി എന്നാണ്....

Read More >>
#thesnikhan | 'അവൾ മുസ്ലീമായതുകൊണ്ട് പുറത്തിറങ്ങിയാൽ എന്താകുമെന്ന് അറിയില്ല, കാരണം....തുറന്ന് പറഞ്ഞ് തെസ്നി ഖാൻ

Apr 24, 2024 09:28 AM

#thesnikhan | 'അവൾ മുസ്ലീമായതുകൊണ്ട് പുറത്തിറങ്ങിയാൽ എന്താകുമെന്ന് അറിയില്ല, കാരണം....തുറന്ന് പറഞ്ഞ് തെസ്നി ഖാൻ

ജാസ്മിൻ-​ഗബ്രി ബന്ധം വെറും ​ഗെയിം മാത്രമാണെന്നാണ് തെസ്നി ഖാൻ ഫിൽമിബീറ്റ് മലയാളത്തിന് നൽ‌കിയ അഭിമുഖത്തിൽ...

Read More >>
Top Stories