#viral | അടിവസ്ത്രം വച്ച അലമാരയില്‍ വിചിത്രജീവികള്‍, ഇതെന്ത് എന്ന് അമ്പരന്ന് യുവതി; പിന്നെ സംഭവിച്ചത്!

#viral |  അടിവസ്ത്രം വച്ച അലമാരയില്‍ വിചിത്രജീവികള്‍, ഇതെന്ത് എന്ന് അമ്പരന്ന് യുവതി; പിന്നെ സംഭവിച്ചത്!
Apr 9, 2024 12:09 PM | By Athira V

വിവിധങ്ങളായ ജീവികൾക്ക് പേരുകേട്ട നാടാണ് ഓസ്ട്രേലിയ. പലവിധത്തിൽ പെട്ട വന്യമൃ​ഗങ്ങളും പക്ഷികളും പ്രാണികളും ഉര​ഗങ്ങളും ഇവിടെ സ്ഥിരം കാഴ്ചയാണ്. എന്നിരുന്നാലും, തന്റെ വീട്ടിലെ അലമാരയ്‍ക്കകത്ത് വിചിത്രരൂപത്തിലുള്ള ചില ജീവികളെ കണ്ടതിന്റെ അമ്പരപ്പിലാണ് ബ്രിസ്ബേനിൽ നിന്നുള്ള വിക്കി എന്ന സ്ത്രീ.

തന്റെ അടിവസ്ത്രം വയ്ക്കുന്ന അലമാര തുറന്നതാണ് കഴിഞ്ഞ ദിവസം വിക്കി. എന്നാൽ, അതിനകത്ത് കണ്ട കാഴ്ച അവളെ അമ്പരപ്പിച്ചു കളഞ്ഞു. കുറച്ചധികം ചെറുജീവികളായിരുന്നു അതിന്റെ അകത്തുണ്ടായിരുന്നത്. ജനിച്ച് വെറും മണിക്കൂറുകൾ മാത്രമായിരുന്ന കുഞ്ഞുങ്ങളായിരുന്നു അതെല്ലാം.

എന്നാൽ, ഈ ജീവി ഏതാണ് എന്ന് കണ്ടെത്താൻ അവൾക്ക് സാധിച്ചില്ല. തന്റെ നായ അസാധാരണമായ രീതിയിൽ പ്രതികരിച്ചപ്പോൾ തന്നെ വീട്ടിൽ എന്തോ ഉണ്ടെന്ന് തനിക്ക് തോന്നിയിരുന്നു. പക്ഷേ, എന്താണ് എന്ന് മനസിലായില്ല. ഒടുവിൽ, അലമാര തുറന്നപ്പോഴാണ് കാര്യം മനസിലായത് എന്ന് വിക്കി പറയുന്നു.

അത് എലിക്കുഞ്ഞുങ്ങളായിരിക്കാൻ സാധ്യതയുണ്ട് എന്നും വിക്കി പറയുന്നു. എന്നാൽ, തീരെ ചെറുതായത് കൊണ്ടുതന്നെ അക്കാര്യം തീർച്ചപ്പെടുത്താൻ സാധിച്ചിട്ടില്ല. താൻ കണ്ടെത്തുന്നതിന് വെറും മണിക്കൂറുകൾക്ക് മുമ്പ് മാത്രമായിരിക്കാം അവ ജനിച്ചത് എന്നാണ് കരുതുന്നത് എന്നും വിക്കി പറയുന്നു.

ജീവികളോടെല്ലാം വലിയ കാര്യവും കരുണയും ഉള്ളയാളാണ് വിക്കി. അതുകൊണ്ട് തന്നെ അവൾ ആ കുഞ്ഞുങ്ങളെ ഉപേക്ഷിച്ചില്ല. അതിനെയും കൊണ്ട് നേരെ അടുത്തുള്ള വെറ്ററിനറി ക്ലിനിക്കിലേക്ക് പോവുകയാണ് ചെയ്തത്.

എന്നാൽ, തീരെ ചെറിയ കുഞ്ഞുങ്ങളായതിനാൽ തന്നെ അവ ഏതാണ് ജീവികളെന്ന് കണ്ടുപിടിക്കാൻ അവിടെയുള്ളവർക്കും സാധിച്ചില്ല. എന്നിരുന്നാലും, ഇപ്പോൾ ആ വെറ്ററിനറി ക്ലിനിക്കിൽ പരിചരണത്തിലാണ് ആ കുഞ്ഞുങ്ങൾ എന്നാണ് പറയുന്നത്.

