#BiggBoss |പൂരം കൊടിയേറി മക്കളേ..; ജാസ്മിനെ നിര്‍ത്തിപ്പൊരിച്ച് നന്ദന, ചിരി അടക്കാനാകാതെ നോറ

#BiggBoss |പൂരം കൊടിയേറി മക്കളേ..; ജാസ്മിനെ നിര്‍ത്തിപ്പൊരിച്ച് നന്ദന, ചിരി അടക്കാനാകാതെ നോറ
Apr 10, 2024 07:07 AM | By Susmitha Surendran

കഴിഞ്ഞ ദിവസം ആയിരുന്നു വൈൽഡ് കാർഡുകാർ ബി​ഗ് ബോസ് വീട്ടിൽ കയറിയത്. ഇതിൽ കോമണറായ ഒരാളാണ് നന്ദന. ഷോയ്ക്ക് അകത്ത് താൻ ജാസ്മിനെ ടാർ​ഗെറ്റ് ചെയ്യുമെന്ന് നന്ദന മോഹൻലാലിനോട് പറഞ്ഞിരുന്നു.

അതുപോലെ തന്നെ കാര്യങ്ങൾ പോകുന്നുമുണ്ട്. അതിന് ആക്കം കൂട്ടാൻ ഇരുവരും ഇന്നലെ ഏറ്റുമുട്ടിയിരിക്കുകയാണ്. ഹോട് സീറ്റ് എന്ന ടാസ്കിൽ ആയിരുന്നു ഇരുവരും തമ്മിൽ ഏറ്റുമുട്ടിയത്.

ഈ ടാസ്കിൽ ക്യാപ്റ്റന് മറ്റ് ടീം അം​ഗങ്ങളോട് ചോദ്യങ്ങൾ ചോ​ദിക്കാം. ഇതിൽ"നന്ദന ആക്ടീവ് ആണെന്ന് കാണിക്കാൻ വേണ്ടി ഒരു വിവരവും ഇല്ലാതെ അവിടെയും ഇവിടെയും ചാടി നടന്ന് പറയുന്നതായിട്ട് എനിക്ക് ഫീൽ ചെയ്തിട്ടുണ്ട്.

അങ്ങനെ താങ്ങൾക്ക് തോന്നിയിട്ടുണ്ടോ" എന്നാണ് സായിയോട് ജാസ്മിൻ ചോ​ദിച്ചത്. പ്രീ പ്ലാൻഡ് ആയിട്ടുള്ള ആക്ട് ആയിട്ടാണ് തനിക്ക് ഫീൽ ചെയ്യുന്നത് എന്നായിരുന്നു സായിയുടെ മറുപടി.

കൂടുതൽ ചോദ്യങ്ങൾ ജാസ്മിൻ ഉയർത്തിയെങ്കിലും ബി​ഗ് ബോസ് ബസറടിച്ച് അവിടെ അത് സ്റ്റോപ് ചെയ്യിച്ചു. ഇതിനിടയിൽ ആണ് നന്ദനയും ജാസ്മിനും തമ്മിൽ ചെറിയ തർക്കമായത്.

ആക്ടിവിറ്റി ഏരിയയിൽ നിന്നും പോകാൻ നേരം നന്ദന കെട്ടിപിടിക്കാൻ പോയപ്പോൾ ഒരു കൈ അകലത്തിൽ നിൽക്കാൻ ജാസ്മിൻ പറഞ്ഞു. തനിക്ക് കിട്ടിയ അവസരം എന്ന് വച്ച് നന്ദന അതിൽ കയറി പിടിക്കുകയും വലിയ തർക്കത്തിലേക്ക് കാര്യങ്ങൾ പോകുകയുമായിരുന്നു.

"ഗബ്രി ചേട്ടന് മാത്രമെ കെട്ടിപ്പിടിക്കാൻ പറ്റുള്ളൂ"എന്ന് നന്ദന ചോദിച്ചത് ജാസ്മിനെ ചൊടിപ്പിച്ചു. ആര് കെട്ടിപ്പിടിക്കണം കെട്ടിപിടിക്കണ്ട എന്നത് എന്റെ തീരുമാനം ആണെന്ന് ജാസ്മിൻ പറയുന്നുണ്ട്.

നീ കെട്ടിപ്പിടിക്കയോ ഉമ്മ വയ്ക്കയോ എന്തോ ചെയ്യ് എന്നാണ് നന്ദന പറഞ്ഞത്. ശേഷം ഇരുവരും പറഞ്ഞ് പറഞ്ഞ് വലിയ തർക്കത്തിലേക്ക് പോകുന്നുണ്ട്. "പട്ടിയുടെ വാല് പന്തീരാണ്ട് കൊല്ലം കുഴലിൽ ഇട്ടാലും അത് വളഞ്ഞേ ഇരിക്കുള്ളൂ" എന്ന് ഇടയിൽ നന്ദന പറയുന്നുമുണ്ട്. ​

ഗബ്രിയെ കെട്ടിപിടിക്കുന്നത് മാത്രമെ രാത്രിയും പകലും കാണുന്നുള്ളൂ വേറെ ഒന്നും കാണുന്നില്ലെന്നും നന്ദന ജാസ്മിനോട് പറയുന്നുണ്ട്. ഇതിനിയില്‍ നോറ ചിരിക്കുന്നതും ഇരുവരും സംസാരിക്കുന്നതിനിടെ ഇടപെട്ട ജിന്‍റോയോട് എതിര്‍ത്ത് സംസാരിക്കുന്നതും കാണാം.