#strange #animal #babies #underwear #drawer #woman #shocked

Next TV

Related Stories
#viral | 'പോ കോഴി... പോ'; അക്രമിക്കാനെത്തിയ കോഴിയെ ഓടിക്കുന്ന യുവതിയുടെ വീഡിയോയ്‍ക്കെതിരെ സോഷ്യല്‍‌ മീഡിയ

Apr 27, 2024 04:16 PM

#viral | 'പോ കോഴി... പോ'; അക്രമിക്കാനെത്തിയ കോഴിയെ ഓടിക്കുന്ന യുവതിയുടെ വീഡിയോയ്‍ക്കെതിരെ സോഷ്യല്‍‌ മീഡിയ

അരയന്നത്തിന്‍റെ വര്‍ഗ്ഗത്തില്‍പെട്ട ആത്ത പോലുള്ള പക്ഷികളും ചില പട്ടികളും കോഴികളും ഇക്കാര്യത്തില്‍...

Read More >>
#vira| വരന് രണ്ടിന്‍റെ ഗുണനപ്പട്ടിക അറിയില്ല; വിവാഹത്തില്‍ നിന്നും വധു പിന്മാറി; കുറിപ്പ് വൈറല്‍

Apr 27, 2024 11:15 AM

#vira| വരന് രണ്ടിന്‍റെ ഗുണനപ്പട്ടിക അറിയില്ല; വിവാഹത്തില്‍ നിന്നും വധു പിന്മാറി; കുറിപ്പ് വൈറല്‍

വിവാഹം ഒന്ന് നടക്കാന്‍ വേണ്ടി പറയുന്ന നിര്‍ദ്ദോഷമായ നുണ പോലും ജീവിതത്തില്‍ വലിയ പ്രത്യാഘാതങ്ങളുണ്ടാക്കും....

Read More >>
#viral |  സ്വർണ്ണാഭരണങ്ങൾ കുഴിച്ചെടുക്കുന്ന നിധിവേട്ടക്കാരൻ, സംഭവമിങ്ങനെ! വീഡിയോ വൈറൽ

Apr 26, 2024 01:23 PM

#viral | സ്വർണ്ണാഭരണങ്ങൾ കുഴിച്ചെടുക്കുന്ന നിധിവേട്ടക്കാരൻ, സംഭവമിങ്ങനെ! വീഡിയോ വൈറൽ

ഈ നിധി വേട്ടക്കാരൻ മറഞ്ഞിരിക്കുന്ന നിധി കണ്ടെത്തുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ...

Read More >>
#viral | 'വില്‍ യൂ മാരി മീ?' വിമാനത്തില്‍ സർപ്രൈസ്, ഫ്ലൈറ്റ് അറ്റൻഡന്റിനെ പ്രൊപ്പോസ് ചെയ്ത് പൈലറ്റ്, വീഡിയോ വൈറൽ

Apr 25, 2024 01:27 PM

#viral | 'വില്‍ യൂ മാരി മീ?' വിമാനത്തില്‍ സർപ്രൈസ്, ഫ്ലൈറ്റ് അറ്റൻഡന്റിനെ പ്രൊപ്പോസ് ചെയ്ത് പൈലറ്റ്, വീഡിയോ വൈറൽ

ഏകദേശം ഒന്നര വർഷം മുമ്പാണ് എൻ്റെ ജീവിതത്തെ പൂർണ്ണമായും മാറ്റിമറിച്ച ആ ഏറ്റവും മികച്ച വ്യക്തിയെ താൻ കണ്ടുമുട്ടിയത്' എന്നാണ് അദ്ദേഹം...

Read More >>
#viral |വിവാഹ പന്തലിൽ പറന്നിറങ്ങിയത് പരുന്ത്; വധുവിന്‍റെ മരിച്ചുപോയ അച്ഛൻ എന്ന് ഗ്രാമവാസികൾ

Apr 24, 2024 04:06 PM

#viral |വിവാഹ പന്തലിൽ പറന്നിറങ്ങിയത് പരുന്ത്; വധുവിന്‍റെ മരിച്ചുപോയ അച്ഛൻ എന്ന് ഗ്രാമവാസികൾ

സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെടുന്ന വീഡിയോകള്‍ ഇതിന് തെളിവ് നല്‍കുന്നു....

Read More >>
#viral | 'മധുരക്കിനാവിൻ ലഹരി'ക്ക് മാരക സ്റ്റെപ്പുകൾ, പ്രായമൊക്കെ വെറും നമ്പർ, സോഷ്യൽമീഡിയ തൂക്കാനിതാ സൂപ്പര്‍ ഡാന്‍സ്

Apr 21, 2024 02:06 PM

#viral | 'മധുരക്കിനാവിൻ ലഹരി'ക്ക് മാരക സ്റ്റെപ്പുകൾ, പ്രായമൊക്കെ വെറും നമ്പർ, സോഷ്യൽമീഡിയ തൂക്കാനിതാ സൂപ്പര്‍ ഡാന്‍സ്

വീഡിയോ ലക്ഷക്കണക്കിന് പേർ കാണുകയും ആയിരങ്ങൾ ഷെയർ ചെയ്യുകയും ചെയ്തു. അതേസമയം, ഇവരുടെ പേരോ മറ്റുവിവരങ്ങളോ...

Read More >>
Top Stories