#wildcard #contestant #nandhana #fight #jasmine #biggboss #malayalam #season6

Next TV

Related Stories
#gaypatners | 'ഞാൻ മനു ചേട്ടായിയെ തള്ളിയിട്ട് കൊന്നെന്നാണ് പറയുന്നത്, കിഡ്നി വരെ വിൽക്കാൻ ഞാൻ തയ്യാറായിരുന്നു'; ജെബിൻ

Apr 29, 2024 11:53 AM

#gaypatners | 'ഞാൻ മനു ചേട്ടായിയെ തള്ളിയിട്ട് കൊന്നെന്നാണ് പറയുന്നത്, കിഡ്നി വരെ വിൽക്കാൻ ഞാൻ തയ്യാറായിരുന്നു'; ജെബിൻ

മനുവിന്‍റെ വീട്ടുകാർ ആശുപത്രിയിലെത്തി ആശുപത്രി ചെലവുകള്‍ വഹിക്കാനും മൃതദേഹം ഏറ്റെടുക്കാനും തയാറല്ലെന്ന് അറിയിച്ചതോടെ ജെബിൻ നിയമപരമായി...

Read More >>
#ranjiniharidas | ആ കൊച്ച് പുറത്തിറങ്ങിയാൽ അനുഭവിക്കാൻ പോകുന്നത്; ആശങ്കയുണ്ട്; ജാസ്മിനെക്കുറിച്ച് രഞ്ജിനി ഹരിദാസ്

Apr 28, 2024 08:28 PM

#ranjiniharidas | ആ കൊച്ച് പുറത്തിറങ്ങിയാൽ അനുഭവിക്കാൻ പോകുന്നത്; ആശങ്കയുണ്ട്; ജാസ്മിനെക്കുറിച്ച് രഞ്ജിനി ഹരിദാസ്

ആറാം സീസണിലെ മത്സരാർത്ഥികളിൽ ജാസ്മിന് നേരെ വരുന്ന വിമർശനങ്ങളെക്കുറിച്ചും രഞ്ജിനി...

Read More >>
#GopikaAnil | 'എല്ലാ ഗോപിക ഫാൻസിനും ഉള്ള ഒരു സ്‌പെഷ്യല്‍ സമ്മാനമാണിത്'; ഗോപികയെ ട്രോളി ജിപി

Apr 28, 2024 12:58 PM

#GopikaAnil | 'എല്ലാ ഗോപിക ഫാൻസിനും ഉള്ള ഒരു സ്‌പെഷ്യല്‍ സമ്മാനമാണിത്'; ഗോപികയെ ട്രോളി ജിപി

ആ വീഡിയോ കണ്ടാല്‍ മാത്രമേ ഗോപികയുടെ പക്വത ശരിക്കും ആരാധകര്‍ക്ക് ബോധ്യമാവൂ എന്നാണ് ജിപി...

Read More >>
#BiggBoss |ബിഗ് ബോസിന്‍റെ സര്‍പ്രൈസ് ഹൗസില്‍! മൂന്ന് ദിവസത്തേക്ക് അവിടെ ഉണ്ടാവുമെന്ന് മോഹന്‍ലാല്‍

Apr 27, 2024 09:53 PM

#BiggBoss |ബിഗ് ബോസിന്‍റെ സര്‍പ്രൈസ് ഹൗസില്‍! മൂന്ന് ദിവസത്തേക്ക് അവിടെ ഉണ്ടാവുമെന്ന് മോഹന്‍ലാല്‍

മോഹന്‍ലാലിന്‍റെ നിര്‍ദേശപ്രകാരം ജിന്‍റോയാണ് കണ്‍ഫെഷന്‍ റൂമിലേക്ക്...

Read More >>
#BiggBoss |'മ്ലേഛകരമായൊന്നും ഞാൻ ചെയ്തിട്ടില്ല; കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കാനോ കയറി കിടക്കാനോ നിന്നിട്ടില്ല' - ഗബ്രി

Apr 25, 2024 12:42 PM

#BiggBoss |'മ്ലേഛകരമായൊന്നും ഞാൻ ചെയ്തിട്ടില്ല; കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കാനോ കയറി കിടക്കാനോ നിന്നിട്ടില്ല' - ഗബ്രി

ഡോക്ടർ എന്നോട് കൃത്യമായി പറഞ്ഞത് ക്ലാരിറ്റിയില്ലെങ്കിൽ അതാണ് നിന്റെ ക്ലാരിറ്റി എന്നാണ്....

Read More >>
#thesnikhan | 'അവൾ മുസ്ലീമായതുകൊണ്ട് പുറത്തിറങ്ങിയാൽ എന്താകുമെന്ന് അറിയില്ല, കാരണം....തുറന്ന് പറഞ്ഞ് തെസ്നി ഖാൻ

Apr 24, 2024 09:28 AM

#thesnikhan | 'അവൾ മുസ്ലീമായതുകൊണ്ട് പുറത്തിറങ്ങിയാൽ എന്താകുമെന്ന് അറിയില്ല, കാരണം....തുറന്ന് പറഞ്ഞ് തെസ്നി ഖാൻ

ജാസ്മിൻ-​ഗബ്രി ബന്ധം വെറും ​ഗെയിം മാത്രമാണെന്നാണ് തെസ്നി ഖാൻ ഫിൽമിബീറ്റ് മലയാളത്തിന് നൽ‌കിയ അഭിമുഖത്തിൽ...

Read More >>
Top Stories